കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മലപ്പുറം ജില്ല പിറവിയും പ്രയാണവും' പുസ്തക പ്രകാശനം വെള്ളിയാഴ്ച ജിദ്ദയില്‍

Google Oneindia Malayalam News

ജിദ്ദ: നാലര പതിറ്റാണ്ട് പിന്നിടുന്ന മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന സമഗ്രവും സംമ്പൂര്‍ണ്ണവുമായ ചരിത്ര ഗ്രന്ഥം മലപ്പുറം ജില്ല പിറവിയും പ്രയാണവും എന്ന ചരിത്ര പുസ്തകത്തിന്റെ സൗദി തല പ്രകാശനം മെയ് 22 വെള്ളിയാഴ്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്നു കെ.എം.സി.സി മലപ്പുറം മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. പ്രമുഖ എഴുത്തുകാരനായ ടി.പി.എം ബഷീര്‍ ആണു ഗ്രന്ഥ കര്‍ത്താവ്.

ജില്ലയുടെ രാഷ്ട്രീയ, സാമൂഹികം, വിദ്യാഭ്യാസം, ചരിത്രം, സാഹിത്യ സാംസ്‌കാരിക വിഷയങ്ങള്‍ എന്നിവ സമഗ്രമായി വിശദീകരണം ചെയ്യുന്ന പുസ്തകത്തിനു 384 പേജുകളാണുള്ളത്. ജില്ല രൂപീകരണ ഘട്ടത്തില്‍ നേരിട്ട നിരവധി വെല്ലു വിളികളെ സമഗ്രമായ് പ്രതിപാദിക്കുന്ന ഇത്തരത്തിലുള്ള ഒരു പുസ്തകം ആദ്യമായണ് പുറത്തിറങ്ങുന്നത്. ഇന്ത്യയിലെ മറ്റൊരു ജില്ലയും നേരിടാത്ത വെല്ലുവിളികളാണു രൂപീകരണ കാലഘട്ടത്തില്‍ മലപ്പുറം ജില്ലക്ക് നേരിടേണ്ടി വന്നിരുന്നത്.

fullsizerender37

ജന സംഘത്തിന്റെയും ആര്‍.എസ്.എസിന്റെയും നേതൃത്വത്തില്‍ ദേശീയ തലത്തില്‍ തന്നെ ജില്ലാ രൂപികരണത്തിനെതിരെ വലിയ രീതിയിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ പ്രചാരനങ്ങളുടെയെല്ലാം മുനയൊടിച്ചു കൊണ്ട് മത സൗഹാര്‍ദ്ദത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ജില്ലകള്‍ക്കു കൂടെ മാതൃകയായി മാറിയ ജില്ലയുടെ ചരിത്രത്തെ വിശദമായി തന്നെ ഗ്രന്ഥ കര്‍ത്താവ് അപഗ്രഥിച്ചുട്ടെണ്ടെന്നും കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു. അരിംമ്പ്ര അബൂബക്കര്‍, ജമാല്‍ ആനക്കയം, ഇസ്മായില്‍ മുണ്ടുപറമ്പ് ശിഹാബ് ഒഴുകൂര്‍, അബ്ദുറഹ്മാന്‍ മദാരി, കെ.എം ഉമര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

English summary
'Malappuram Jilla Piraviyum Prayanavum' book release on friday at Jeddah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X