കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദിയില്‍ ആദ്യ സിനിമാ പ്രദര്‍ശനം; ആഹ്ലാദത്തിമര്‍പ്പില്‍ ആസ്വാദകര്‍

  • By Desk
Google Oneindia Malayalam News

റിയാദ്: വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയായി റിയാദില്‍ സിനിമാ പ്രദര്‍ശനം. 1980കളില്‍ യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായാണ് പുരുഷന്‍മാരും സ്ത്രീകളും തിങ്ങിനിറഞ്ഞ സദസ്സില്‍ സിനിമാ പ്രദര്‍ശനം നടത്തിയത്. വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്ത് സിനിമാ നിരോധനം എടുത്തുകളയുമെന്ന് ഈയിടെ പ്രഖ്യാപനമുണ്ടായിരുന്നു. അതിന്റെ മുന്നോടിയായാണ് സിനിമാ പ്രദര്‍ശനമെന്നാണ് സൂചന.

ടീം മെർസലിന് കയ്യടി, ബിജെപിയെ നുള്ളിപോലും വേദനിപ്പിക്കില്ല.. സത്യത്തിൽ രജനീകാന്ത് ആർക്കൊപ്പമാണ്?
സൗദി സമൂഹത്തിന്റെ ആത്മാവാണ് സിനിമയെന്ന് നാഷനല്‍ ഡയലോഗ് എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍ ഫൈസല്‍ അല്‍ ഹര്‍ബി അഭിപ്രായപ്പെട്ടു. റിയാദിലെ കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്ററില്‍ പ്രദര്‍ശിപ്പിച്ച മൂന്ന് ചിത്രങ്ങളിലൊന്നായിരുന്നു കള്‍ച്ചറല്‍ ഡയലോഗ്. ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുകൊടുക്കുകയാണ് സിനിമകള്‍ ചെയ്യുന്നത്. സ്വന്തം പ്രതിബിംബങ്ങളാണ് അവര്‍ സ്‌ക്രീനില്‍ കാണുന്നത്- അദ്ദേഹം അഭിപ്രായപ്പെട്ടു. അനുയോജ്യരായ ജീവിത പങ്കാളികള്‍ക്കു വേണ്ടിയുള്ള സൗദി യുവാക്കളുടെ അന്വേഷണം പ്രമേയമാക്കി എടുത്ത് സിനിമയാണ് നാഷനല്‍ ഡയലോഗ്.

saudi

പ്രദര്‍ശന ഹാളിന് പുറത്ത് ചെറിയ കപ്പുകളില്‍ ഖഹ്‌വയും ഗ്രില്‍ഡ് ബര്‍ഗറും വില്‍പ്പന നടത്തുന്ന വാഹനം പാര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. നിരോധനം വരുന്നതോടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള തിയറ്ററുകള്‍ വരുമെന്ന പ്രത്യാശയിലാണ് സൗദി നിവാസികള്‍.

സ്വകാര്യ സുരക്ഷ പോലീസിനെ അറിയിക്കേണ്ട; തണ്ടർ ഫോഴ്‌സുമായി കരാർ ഒപ്പിട്ടിട്ടില്ല... ദിലീപിന്റെ മറുപടി?
യാഥാസ്ഥിതിക വാദികളുടെ എതിര്‍പ്പ് അവഗണിച്ചാണ് വിവിധ മേഖലകളില്‍ പരിഷ്‌ക്കരണവുമായി സൗദി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദം നല്‍കിയ സൗദി ഭരണകൂടത്തിന്റെ തീരുമാനം രാജ്യത്തിനകത്തും പുറത്തും വലിയ ആഹ്ലാദത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. സിനിമാ തിയറ്ററുകള്‍ സമൂഹത്തിന്റെ ധാര്‍മിക ബോധത്തെ തകര്‍ക്കുമെന്ന് മുതിര്‍ന്ന സൗദി പണ്ഡിതന്‍ കഴിഞ്ഞ ജനുവരിയില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം അഭിപ്രായങ്ങളൊക്കെ അവഗണിച്ചാണ് പുതിയപരിഷ്‌ക്കരണവുമായി സൗദി മുന്നോട്ടുപോവുന്നത്. അല്ലെങ്കിലും യൂട്യൂബിന്റെ യുഗത്തില്‍ സിനിമാ നിരോധനം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നമില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.

English summary
movies screen in saudi arabia ahead of cinema ban lift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X