ഉംറ തീര്‍ഥാടകര്‍ക്ക് 30 ദിവസത്തെ ടൂറിസ്റ്റ് വിസയുമായി സൗദി

  • Posted By:
Subscribe to Oneindia Malayalam

ജിദ്ദ: രാജ്യത്ത് വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയ്ക്കുള്ള നിയന്ത്രണത്തില്‍ അയവ് വരുത്താന്‍ സൗദി അറേബ്യ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഉംറ നിര്‍വഹിക്കാനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഉംറയ്ക്ക് ശേഷം ടൂറിസം വിസ നല്‍കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകര്‍ക്ക് അതിനുള്ള സംവിധാനമൊരുക്കുമെന്ന് മക്കയിലെ ടൂറിസം ആന്റ് ഹെറിറ്റേജ് അതോറിറ്റി ഡയരക്ടര്‍ മുഹമ്മദ് അല്‍ ഉമരി അറിയിച്ചു. ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സൗദിയുടെ പുതിയ തീരുമാനത്തെ കുറിച്ച് അദ്ദേഹം പ്രസ്താവന നടത്തിയത്.

സിദ്ധരാമയ്യ ഹിന്ദുവെങ്കില്‍ എന്തുകൊണ്ട് ബീഫ് കഴിക്കുന്നതിനെ പിന്തുണയ്ക്കുന്നു: വിമര്‍ശിച്ച് യോഗി

രാജ്യത്തേക്ക് പ്രവേശനമുള്ള എല്ലാവര്‍ക്കും ഇവിടെയെത്തിക്കഴിഞ്ഞാല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ടൂറിസ്റ്റ് വിസകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാനെത്തുന്നവര്‍ക്കുള്ള പദ്ധതിയെന്ന നിലയില്‍ മുസ്ലിംകള്‍ക്ക് മാത്രമാണ് ഇത് ലഭിക്കുക. ഉംറ നിര്‍വഹിച്ച ശേഷം രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുകയെന്നതാണ് പദ്ധതിയുടെ പിന്നിലെ ലക്ഷ്യം. ഉംറയ്ക്കായി എടുത്ത വിസ ടൂറിസം ആവശ്യത്തിനായി നീട്ടിക്കൊടുക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. ഇങ്ങനെ ലഭിക്കുന്ന വിസകള്‍ക്ക് 30 ദിവസത്തെ കാലാവധിുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

haj

ഹജ്ജില്‍ നിന്ന് വ്യത്യസ്തമായി വര്‍ഷത്തില്‍ ഏത് സമയത്തും നിര്‍വഹിക്കാന്‍ സാധിക്കുന്ന തീര്‍ഥാടനമാണ് ഉംറ. ഹജ്ജിനു പുറമെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉംറയ്ക്കായി സൗദിയിലെത്തുന്നത്. പദ്ധതി നടപ്പാവുന്നതോടെ ലക്ഷക്കണക്കിനാളുകളെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സൗദിക്ക് സാധിക്കും. ഇത് എണ്ണയിതര സാമ്പത്തിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന സൗദിയില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ച്ച് അവസാനത്തോടെ പദ്ധതി നിലവില്‍ വരുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദ് അല്‍ ഉമരി പറഞ്ഞു. തുടക്കമെന്ന നിലയ്ക്ക് 65 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ സൗകര്യം അനുവദിക്കുക. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
30 day tourist visa will be issued for Umrah pilgrims

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്