Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ പുസ്തമേളയില്‍ ആദ്യ ഏഴു ദിവസത്തിനുള്ളില്‍ എത്തിയത് 12 ലക്ഷം സന്ദര്‍ശകര്‍!!

ഇതിനോടകം 12 ലക്ഷം സന്ദര്‍ശകരാണ് ആദ്യത്തെ ഏഴ് ദിവസങ്ങളില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയത്. വരും ദിവസങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

ഷാര്‍ജ: ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണവും പരിശ്രമവും ഒത്തുച്ചേര്‍ന്നപ്പോള്‍ ഷാര്‍ജ എന്ന എമിറേറ്റിനു ലഭിച്ചത് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്‌കമേള നടക്കുന്ന നഗരമെന്ന പദവിയാണെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കദ് അല്‍ ആമിരി അഭിപ്രായപ്പെട്ടു.

11

ഷാര്‍ജ അന്താരാഷ്ട്ര പുസ്‌ക മേളയെ ലോകത്തെ ഒന്നാം നിരയിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വായിക്കുക എന്നതായിരുന്നു ഇത്തവണ ഞങ്ങള്‍ നല്‍കിയ പ്രമേയം.

21

അത് ഉള്‍ക്കൊണ്ട് തന്നെ ലക്ഷങ്ങളാണ് മേളയിലേക്ക് ഒഴുകിയെത്തിയത്. 20 ലക്ഷം സന്ദര്‍ശകരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇതിനോടകം 12 ലക്ഷം സന്ദര്‍ശകരാണ് ആദ്യത്തെ ഏഴ് ദിവസങ്ങളില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയത്. വരും ദിവസങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

31

1982ല്‍ ആരംഭിച്ച ഷാര്‍ജയിലെ ഒരു പ്രാദേശിക, ഇസ്‌ലാമിക പ്രസിദ്ധീകരണ, പ്രസാധക മേളയില്‍ നിന്ന് ഇന്ന് ലോകം ഉറ്റു നോക്കുന്ന മൂന്നാമത്തെ രാജ്യാന്തര പുസ്തക മേളയായി വളര്‍ന്നത് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും പുസ്തക മേളയുടെ രക്ഷാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമാണ്.

41

എഴുതുകയും എഴുത്തിനെയും എഴുത്തുകാരെയും പുസ്തകങ്ങളെയും ഇഷ്ടപെടുന്ന ശൈഖ് സുല്‍ത്താന്‍ വിവിധ സംസ്‌കാരങ്ങളുടെ സംഗമ നഗരിയായി ഷാര്‍ജ പുസ്തകോത്സവ മേളയെ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പരിണിത ഫലങ്ങളാണ് മേള നാനാതരം സംസ്‌കാരങ്ങളുടെ സംഗമ വേദിയായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജനകീയവും ലോകോത്തരവുമായ കലാ പ്രകടനങ്ങളും സാംസ്‌കാരിക പരിപാടികളും മേളയില്‍ ഉള്‍കൊള്ളിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+