കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ പുസ്തകമേളയില്‍ ഇന്ത്യയില്‍ നിന്നുള്ള സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

Google Oneindia Malayalam News

ഷാര്‍ജ: 34ാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേള 2015 നവംബര്‍ 04 മുതല്‍ 14 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് നടക്കുന്നത്. നവംബര്‍ 04ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസ്സിമി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. ഇന്ത്യയില്‍ നിന്നുള്ള കലാ, സാംസ്‌കാരിക, സാഹിത്യരംഗങ്ങളിലെ നിരവധി വ്യക്തിത്വങ്ങള്‍ പുസ്തകമേളയില്‍ പങ്കെടുക്കും.

സുധാ മൂര്‍ത്തി, നിതാ മേത്ത, സുബ്രതോ ബാക്ച്ചി, രുചുത ദിവേകര്‍, സുസ്മിത ബാക്ച്ചി, ഗുര്‍ചരണ്‍ ദാസ്, ടി.എന്‍. മോഹന്‍, ദര്‍ജോയ് ദത്ത, വൈരമുത്തു, ഷെമി, എന്‍.എസ്. മാധവന്‍, ഷാഹിന ബഷീര്‍, കെ. സച്ചിദാനന്ദന്‍, മുരുകന്‍ കാട്ടാക്കട, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കെ.ആര്‍. ടോണി, ശ്രിജന്‍ പാല്‍ സിങ്, ഷെരിഡോണ്‍ ഹാരി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ടി. പത്മനാഭന്‍, ബാലചന്ദ്രമേനോന്‍, മോഹന്‍ലാല്‍, പൃഥ്വിരാജ്, പാര്‍വതി മേനോന്‍, ആര്‍ എസ് വിമല്‍, പി പി റഷീദ്, ഡോ. ഡി. ബാബു പോള്‍, ഡോ. വി.പി.ഗംഗാധരന്‍, ചിത്ര ഗംഗാധരന്‍, ടി.ഡി.രാമകൃഷ്ണന്‍, ഉമമ ി അബ്ദുള്ള, ഫൈസ മൂസ തുടങ്ങിയവരാണ് ഇന്ത്യയില്‍ നിന്നും മേളയില്‍ പങ്കെടുക്കുന്ന പ്രധാന വ്യക്തിത്വങ്ങള്‍.

നവംബര്‍ 5ന് രാവിലെ 9.30 മുതല്‍ 11.30 വരെ ബെന്‍ ഒക്രി വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വൈകുന്നേരം 8 മുതല്‍ 9.30 വരെ കോണ്‍ഫറന്‍സ് ഹാളില്‍ സുധാ മൂര്‍ത്തി സദസിനെ അഭിസംബോധന ചെയ്യും. നവംബര്‍ 6ന് കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് 5 മുതല്‍ 6 വരെ നടക്കുന്ന പരിപാടിയില്‍ നടവഴിയിലെ നേരുകള്‍ എന്ന ആത്മകഥാപരമായ നോവല്‍ എഴുതി ശ്രദ്ധേയയായ ഷെമി പങ്കെടുക്കും. 6 മുതല്‍ 7 വരെ മീറ്റ് ദി ഓതര്‍ പരിപാടിയില്‍ എന്‍.എസ്. മാധവന്‍ പങ്കെടുക്കും. വൈകിട്ട് 7 മുതല്‍ 8 വരെ ബഷീറിന്റെ പുത്രി ഷാഹിന ബഷീര്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഒര്‍മ്മകള്‍ പങ്കുവയ്ക്കും. ബോള്‍ റൂമില്‍ വൈകിട്ട് 8 മുതല്‍ 9 വരെ നടക്കുന്ന കാവ്യസന്ധ്യയില്‍ കെ. സച്ചിദാനന്ദന്‍, മുരുകന്‍ കാട്ടാക്കട, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കെ. ആര്‍. ടോണി എന്നിവര്‍ പങ്കെടുക്കും. 9 മുതല്‍ 10 വരെ പ്രശസ്ത ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി സദസിനെ അഭിസംബോധന ചെയ്യും. നിത മേത്തയുടെ കുക്കറി ഷോയും അന്ന് നടക്കും.

sharjah

നവംബര്‍ 7ന് വൈകുന്നേരം 6ന് മുഖാമുഖം പരിപാടിയില്‍ ടി. പത്മനാഭന്‍ പങ്കെടുക്കും. തന്റെ എഴുത്തനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന അദ്ദേഹം വായനക്കാര്‍ക്കായി പുസ്തകം വായിക്കുകയും പുസ്തകങ്ങളില്‍ കൈയ്യൊപ്പ് പതിച്ച് നല്‍കുകയും ചെയ്യും. 7.30 മുതല്‍ 8.30 വരെ സുബ്രദോ ബാക്ച്ചിയുമായുള്ള ടോക് ഷോ നടക്കും. 8.30 മുതല്‍ 9.30 വരെ രുചുത ദിവേകര്‍ സദസിനെ അഭിസംബോധന ചെയ്യും. വൈകിട്ട് 9ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ തന്റെ സിനിമ അനുഭവങ്ങള്‍ പങ്കുവയ്ക്കും.

