കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങള്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനു വഴിവെക്കരുത് ;എംഎം അക്ബര്‍

Google Oneindia Malayalam News

ദുബായ്: നിയമം കയ്യിലെടുത്ത് തെരുവില്‍ വൈകാരികമായി പ്രതികരിക്കുന്നത് ഒരിക്കലും ഭൂഷണമല്ലെന്നും സാമുദായികദ്രുവീകരണത്തിന് വളംവെച്ചുകൊടുക്കുന്നതരത്തില്‍ പ്രതിഷേധങ്ങള്‍ വഴിമാറരുതെന്നും ഹാദിയ വിഷയത്തില്‍വന്ന ഹൈക്കോടതിവിധിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന പൗരന്റെ അവകാശമായി അംഗീകരിച്ച മതസ്വാതന്ത്ര്യവും മൗലികാവകാശവുമായി നേര്‍ക്കുനേര്‍ ബന്ധപ്പെട്ട ഈ വിഷയത്തിന് നിയമപരമായ പോരാട്ടത്തിനും ബുദ്ധിപരമായ നീക്കങ്ങള്‍ക്കുമാണ് മുസ്ലിം സംഘടനകള്‍ നേതൃത്വം നല്‍കേണ്ടത്.

ലൌജിഹാദ് വിഷയത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മുമ്പ് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണെന്നും മതപരിവര്‍ത്തനവുമായി ഇത്തരം കേസുകള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഖുര്‍ആനിന്റെ പ്രചോദനം ഉള്‍ക്കൊണ്ട അബുല്‍ കലാം ആസാദിന്റെയും വക്കം മൗലവിയുടെയുമൊക്കെ സ്വാതന്ത്ര്യപോരാട്ടത്തിലും തുടര്‍ന്ന് ഭരണഘടനാനിര്‍മ്മാണത്തിലും സ്വാതന്ത്രാനന്തര ഭാരതത്തിന്റെ നിര്‍മ്മിതിക്കും നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

mmakbar1

രാഷ്ട്രപുനര്‍നിര്‍മ്മിതിയില്‍ സാധ്യമായ പങ്ക് വഹിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. പ്രപഞ്ചനാഥന്‍ പ്രകൃതി്ക്ക് ഒരു ഭക്ഷണശൃംഗല സൃഷ്ടിച്ചിട്ടുണ്ട് ഭൂമുഖത്തെ സസ്യജന്തുജാലങ്ങളുടെ ആചംക്രമണമാണ് പ്രകൃതിയുടെ നിലനില്‍പ്പ്. ആയിരക്കണക്കിന് വരുന്ന ജന്തുജാലങ്ങള്‍ക്ക് രണ്ടാലൊരു ഭക്ഷണദന്തദഹനക്രമം മാത്രം നല്‍കിയപ്പോള്‍ മനുഷ്യരെ മിശ്രബുക്കായി ജീവിക്കാന്‍ പാകത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നതുതന്നെ സമീപകാലത്തെ കന്നുകാലി വിവാദത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം ബോധ്യപ്പെടുത്തി.

English summary
MM Akbar; Protest should not lead to racial polarization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X