കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലും മാഗി നൂഡില്‍സിന് രക്ഷയില്ല, പരിശോധന നടത്താന്‍ മുന്‍സിപ്പാലിറ്റി

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായില്‍ മാഗി നൂഡില്‍സില്‍ പരിശോധന നടത്താന്‍ ഒരുങ്ങുന്നു. ദുബായ് മുന്‍സിപ്പാലിറ്റിയാണ് പരിശോധന നടത്താനൊരുങ്ങുന്നത്. നൂഡില്‍സില്‍ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നുവെന്ന് ഇന്ത്യയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായിലും പരിശോധന നടത്താനൊരുങ്ങുന്നത്.

മിഡില്‍ ഈസ്റ്റില്‍ മാഗിയ്ക്ക് സുരക്ഷ വീഴ്ചയില്ലെന്ന് നിര്‍മ്മാതാക്കളായ നെസ്ലേ അറിയിച്ചു. ഉത്തര്‍ പ്രദേശില്‍ നടത്തിയ പരിശോധനയിലാണ് മാഗിയില്‍ ലെഡ്, മോണോ സോഡിയം ഗ്ളൂറ്റമേറ്റ്(എംഎസ് ജി) തുടങ്ങി ആരോഗ്യത്തിന് ഹാനികരമാണ് പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്. അനുവദനീയമായ അളവിവും കൂടുതല്‍ എംഎസ് ജി കണ്ടെത്തിയതാണ് മാഗി നൂഡില്‍സ് പിന്‍വലിയ്ക്കാന്‍ ഇടയാക്കിയത്.

Maggi

കാലവധി കഴിഞ്ഞ ഇരുപതിനായിരത്തിലധികം പായ്ക്കറ്റുകള്‍ ഉത്തര്‍പ്രദേശില്‍ നിന്നും പിന്‍വലിയ്ക്കാനാണ് ഭക്ഷ്യസുരക്ഷ അതോറിറ്റി ഉത്തരവിട്ടത്. അതേസമയം മാഗി പിന്‍വലിയ്ക്കുന്ന എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. എംസ് ജിയ്ക്ക് യുഎഇയില്‍ നിരോധനം ഇല്ലാത്തതിനാല്‍ സുരക്ഷ വീഴ്ചയില്‍ ഉത്പ്പന്നം ഉള്‍പ്പെടാനുള്ള സാധ്യതയും കുറവാണ്. ഇതുവരേയും മാഗിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു. പതിവ് ഭക്ഷ്യ സാന്പിള്‍ പരിശോധനയില്‍ മാഗിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍.

English summary
Maggi noodles in Dubai to be tested, says Dubai Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X