കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി സമുച്ചയം അബുദാബിയില്‍ ഉദ്ഘാടനം ചെയ്തു

Google Oneindia Malayalam News

അബുദാബി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി എന്ന പ്രൗഡിയോടെ എന്‍.എം.സി റോയല്‍ ഹോസ്പിറ്റല്‍ അബുദാബിയില്‍ ഉദ്ഘാടനം ചെയ്തു. 200 ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കില്‍ 500 കിടക്കകളും അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള എന്‍എംസി റോയല്‍ അബുദാബി ശൈഖ് ഖലീഫ സിറ്റിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

അബുദാബിയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന 'അബുദാബി വിഷന്‍ 2030' പദ്ധതി പ്രകാരം അബുദാബി എക്‌സ്‌ക്യട്ടീവ് കൗണ്‍സിലും ഹെല്‍ത്ത് അതോറിറ്റിയും പതിച്ചു നല്‍കിയ സ്ഥലത്ത് അതിനൂതന സാങ്കേതിക മികവോടെ നിര്‍മ്മിച്ചിട്ടുള്ള ഹോസ്പിറ്റല്‍ സമുച്ചയം യുഎഇ സാംസ്‌കാരിക വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

nmcroyallaunch


ആരോഗ്യ സംരക്ഷണത്തിനും അടിയന്തിര ചികിത്സാ മേഖലയിലും ഏറ്റവും ഫലപ്രദവും വേഗമേറിയതുമായ രോഗനിര്‍ണ്ണയവും ചികിത്സയും ഉറപ്പാക്കുന്നതിനു വേണ്ടി ഇന്ന് ആഗോള തലത്തില്‍ ലഭ്യമായ ഏറ്റവും പുതിയതും വികസിതവുമായ സൗകര്യങ്ങള്‍ അബുദാബിയിലെയും മറ്റ് എമിറേറ്റുകളിലേയും ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് റോയല്‍ എന്‍എംസി ഹോസ്പിറ്റലിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്‍എംസി ഹെല്‍ത്ത്‌കെയര്‍ എക്‌സിക്യട്ടീവ് വൈസ് ചെയര്‍മാനും സിഇഒ യുമായ ഡോ.ബി ആര്‍ ഷെട്ടി അഭിപ്രായപ്പെട്ടു. പൗരപ്രമുഖരും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

English summary
NMC Royal Hospital opens in AbuDhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X