കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ രാജകുടുംബാംഗത്തെ യുഎഇ തടവിലാക്കിയ സംഭവം: തങ്ങള്‍ സശ്രദ്ധം വീക്ഷിക്കുകയാണെന്ന് ഖത്തര്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
രാജകുടുംബാംഗത്തിനെ തടവിലാക്കിയ സംഭവം നിരീക്ഷിച്ചു വരികയാണെന്ന് ഖത്തർ

ദോഹ: ഖത്തര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ ശെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനിയെ യുഎഇ തടവിലാക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ സശ്രദ്ധം നിരീക്ഷിച്ചുവരികയാണെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

ദുബായില്‍ സിഐഡി ചമഞ്ഞ് പീഡനം; ജോര്‍ദാന്‍ യുവാവിനെതിരേ വിചാരണ തുടങ്ങിദുബായില്‍ സിഐഡി ചമഞ്ഞ് പീഡനം; ജോര്‍ദാന്‍ യുവാവിനെതിരേ വിചാരണ തുടങ്ങി

ശെയ്ഖിന്റെ അവകാശങ്ങള്‍ സംരക്ഷിക്കും

ശെയ്ഖിന്റെ അവകാശങ്ങള്‍ സംരക്ഷിക്കും

ശെയ്ഖ് അബ്ദുല്ലയുടേതായി പ്രചരിക്കുന്ന വീഡിയോയില്‍ തന്നെ തടഞ്ഞുവച്ചതായി അദ്ദേഹം പറയുന്നതായാണ് വ്യക്തമാകുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. യുഎഇയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ഇപ്പോള്‍ ഏത് അവസ്ഥയിലാണുള്ളത് എന്ന കാര്യം പറയാനാവില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ലുലുവ അല്‍ ഖാത്തര്‍ പറഞ്ഞു. എന്നിരുന്നാലും അദ്ദേഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് ഖത്തര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് യുഎഇയുടെ സ്ഥിരം പരിപാടി

ഇത് യുഎഇയുടെ സ്ഥിരം പരിപാടി

യുഎഇ ഉള്‍പ്പെടെയുള്ള ഉപരോധ രാഷ്ട്രങ്ങളുടെ സ്ഥിരം രീതിയാണിത്. വ്യക്തികളുടെയും ഉദ്യോഗസ്ഥരുടെയും അവകാശങ്ങള്‍ ഹനിക്കുന്ന സ്വഭാവം ഇവരുടെ ഭാഗത്തുനിന്ന് ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. വ്യക്തമായ കാരണങ്ങളില്ലാതെയുള്ള ഇത്തരം ചെയ്തികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദകളുടെയും ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശെയ്ഖ് അബ്ദുല്ലയുടെ വീഡിയോ

ശെയ്ഖ് അബ്ദുല്ലയുടെ വീഡിയോ

താന്‍ തടവിലാണെന്ന വിവരം ശെയ്ഖ് അബ്ദുല്ല തന്നെയാണ് കഴിഞ്ഞ ദിവസം വീഡിയോയിലൂടെ പുറത്തുവിട്ടത്. താന്‍ യുഎഇ തലസ്ഥാനമായ അബൂദബിയില്‍ തടവിലാക്കപ്പെട്ടിരിക്കുന്നുവെന്ന് ശൈഖ് അബ്ദുല്ല വീഡിയോയില്‍ പറയുന്നുണ്ട്. ഞായറാഴ്ചയാണ് ശെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനിയുടെ വീഡിയോ പുറത്തുവന്നത്. 'ഞാനിപ്പോള്‍ അബൂദാബിയിലാണ്. ശെയ്ഖ് മുഹമ്മദിന്റെ അതിഥിയായിട്ടാണ് യു.എ.ഇയില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. എന്നെ തടവിലാക്കിയിരിക്കുകയാണ്' -എന്നായിരുന്നു വീഡിയോ സന്ദേശം. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ശെയ്ഖ് മുഹമ്മദ് ആയിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. അബൂദാബി കിരീടവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ ആണോ ശെയ്ഖ് അബ്ദുല്ല എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് എന്ന കാര്യം വ്യക്തമല്ല.

വാര്‍ത്ത നിഷേധിച്ച് യുഎഇ

വാര്‍ത്ത നിഷേധിച്ച് യുഎഇ

അതേസമയം, ശെയ്ഖ് അബ്ദുല്ല തടവിലാണെന്ന വാര്‍ത്ത യുഎഇ നിഷേധിച്ചു. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം യു.എ.ഇയിലേക്ക് അതിഥിയായി എത്തിയതാണെന്നും ഇവിടത്തെ താമസസമയത്ത് ഒരു തരം യാത്രാവിലക്കും അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഖത്തര്‍ അമീര്‍ ആയിരുന്ന ശെയ്ഖ് അലി ബിന്‍ അബ്ദുല്ല അല്‍ഥാനിയുടെ മകനാണ് ശൈഖ് അബ്ദുല്ല. ഖത്തറുമായി സ്വരച്ചേര്‍ച്ചയിലല്ലാത്ത അദ്ദേഹം ഖത്തറിനെതിരായ ഉപരോധത്തെ അനുകൂലിച്ച് സൗദി, യുഎഇ ടിവികളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാല്‍ പുതിയ സംഭവവികാസങ്ങളുടെ കാരണം എന്തെന്ന് വ്യക്തമല്ല.

English summary
qatar monitoring detention of sheikh abdullah in uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X