ഭാവിയിലെ വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിന്റെ ഭാവി': വൈസനിയം ചർച്ചാ സമ്മേളനം ശ്രദ്ധേയമായി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തോടനുബന്ധിച്ച് ദുബായിൽ സംഘടിപ്പിച്ച 'ഭാവിയിലെ വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിന്റെ ഭാവി' ചർച്ചാസംഗമം ശ്രദ്ധേയമായി. വിദ്യാഭ്യാസ മേഖലയിലെ പുതു പ്രവണതകളെ സംബന്ധിച്ചും വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമായ മനുഷ്യനന്മയിലധിഷ്ടിതമായ കരിക്കുലവും ആശയവും രൂപപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഗൗരവപൂർണമായ ചർച്ചയാണ് സംഗമത്തിൽ നടന്നത്.

ഏഴ് വർഷത്തോളമായി നിലച്ച ചാത്തങ്കോട്ടുനട ജലവൈദ്യുത പദ്ധതിയുടെ നിർമാണ ജോലികൾ ഇന്ന് പുനരാരംഭിക്കും

മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ അധ്യക്ഷതയിൽ മുൻ അമേരിക്കൻ പ്രസിഡണ്ട് റിച്ചഡ് നികസന്റെ ഉപദേഷകനും വാഷിങ്ടൺ ആസ്ഥാനമായ സെന്റർ ഫോർ പോളിസി റിസർച്ച് സ്ഥാപകനുമായ ഡോ. റോബർട്ട് ഡി ക്രയിൻ ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ യാന്ത്രികതക്കപ്പുറം മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഉന്നതി ലക്ഷ്യമിടുന്ന ഹോളിസ്റ്റിക് സമീപനത്തിനാണ് വിദ്യാഭ്യാസ രംഗത്ത് ഊന്നൽ നൽകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിന്താരംഗത്തും ജീവിതാനുഭവങ്ങളിലും തീർത്തും വേറിട്ട തലമുറകളാണ് സ്ഥാപനങ്ങളിൽ നിന്ന് പുറത്തു വരുന്നത്. ഹൃദയങ്ങളോട് സംവദിക്കുന്ന അറിവാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

future

2018 ഡിസംബറിൽ സമാപിക്കുന്ന മഅ്ദിൻ വൈസനിയം പദ്ധതിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അക്കാദമിക് പണ്ഡിതരെയും ബന്ധപ്പെടുത്തിയുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് വിവിധ വൻകരകളിൽ നിന്നുള്ള പണ്ഡിതരും അക്കാദമിക് വിദഗ്ധരെയും ഉൾപ്പെടുത്തി ചർച്ച സംഘടിപ്പിച്ചിട്ടുള്ളതെന്ന് സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി പറഞ്ഞു. വെർച്വൽ യൂണിവേഴ്‌സിറ്റിയടക്കമുള്ള വൈസനം പദ്ധതികളുടെ സുഗമമായ നടത്തിപ്പിനുള്ള പിന്തുണയും മഅ്ദിൻ രൂപം നൽകുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് ബൗദ്ധികാടിത്തറയൊരുക്കുകയുമാണ ഇത്തരം സംമങ്ങൾ വഴി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. സായിദ് യൂണിവേഴ്‌സിറ്റി പ്രസിഡൻഷ്യൽ ഓഫീസ് ഉപദേശകൻ ഡോ. നസ്ർ മുഹമ്മദ് ആരിഫ്, അമേരിക്കൻ അക്കൗണ്ടബിലിറ്റി പ്രൊജക്റ്റിലെ ജോൺ ക്രയിൻ, ഇബ്‌നു അറബി ഫൗണ്ടേഷൻ ഫാക്കൽറ്റിയായ ഡോ. എറിക് വിങ്ക്ൾ, സായിദ് യൂണിവേഴ്‌സിറ്റി സോഷ്യൽ സയൻസ് വിഭാഗത്തിലെ ഡോ. ഹംദി ഹസ്സൻ, യു.എ.ഇ മന്ത്രാലയം റിസർച്ച് ഫെലൊ ഡോ. ഷാഒജിൻ ചായ്, ഡോ. അബ്ബാസ് പനക്കൽ, ശരീഫ് കാരശ്ശേരി, ഉമർ മേൽമുറി, മുഹമ്മദ് അനീസ് സംസാരിച്ചു. ഹസൻ ഹാജി ഫളോറ, അഡ്വ. സുധീർ, ശബിൻ ഫ്‌ളോറ, സഈദ് ഊരകം, ജസ്ർ കോട്ടക്കുന്ന് സംബന്ധിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ma'din vaisaniyam; Debate on future education

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്