നവംബര്‍ 8ന് ബോള്‍ റൂമില്‍ രാവിലെ 9.30 മുതല്‍ 12.30 വരെ സുബ്രതോ ബാക്ച്ചി, സുസ്മിത ബാക്ച്ചി എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. കോണ്‍ഫറന്‍സ് ഹാളില്‍ 8.30 മുതല്‍ 9.30 വരെ ഗുര്‍ചരണ്‍ ദാസ് സദസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. ബോള്‍ റൂമില്‍ വൈകിട്ട് 7.30 മുതല്‍ 8.30 വരെ സിഎ ടി. എന്‍. മനോഹരന്‍ പങ്കെടുക്കുന്ന സിഎഫ്ഒ മീറ്റ് നടക്കും. നവംബര്‍ 9ന് ബോള്‍ റൂമില്‍ രാവിലെ 9.30 മുതല്‍ 12.30 വരെ ഗുര്‍ചരണ്‍ ദാസ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. 8.30ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ 35 വര്‍ഷം നീണ്ട സിനിമ ജീവിതത്തെക്കുറിച്ച് സംസാരിക്കും. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ പുസ്തകപ്രകാശനം പൃഥ്വിരാജ്, പാര്‍വതി മേനോന്‍, ആര്‍ എസ് വിമല്‍, പി പി റഷീദ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നിര്‍വഹിക്കും.

നവംബര്‍ 10ന് രാവിലെ 9.30 മുതല്‍ 12.30 വരെ വിദ്യാര്‍ത്ഥികളുമായി ദര്‍ജോയ് ദത്ത സംവദിക്കും. വൈകിട്ട് 8.30 മുതല്‍ 9.30 വരെ തന്റെ പുസ്തകത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കും. നവംബര്‍ 11ന് രാവിലെ 9.30ന് ഡോ. ഡി. ബാബുപോള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വൈകിട്ട് 8ന് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ശ്രിജന്‍ പാല്‍ സിങ്, ഷെരിഡോണ്‍ ഹാരി എന്നിവര്‍ സംസാരിക്കും. അബ്ദുള്‍ കലാമിന്റെ അവസാനത്തെ പുസ്തകം അഡ്‌വാന്റേജ് ഇന്ത്യ ചടങ്ങില്‍ പ്രകാശിപ്പിക്കും.

നവംബര്‍ 12ന് 9.30 മുതല്‍ 11.30 വരെ പ്രശസ്ത കാന്‍സര്‍ വിദഗ്ദ്ധന്‍ ഡോ. വി. പി. ഗംഗാധരനും ഭാര്യ ചിത്ര ഗംഗാധരനും കുട്ടികളുമായി സംവദിക്കും. തുടര്‍ന്ന് വൈകിട്ട് 8 മുതല്‍ 9.30 വരെ കാന്‍സറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇരുവരും ഉത്തരങ്ങള്‍ നല്‍കും. നവംബര്‍ 13ന് വൈകുന്നേരം 6 മുതല്‍ 7 വരെ ഡോ. ഡി. ബാബുപോള്‍ സദസുമായി സംവദിക്കും. വൈകിട്ട് 7ന് പ്രശസ്ത സാഹിത്യകാരന്‍ ടി. ഡി. രാമകൃഷ്ണന്‍ തന്റെ നോവലായ ഫ്രാന്‍സിസ് ഇട്ടിക്കോരയെക്കുറിച്ച് സംസാരിക്കും. വൈകിട്ട് 9ന് നടക്കുന്ന പരിപാടിയില്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തു പങ്കെടുക്കുന്ന ആന്‍ ഈവനിങ് വിത്ത് കവിഞ്ജര്‍ വൈരമുത്തു എന്ന പരിപാടി നടക്കും. പശസ്ത പാചക വിദഗ്ദ്ധരായ ഉമ്മി അബ്ദുള്ള, ഫാസിയ മൂസ എന്നിവരുടെ കുക്കറി സെക്ഷനുകള്‍ അരങ്ങേറും.

പരിപാടിയോടനുബന്ധിച്ച് പത്രപ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ബി എ റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ മത്സരപരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. താല്പര്യമുള്ളവര്‍ ഷാര്‍ജ ബുക്‌ഫെയറില്‍ നടക്കുന്ന പരിപാടികളുടെ 600 വാക്കില്‍ കൂടാതെയുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി 24 മണിക്കൂറിനുള്ളില്‍ [email protected] എന്ന മെയില്‍ ഐഡിയിലേയ്ക്ക് അയക്കേണ്ടതാണ്.

English summary
Prominent literary and cultural inclusion, will participate in the Sharjah from India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X