സാലിഹ് വിഭാഗത്തെ പിന്തുണച്ച് സൗദി സഖ്യം; യമന് അറബ് പക്ഷത്തേക്ക് സ്വാഗതം

  • Posted By:
Subscribe to Oneindia Malayalam

യമന്‍ ഹൂത്തികളുടെ പക്ഷത്ത് നിന്ന് കൂറുമാറിയ സഖ്യകക്ഷിയായ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് വിഭാഗത്തെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം. മയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കൈയെടുത്ത സാലിഹിന്റെ നടപടി ശ്ലാഘനീയമാണെന്ന് സഖ്യം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഇറാനിയന്‍ ഭീകരരുടെയും വിഘടനവാദികളായ സായുധ വിഭാഗങ്ങളുടെയും നിയന്ത്രണത്തില്‍ നിന്ന് യമനിനെ മോചിപ്പിച്ച് അറബ് പക്ഷത്ത് നിര്‍ത്താനുള്ള ശ്രമങ്ങളെ സഖ്യം സ്വാഗതം ചെയ്യുകയുമുണ്ടായി.

കുവൈത്തില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും

ഹൂത്തികള്‍ക്കെതിരേ പ്രാദേശിക വിഭാഗങ്ങളെയെല്ലാം ഒന്നിച്ച് നിര്‍ത്തുകയും അവരെ പരാജയപ്പെടുത്തിയതിന് ശേഷം രാഷ്ട്രീയ ചര്‍ച്ച ആരംഭിക്കാനുമുള്ള ശ്രമമാണ് സൗദി സഖ്യത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യമന്‍ പ്രസിഡന്റ് അബ്ദ് റബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണയ്ക്കുന്ന സൗദി സഖ്യം മുന്‍ പ്രസിഡന്റിന്റെ വിഭാഗത്തെ കൂടി കൂടെക്കൂട്ടി ഹൂത്തികള്‍ക്കെതിരേ അന്തിമഘട്ട പോരാട്ടത്തിലാണ് തയ്യാറെടുക്കുന്നത്. അതിനിടെ, യമന്‍ തലസ്ഥാനമായ സന മുഴുവന്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന ഹൂത്തി അവകാശവാദം സാലിഹ് വിഭാഗം സൈന്യമായ റിപ്പബ്ലിക്കന്‍ ഗാര്‍ഡ് നിഷേധിച്ചു. സനയിലെ മൂന്ന് സൈനിക കേന്ദ്രങ്ങള്‍, നയനന്ത്ര പ്രദേശങ്ങള്‍, തെക്കന്‍ നഗരമായ ദമര്‍ തുടങ്ങിയവ തങ്ങള്‍ പിടിച്ചെടുത്തതായി ഹൂത്തികള്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

yemen

ഹൂത്തികളും സഖ്യകക്ഷികളായിരുന്ന സാലിഹ് വിഭാഗവും തമ്മിലുണ്ടായ ഏറ്റമുട്ടലുകളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പലയിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടന്നതായും ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ സൗദി സഖ്യം ആക്രമണം ശക്തിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. യമനിനെതിരായ ഉപരോധം പിന്‍വലിക്കുകയും വെടിനിര്‍ത്തലിന് തയ്യാറാവുകയും ചെയ്താല്‍ സൗദി സഖ്യവുമായി സഹകരിക്കാമെന്ന് മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശത്രുസഖ്യവുമായി കൈകോര്‍ക്കാനുള്ള സാലിഹ് വിഭാഗത്തിന്റെ ശ്രമം രാജ്യദ്രോഹവും അട്ടിമറിയുമാണെന്നാണ് ഹൂത്തികള്‍ വിശേഷിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ സംഘട്ടനങ്ങള്‍ ശക്തമാവുകയായിരുന്നു.

English summary
Saudi-led coalition praised Saleh, ‘Street war’ rocks Sanaa as rebel alliance crumbles

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്