മിസൈല്‍ ആക്രമണമുണ്ടായിട്ടില്ലെന്ന് യുഎഇ; വ്യാജവാര്‍ത്തകളില്‍ ജനങ്ങള്‍ പരിഭ്രാന്തരാവരുത്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യമനിലെ ശിയാ അനുകൂല ഹൂത്തി സായുധ സൈന്യം യു.എ.ഇ വ്യോമാതിര്‍ത്തിയിലേക്ക് മിസൈല്‍ തൊടുത്തുവിട്ടതായുള്ള അവകാശവാദം പൊള്ളയാണെന്ന് യു.എ.ഇ. തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് ഇത്തരമൊരു ബാലിസ്റ്റിക് മിസൈലാക്രമണം നടന്നിട്ടില്ലെന്ന് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. യു.എ.ഇയുടെ വ്യോമപ്രതിരോധ സംവിധാനം രാജ്യത്തിനെതിരായ ഏത് വ്യോമാക്രമണങ്ങളെയും പ്രതിരോധിക്കാന്‍ ശക്തമാണെന്നും ദുരന്തനിവാരണ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

സാലിഹ് വിഭാഗത്തെ പിന്തുണച്ച് സൗദി സഖ്യം; യമന് അറബ് പക്ഷത്തേക്ക് സ്വാഗതം

നേരത്തേ യു.എ.ഇക്കെതിരേ മിസൈല്‍ ആക്രമണം നടത്തിയതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. നിര്‍മാണത്തിലിക്കുന്ന ബറക ആണവോര്‍ജ നിലയം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഹൂത്തികളുടെ അവകാശവാദം. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നും ബറക ന്യൂക്ലിയര്‍ പവര്‍ പ്ലാന്റില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും അതോറിറ്റി അവകാശപ്പെട്ടു.

dubaiburj

രാജ്യം സമാധാനത്തിലും നീതിയിലുമാണ് വിശ്വസിക്കുന്നതെന്നും രാജ്യത്തിന്റെ സുരക്ഷിതത്വം കാത്തുസൂക്ഷിക്കാന്‍ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പ്രസ്താവന ഉറപ്പുനല്‍കി.

ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമങ്ങളുടെ കുതന്ത്രങ്ങള്‍ കരുതിയിരിക്കാന്‍ പൊതുജനങ്ങളെ ദുരന്തനിവാരണ അതോറിറ്റി ആഹ്വാനം ചെയ്തു. നേരത്തേ ആണവ നിലയത്തിനെതിരേ ആക്രമണമുണ്ടായതായി വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് അപകടഭീഷണിയോര്‍ത്ത് ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായ ആണവനിലയം സമീപഭാവിയില്‍ പ്രവര്‍ത്തനക്ഷമമാവുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനെതിരേ ആക്രമണമുണ്ടാകുന്ന പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങളാവും രാജ്യത്തിനും ജനങ്ങള്‍ക്കുമുണ്ടാവുക. ഈ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പ്രസ്താവനയുമായി രംഗത്തെത്തിയത്.

English summary
The UAE on Sunday denied a claim by Yemen's Houthi rebels that they fired a missile towards its airspace. The denial came as heavy fighting in Yemen's capital unravelled a rebel alliance that has been at war with a Saudi-led coalition, including the UAE

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്