കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ കുട്ടിയെ കാറില്‍ തനിച്ചിരുത്തി പോവാറുണ്ടോ, എങ്കില്‍ ഇത് വായിക്കുക

  • By Desk
Google Oneindia Malayalam News

ദുബായ്: കുട്ടിയെ കാറില്‍ തനിച്ചിരുത്തി എ.ടി.എമ്മില്‍ നിന്ന് കാശെടുക്കാനും സാധനങ്ങള്‍ വാങ്ങാനും മറ്റും പോകുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ കാര്‍ കുട്ടിക്ക് മരണക്കെണിയാവാന്‍ സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസം യു.എ.ഇ ദമ്പതികളുടെ കുരുന്നുമകള്‍ അടച്ചിട്ട കാറിനകത്ത് ശ്വാസം മുട്ടിമരിച്ചതോടെയാണ് ജാഗ്രതാ നിര്‍ദേശവുമായി ദുബായ് പോലിസും ഡോക്ടര്‍മാരും രംഗത്തെത്തിയിരിക്കുന്നത്. കാറില്‍ കുട്ടിയെ ഇരുത്തിയത് ഓര്‍മയില്ലാതെ ദമ്പതികളില്‍ മറ്റു ജോലികളില്‍ വ്യാപൃതരാവുകയായിരുന്നു. ആറു മണിക്കൂറിന് ശേഷം തിരികെയെത്തിയപ്പോഴേക്കും കുട്ടി മരിച്ചുകഴിഞ്ഞിരുന്നു.

ഒരു മിനുട്ട് നേരത്തേക്കാണെങ്കിലും കുട്ടിയെ കാറിലിരുത്തി പുറത്തേക്ക് പോവരുതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ കുട്ടികള്‍ നിങ്ങളോടൊപ്പം തന്നെയുണ്ടാവണം. അതൊരു ശീലമാക്കി മാറ്റണം. കാരണം എ.സി ഓണ്‍ ചെയ്തായിരിക്കാം നിങ്ങള്‍ പോവുന്നത്. പക്ഷെ കുട്ടി കളിയായി അത് ഓഫാക്കിയെന്നിരിക്കാം. ചുട്ടുപൊള്ളുന്ന ചൂടില്‍ അധിക സമയം വേണ്ടിവരില്ല കുട്ടികള്‍ വാടിത്തളര്‍ന്നുപോവാന്‍.

dead-death-600-06-1459931955-06-1504690888.jpg -Properties

ചിലപ്പോള്‍ ഒരു കുപ്പി വെള്ളം വാങ്ങാനായിരിക്കാം നിങ്ങള്‍ പുറത്തിറങ്ങുന്നത്. ഉടന്‍ മടങ്ങിയെത്താമെന്ന ചിന്തയില്‍. കടയിലെത്തിയാല്‍ അവിചാരിതമായ എന്തെങ്കിലും കാരണങ്ങളാല്‍ പെട്ടെന്ന് മടങ്ങിയെത്താന്‍ കഴിയണമെന്നില്ല. പഴയകാല സുഹൃത്തിനെ കണ്ടുമുട്ടിയ സന്തോഷത്താലോ വഴിയില്‍ ആരുമായെങ്കിലുമുണ്ടായ വഴക്കിനെ തുടര്‍ന്നോ കുട്ടി കാറിലിരിക്കുന്ന കാര്യം മറന്നുപോയെന്നു വരാം. അല്ലെങ്കില്‍ വഴിയിലെ എന്തെങ്കിലും തടസ്സം കാരണം നിങ്ങള്‍ വിചാരിച്ച പോലെ തിരിച്ചെത്താന്‍ കഴിഞ്ഞില്ലെന്നു വരാം. എന്തായാലും എല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്ക് കുട്ടി ജീവനോടെ ഉണ്ടാവുമെന്ന് ഉറപ്പിക്കാനാവില്ല. അതുകൊണ്ട് വെറുതെ ഭാഗ്യപരീക്ഷണത്തിന് നില്‍ക്കരുതെന്നാണ് ഇവര്‍ നല്‍കുന്ന ഉപദേശം.

കാറിനകത്ത് 10 മിനുട്ട് കൊണ്ട് 20 ഡിഗ്രി ചൂട് കൂടും. ഒരു മണിക്കൂര്‍ കൊണ്ട് അത് 40 ആയി ഉയരും. ചെറിയ കുട്ടികളുടെ ശരീരത്തിന് മുതിര്‍ന്നവരെ പോലെ ചൂട് താങ്ങാനുള്ള ശേഷിയുണ്ടാവില്ല. മാത്രമല്ല, കുട്ടികളുടെ ശരീരം മുതിര്‍ന്നവരുടേതിനേക്കാള്‍ നാലോ അഞ്ചോ ഇരട്ടി വേഗത്തില്‍ ചൂടാവുകയും ചെയ്യും. 21 ഡിഗ്രി ചൂടില്‍ പോലും കുട്ടികള്‍ക്ക് ഹൃദയാഘാതം സംഭവിക്കാമെന്ന് ശിശു ആരോഗ്യവിദഗ്ധര്‍ പറയുന്നു. മരണം സംഭവിച്ചില്ലെങ്കില്‍ പോലും കുട്ടികളുടെ തലച്ചോറിനും മറ്റ് അവവങ്ങള്‍ക്കും വലിയ തകരാറുകള്‍ വരുത്തിവയ്ക്കാന്‍ ഈ ചൂട് ധാരാളമാണ്.

ജൂണില്‍ അജ്മാനിലുണ്ടായ ഇത്തരമൊരു സംഭവത്തില്‍ രണ്ടും നാലും പ്രായമുള്ള യു.എ.ഇ സഹോദരിമാര്‍ കാറിനകത്ത് വച്ച് മരിച്ചിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ കളിക്കാനായി കയറിയതായിരുന്നു കുട്ടികള്‍. കാര്‍ ഡോറുകള്‍ ഓട്ടോമാറ്റിക്കായി ലോക്ക് ആവുകയായിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് ഇത്തരം കേസുകള്‍ യു.എ.ഇയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ദുബയ് പോലിസ് അറിയിച്ചു. തങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടുന്നുവെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം മുതിര്‍ന്നവര്‍ ആരുമില്ലാത്ത സമയത്തിന് കാറിലിരുന്ന് കളിക്കരുതെന്ന നിര്‍ദേശം കുട്ടികള്‍ക്ക് നല്‍കാനും മറക്കരുത്.

English summary
According to doctors, parents should never leave their children locked inside their vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X