കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ വ്യക്തിത്വ പുരസ്‌ക്കാരം

Google Oneindia Malayalam News

ദുബായ്: ഗള്‍ഫിലെ ആദ്യമലയാള റേഡിയോ ആയ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താവ്യക്തിത്വ പുരസ്‌ക്കാരതിന് മുഖ്യമന്ത്രി പിണറായി വിജയനെ തെരഞ്ഞെടുത്തു. എസ്സ്എംഎസ്സ് സര്‍വ്വേയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നിര്‍ദ്ദേശിച്ചത്. ശ്രോതാക്കളില്‍ നിന്നുമാണ് വാര്‍ത്താവ്യക്തിയായി പരിഗണിക്കേണ്ടവരുടെ പേരുകള്‍ അടങ്ങിയ പാനല്‍ റേഡിയോ ഏഷ്യ ക്ഷണിച്ചത്.

പിണറായി വിജയന് പുറമെ ജേക്കബ് തോമസ്, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലികുട്ടി, ഒ രാജഗോപാല്‍, പി സി ജോര്‍ജ്, ഡോ.തോമസ് ഐസക്ക്, വാവസുരേഷ്, മഞ്ജുവാര്യര്‍, പി ആര്‍ ശ്രീജേഷ് എന്നിവരുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റാണ് അന്തിമമായി പരിഗണിച്ചത്. ആവേശകരമായ പങ്കാളിത്തവും പ്രതികരണവുമാണ് മുന്‍കാലങ്ങളിലേത് പോലെ ഇത്തവണയും ലഭിച്ചതെന്ന് അധിക്രതര്‍ അറിയിച്ചു.

pinarayi

വെള്ളിയാഴ്ച (23.12.2016) ദുബായ് ഫ്‌ലോറ ക്രീക്ക് ഹോട്ടലില്‍ ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് റേഡിയോ ഏഷ്യ നെറ്റ് വര്‍ക്ക് സിഇഒ ബ്രിജ് ഭല്ല അറിയിച്ചു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ശ്രോതാവിന് ഇരുപത്തി അയ്യായിരം ഇന്ത്യന്‍ രൂപയാണ് നല്‍കുന്നത്. തൊഴിലാളികളെ രക്ഷിക്കാന്‍ മാന്‍ഹോളില്‍ ഇറങ്ങവേ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെയാണ് പോയവര്‍ഷത്തെ(2015) റേഡിയോ ഏഷ്യയുടെ വാര്‍ത്താ വ്യക്തിയായി ശ്രോതാക്കള്‍ തെരഞ്ഞെടുത്തിരുന്നത്.

1992മെയ് 9നാണ് റേഡിയോഏഷ്യയുടെ പ്രക്ഷേപണം ആരംഭിച്ചത്. ഇരുപത്തിയഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കുന്ന 2017ല്‍ വിവിധ ജനകീയ പരിപാടികളുമായി റേഡിയോ ഏഷ്യ മുന്നോട്ട് പോകുമെന്ന് ബ്രിജ് ഭല്ല അറിയിച്ചു.

English summary
Pinarayi Vijayan honoured with an award from Radio Asia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X