കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: വാര്‍ത്ത അടിസ്ഥാനരഹിതം; റമദാനില്‍ സ്വകാര്യ ടെന്റുകള്‍ക്ക് വിലക്കില്ലെന്ന് മുനിസിപ്പാലിറ്റി

  • By Jisha
Google Oneindia Malayalam News

ദുബായ്: റമദാന്‍ മാസത്തില്‍ സ്വകാര്യ ടെന്റുകള്‍ക്ക് വിലക്കില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി. ദുബായ് മുനിസിപ്പാലിറ്റി പ്ലാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ദാവൂദ് അല്‍ ഹജേരിയാണ് ഇക്കാര്യം അറിയിച്ചത്. റമദാന്‍ മാസത്തില്‍ ദുബായില്‍ സ്വകാര്യ ടെന്റുകള്‍ നിര്‍മ്മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

റമദാന്‍ മാസത്തില്‍ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും സല്‍ക്കരിക്കാന്‍ വീടുകള്‍ക്ക് മുമ്പില്‍ ടെന്റുകള്‍ നിര്‍മ്മിക്കുന്നത് ദുബായിലെ പ്രാദേശിക ജനതയുടെ പാരമ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റമദാന്‍ കാലത്ത് ടെന്റുകള്‍ നിര്‍മ്മിക്കുന്നത് മുനിസിപ്പാലിറ്റി വിലക്കുകയില്ല, എന്നാല്‍ അതിനാവശ്യമായ പെര്‍മിറ്റുകള്‍ അവര്‍ നേടണമെന്നും അദ്ദേഹം പറഞ്ഞു.

dubai

സുരക്ഷാ കാരണങ്ങള്‍, വൈദ്യുതിയുടേയും വെള്ളത്തിന്റേയും അമിത ഉപയോഗം എന്നിവ മുന്‍നിര്‍ത്തി റമദാന്‍ മാസത്തില്‍ സ്വകാര്യ ടെന്റുകള്‍ നിര്‍മ്മിക്കുന്നത് ദുബായ് മുനിസിപ്പാലിറ്റി വിലക്കെയെന്ന് കാണിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതോടെയാണ് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മുനിസിപ്പാലിറ്റി തന്നെ രംഗത്തെത്തിയത്. നിയമാനുസൃതമായി ടെന്റുകള്‍ നിര്‍മ്മിക്കുന്നതിന് വിലക്കില്ലെന്ന് ഇതോടെ സ്ഥിരീകരിക്കപ്പെട്ടു. എന്നാല്‍ ഹുക്ക വലിക്കുന്നതിനായി ടെന്റ് നിര്‍മ്മിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്ന മുനിസിപ്പാലിറ്റി ഇഫ്താര്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈദുല്‍ ഫിത്തറിന് മുമ്പായി ഇവ നീക്കം ചെയ്തിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗതാഗതക്കുരുക്കുകള്‍ക്ക് കാരണമാകാതിരിക്കാന്‍ ടെന്റുകള്‍ നിര്‍മ്മിക്കുന്നതിനായി അനുമതി വാങ്ങിയിരിക്കണമെന്ന് മുനിസിപ്പാലിറ്റി കര്‍ശനമായി താക്കീത് നല്‍കുന്നു.

റമദാന്‍ കാലത്ത് ഹുക്ക വലിക്കുന്നതിന് ഹോട്ടലുകളില്‍ സൗകര്യമൊരുക്കുന്നത് നിയമപരമായി വിലക്കിയിട്ടുണ്ട്. ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുകളിലാണ് ഹുക്ക നിരോധിച്ചിട്ടുള്ളത്. എന്നാല്‍ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ടെറസിന് മുകളിലോ, പൂന്തോട്ടത്തിലോ പ്രത്യേകം തയ്യാറാക്കിയ ടെന്റിലോ ഹുക്ക അനുവദനീയമാണ്. എന്നാല്‍ ഈ ഭാഗത്ത് ഗര്‍ഭിണികളായ സ്ത്രീകളോ 18ന് വയസ്സില്‍ താഴെയുള്ളവരോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും നിയമം അനുശാസിക്കുന്നു. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 10,000 മുതല്‍ ദിര്‍ഹം പിഴ ഈടാക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു. നിയമലംഘനങ്ങള്‍ ദുബായ് പൊലീസിനെ അറിയിക്കുന്നതിനായി ടോള്‍ ഫ്രീ നമ്പറും ഒരുക്കിയിട്ടുണ്ട്. നമ്പര്‍: 800900 ഈ നമ്പറിലേക്ക് വിളിച്ച് പരാതികള്‍ അറിയിക്കാം.

English summary
No ban on private Ramadan tents in Dubai, municipality clarifies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X