കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: കാര്‍ഗോ തട്ടിപ്പ് വീണ്ടും സജീവം; ഒടുവില്‍ കുടുങ്ങിയത് പാക് കുടുംബം

  • By Jisha
Google Oneindia Malayalam News

ദുബായ്: വീടുമാറുന്നവരുടെ വീട്ടുപകരണങ്ങളുള്‍പ്പെടെയുള്ള സാധനങ്ങളുമായി കടന്നുകളയുന്ന മാഫിയ ദുബായില്‍ വീണ്ടും സജീവമാകുന്നു. ദുബായില്‍ നിന്ന് ബഹ്‌റൈനിലേക്ക് താമസം മാറിയ പാക് കുടുംബമാണ് ഇവരുടെ ഒടുവിലത്തെ ഇരകള്‍. 6,400 ദിര്‍ഹമാണ് ദുബായില്‍ നിന്ന് ബഹ്‌റൈനിലേക്ക് സാധനങ്ങളെത്തിക്കുന്നതിനായി കമ്പനി കൈപ്പറ്റിയിരുന്നത്.

രണ്ടുമാസം മുമ്പ് ഷാര്‍ജയിലെ ഒരു കമ്പനിയെയാണ് വിദേശത്തേക്ക് സാധനങ്ങള്‍ സ്ഥലം മാറ്റുന്നതിനായി ഏല്‍പ്പിച്ചത്. എന്നാല്‍ വീട്ടുസാധനങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം 34 കാരനായ മാലിക്ക് അലി തിരിച്ചറിയുന്നത്. പ്രത്യേകം തയ്യാറാക്കിയ 30,000 ദിര്‍ഹം വിലവരുന്ന ഫര്‍ണിച്ചറുകള്‍, സുപ്രധാന സര്‍ട്ടിഫിക്കറ്റുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, ജോലിക്കിടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിശേഷപ്പെട്ട പല സാധനങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നതായി മാലിക് പറയുന്നു.

dubai

മൂന്ന് ദിവസത്തിനുള്ളില്‍ വീട്ടുപകരണങ്ങളുള്‍പ്പെടെയുള്ള വസ്തുക്കള്‍ ബഹ്‌റൈനിലെത്തിക്കാമെന്നാണ് കമ്പനി നല്‍കിയ വാഗ്ദാനം. കഴിഞ്ഞ നാല് വര്‍ഷമായി കുടുംബത്തിനൊപ്പം ദുബായില്‍ കഴിഞ്ഞിരുന്ന മാലിക് മാര്‍ച്ചിലാണ് ബഹ്‌റൈനിലേക്ക് താമസം മാറിയത്. കാര്‍ഗോ മൂന്ന് ദിവസത്തിനുള്ളിലെത്തുമെന്ന് പ്രതീക്ഷിച്ച് ഒരു സ്യൂട്ട്‌കെയ്‌സ് മാത്രമാണ് കയ്യില്‍ കരുതിയിരുന്നതെന്നും മാലിക് പറയുന്നു. മൂന്ന് ആഴ്ചയായി കാര്‍ഗോയ്ക്ക് വേണ്ടി കാത്തിരുന്നു. ലണ്ടനില്‍ നിന്നുള്ള ചാറ്റേര്‍ഡ് അക്കൗണ്ടിനെ ബന്ധപ്പെട്ടപ്പോള്‍ തങ്ങളുടെ കാര്‍ഗോ സൗദി അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ ബഹ്‌റൈനില്‍ എത്തുമെന്ന വിവരമാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ ഈ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. തുടര്‍ന്ന് ഷാര്‍ജ ഇക്കണോമിക് ഡവലപ്പ്‌മെന്റുമായി ബന്ധപ്പെട്ടപ്പോള്‍ കമ്പനി അടച്ചുപൂട്ടിയെന്ന വിവരമാണ് ലഭിച്ചത്. കമ്പനിയുമായി ബന്ധപ്പെടാന്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറുകളും പ്രവര്‍ത്തനക്ഷമമായിരുന്നില്ല. യഥാര്‍ത്ഥ വിപണി വിലയേക്കാള്‍ വിലക്കുറവില്‍ തട്ടിപ്പുനടത്തുന്നതിന് വേണ്ടിയാണ് ഓണ്‍ലൈന്‍ വഴി ഇത്തരത്തിലൊരു പരസ്യം നല്‍കിയിരുന്നതെന്ന് മാലിക് പറയുന്നു. ഇപ്പോള്‍ ദുബായ് ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ ഫിനാന്‍സ് ഹെഡായി ജോലി ചെയ്യുന്ന മാലിക് ഖത്തര്‍, സൗദി അറേബ്യ, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളിലെ ഫിനാന്‍സ് ഡയറക്ടറായിരുന്നു.

English summary
pak family trapped by cargo frauding company in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X