കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുമെന്ന് സ്റ്റാറ്റസ്... മലയാളിയുടെ പണിപോയി

  • By Soorya Chandran
Google Oneindia Malayalam News

ദോഹ: ഐടി ആക്ടിലെ 66എ എന്ന സെക്ഷന്‍ ഇന്ത്യയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ... അത് എടുത്ത് കളഞ്ഞതും ഇന്ത്യയില്‍ മാത്രമാണ്. അതുകൊണ്ട് ലോകത്തെവിടേയും പോയി, തോന്നുന്നതെന്തും ഫേസ്ബുക്കില്‍ എഴുതിയിടാമെന്ന് ആരും കരുതണ്ട. നല്ല പണികിട്ടുമെന്ന് ഉറപ്പാണ്.

മുസ്ലീം സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കും എന്ന് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ട മലയാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വാര്‍ത്തയാണ് ഖത്തറില്‍ നിന്ന് വരുന്നത്.

Facebook

'ഇവിടത്തെ ഹിന്ദുക്കള്‍ ഒന്നടങ്കം ഇറങ്ങിയാല്‍ നീയൊക്കെ ഇവിടെ നിന്നും പാകിസ്താനില്‍ പോകേണ്ടി വരും. മര്യാദയ്ക്ക് നിന്നാല്‍ നിന്റെയൊക്കെ അമ്മമാരും പെങ്ങന്‍മാരും സുഖമായി ജീവിയ്ക്കും. അല്ലെങ്കില്‍ ഇവിടെ കൂട്ട ബലാത്സംഗം നടക്കും കേട്ടോ സുടാപ്പീ' എന്നായിരുന്നു അഭിപ്രായ പ്രകടനം.

സംഭവം കുറച്ച് ദിവസമായി ഫേസ്ബുക്കില്‍ വലിയ ചര്‍ച്ചയായിരുന്നു. ദോഹ റസ്ലഫാനില്‍ ഗ്യാസ് കമ്പനിയിലെ ഡ്രൈവര്‍ ആയ യുവാവാണ് ഈ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

ശ്യാം ശശിധരന്‍ പിള്ള എന്ന പേരിലാണ് ഇയാളുടെ പ്രൊഫൈല്‍. നിരവധി പേര്‍ പരാതിയുമായി സ്ഥാപനത്തെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി എന്നാണ് വിവരം.

English summary
Malayali terminated from job for anti muslim remark on Facebook. Qatar based Gas company terminated the youth for his remarks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X