കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് വർഷത്തോളമായി നിലച്ച ചാത്തങ്കോട്ടുനട ജലവൈദ്യുത പദ്ധതിയുടെ നിർമാണ ജോലികൾ ഇന്ന് പുനരാരംഭിക്കും

  • By Desk
Google Oneindia Malayalam News

വടകര : മലയോര മേഖലയുടെ വികസനക്കുതിപ്പിന് മുതൽകൂട്ടാവുന്ന പദ്ധതിക്ക് വീണ്ടും പ്രതീക്ഷയുടെ ചിറകുമുളക്കുന്നു.പാതി വഴിയിൽ നിലച്ച ചാത്തങ്കോട്ടുനട ജലവൈദ്യുത പദ്ധതിയുടെ നിർമാണ ജോലികൾ ഇന്ന് പുനരാരംഭിക്കും. 2010 മാർച്ചിൽ തുടങ്ങിയ പദ്ധതിയുടെ നിർമാണം ഏഴ് വർഷത്തോളമായിട്ടും എവിടെയും എത്താത്ത അവസ്ഥയിലാണ്. ഇതേ വർഷം പണി തുടങ്ങിയ വിലങ്ങാട് ജല വൈദ്യുത പദ്ധതിയുടെ നിർമാണം പൂർത്തിയായിട്ട് രണ്ടുവർഷം പിന്നിട്ടു.

ദിലീപിനെ കുരുക്കിയത് മുൻഭാര്യ തന്നെ.. മൊഴി നിർണായകം... മഞ്ജു കനിഞ്ഞാൽ ദിലീപിന് രക്ഷപ്പെടാം!
ആറ് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ചാത്തങ്കോട്ടുനട പദ്ധതിയുടെ കനാൽ ,തടയണ, പെൻസ്റ്റോക്ക്, ഫോർബേ ടാങ്ക് ഉൾപ്പെടെയുള്ള ജോലികൾ പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങളായി. ആന്ധ്രപ്രദേശിലെ കോറമാൻഡൽ ഗ്രൂപ്പായിരുന്നു പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി കരാർ ഏറ്റെടുത്ത കമ്പനി രണ്ടു വർഷം മുൻപ് പണി നിർത്തിവയ്ക്കുകയും ചെയ്തു.

chatthamkottunada

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.കെ. ബിൽഡേഴ്സാണ് ഇപ്പോൾ കരാർ ഏറ്റെടുത്തത്. 61 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. രണ്ടു വർഷത്തിനകം പദ്ധതി നിർമാണം പൂർത്തിയാവും. ഓടേരിപ്പൊയിലിൽ തടയണ നിർമാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാവും . ഇ.കെ. വിജയൻ എംഎൽഎയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

കരിങ്ങാട്, ചാത്തങ്കോട്ടുനട പുഴകളിലെ വെളളം കനാൽ വഴി കൂടലിലെ പവർഹൗസിൽ എത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. കൂടലിൽ പവർഹൗസ് സ്ഥാപിക്കേണ്ട സ്ഥലത്ത് വലിയ കുഴിയെടുത്തതല്ലാതെ മറ്റു പണികളൊന്നും നടന്നില്ല.ഈ കുഴിയിലെ വെള്ളക്കെട്ട് പരിസരവാസികൾക്ക് ഭീഷണിയായിട്ടുണ്ട്.

English summary
Chathankottunada hydroelectric project's construction work will restart today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X