Get Updates
Get notified of breaking news, exclusive insights, and must-see stories!

നാജി നൗഷിയുടെ ഓള് ഖത്തറിലെത്തി; കളി കഴിഞ്ഞാലും യാത്ര തുടരും... ഗള്‍ഫ് മൊത്തം കറങ്ങും

ദോഹ: മാഹിയില്‍ നിന്ന് പുറപ്പെട്ട നാജി നൗഷി ഖത്തറിലെത്തി. കടുത്ത മെസ്സി ആരാധികയായ നാജിക്ക് ഇനി തന്റെ ആരാധനാ പാത്രത്തെ കാണണം. നിരവധി രാജ്യങ്ങള്‍ പിന്നിട്ടാണ് നാജിയുടെ ഓള് എന്ന ഥാര്‍ മരുഭൂമിയിലെത്തിയതും കളിയുടെ ആരവത്തിലേക്ക് കടന്നതും. വളരെ സാഹസികമായ യാത്രയായിരുന്നു നാജിയുടെത്.

ചില തടസങ്ങള്‍ നേരിട്ടെങ്കിലും എല്ലാം മറികടന്നാണ് നാജി നൗഷി എന്ന 33കാരി ഒടുവില്‍ ഖത്തറിലെത്തിയിരിക്കുന്നത്. സഞ്ചരിക്കുന്ന വീടാണ് നാജിയുടെ ഓള്. ഒന്നര മാസം പിന്നിട്ട യാത്ര ഖത്തറില്‍ അവസാനിക്കുന്നില്ല എന്നതാണ് ഏറെ രസകരം. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കഴിഞ്ഞ ഒക്ടോബര്‍ 15നാണ് മാഹിയില്‍ നിന്ന് നാജി നൗഷി തന്റെ ഥാറില്‍ യാത്ര പുറപ്പെട്ടത്. ഗതാഗത മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര നേരെ സേലം, ഹമ്പി വഴി മുംബൈയിലേക്കായിരുന്നു. അഞ്ച് കുട്ടികളുടെ മാതാവും വ്‌ളോഗറുമാണ് നാജി നൗഷി. ഖത്തറിലേക്കുള്ള ഈ മോഡല്‍ യാത്ര അല്‍പ്പം സാഹസികത നിറഞ്ഞതല്ലേ എന്ന് ചോദിക്കുന്നവരോട് ആ സാഹസികത തന്നെയാണ് നാജി ഇഷ്ടപ്പെടുന്നത് എന്നായിരുന്നു മറുപടി.

2

കണ്ണൂരില്‍ നിന്ന് ഏകദേശം 3000 കിലോമീറ്റര്‍ കടന്നാണ് നാജി ഖത്തറിലെത്തിയിരിക്കുന്നത്. ഒമാന്‍, യുഎഇ, സൗദി അറേബ്യ വഴിയാണ് നാജി ഖത്തറിലേക്ക് ഥാര്‍ ഓടിച്ചത്. ഖത്തറിലെത്തി എന്നതുകൊണ്ട് യാത്ര അവസാനിക്കുന്നില്ല. ലോകകപ്പ് ഫുട്‌ബോള്‍ കഴിഞ്ഞാല്‍ യാത്ര തുടരും. ബഹ്‌റൈനും കുവൈത്തും മറ്റുചില രാജ്യങ്ങളും സന്ദര്‍ശിക്കാനാണ് നാജിയുടെ പദ്ധതി.

3

മുംബൈയില്‍ നിന്ന് കപ്പലില്‍ ഒമാനിലേക്ക് അയക്കുകയായിരുന്നു തന്റെ വാഹനം. ഇന്ത്യയിലെ ഒമാന്‍ എംബസിയില്‍ നേരിട്ടെത്തിയാണ് നാജി ഇതിനുള്ള കടലാസുകള്‍ ശരിയാക്കിയത്. അങ്ങനെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത റൈറ്റ് ഹാന്‍ഡര്‍ വാഹനം ആദ്യമായി ഒമാനിലെത്തി. ഒരു യാത്രയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും 'ഓളി'ല്‍ ഒരുക്കിയിരുന്നു. ഭക്ഷണം, സ്റ്റൗ, കിടക്ക തുടങ്ങിയവ എല്ലാം. തന്റെ വാഹനത്തില്‍ തന്നെയായിരുന്നു നാജിയുടെ താമസം.

4

വലിയ ഫുട്‌ബോള്‍ ആരാധികയാണ് യുട്യൂബറായ നാജി നൗഷി. അര്‍ജന്റീനയുടെയും മെസ്സിയുടെയും ആരാധിക. പിന്നിട്ട 49 ദിവസത്തെയും യാത്രാ വിശേഷങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഗള്‍ഫ് നാജിക്ക് സുപരിചിതമാണ്. ഒമാനില്‍ ഏറെ കാലം താമസിച്ച് പരിചയമുണ്ട്. ഒമാന്‍ ഡ്രൈവിങ് ലൈസന്‍സുമുണ്ട്. ഗള്‍ഫിലെ റോഡും അവര്‍ക്ക് ഏറെ പരിചയമാണ്.

5

ഒറ്റയ്ക്ക് ഇത്രയും ദൂരം വാഹനം ഓടിക്കുന്നതും നാജിയെ സംബന്ധിച്ചിടത്തോളം ആദ്യമല്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ നേപ്പാളിലേക്ക് പോയിരുന്നു. അഞ്ച് ദിവസം കൊണ്ട് എവറസ്റ്റിലെ ബേസ് ക്യാമ്പിലെത്തിയ വ്യക്തിയാണ് നാജി. കഴിഞ്ഞ ആഗസ്റ്റില്‍ ഇന്ത്യന്‍ പര്യടനം നടത്തിയിരുന്നു അവര്‍. 17 സംസ്ഥാനങ്ങളിലൂടെ 13000 കിലോമീറ്ററാണ് അന്ന് യാത്ര ചെയ്തത്.

6

17 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളും കടന്നാണ് നാജി അന്ന് ഹിമാലയത്തിലെത്തിയത്. യാത്ര ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നാജി. അതുകൊണ്ടുതന്നെയാണ് ഖത്തറില്‍ യാത്ര അവസാനിപ്പിക്കാത്തത്. ഒമാനില്‍ നിന്ന് നേരെ യുഎഇയിലേക്കും ശേഷം സൗദിയിലേക്കും കടന്ന ശേഷമാണ് ഖത്തറിലെത്തിയത്. ഖത്തറിലേക്ക് കര മാര്‍ഗം എത്താനുള്ള ഏക വഴി സൗദിയിലൂടെയാണ്.

7

ദുബായിലെത്തിയ വേളയില്‍ ബുര്‍ജ് ഖലീഫ സന്ദര്‍ശിച്ചിരുന്നു നാജി നൗഷി. ഖത്തറിലേക്ക് കടക്കുന്ന വേളയില്‍ പോലീസ് സഹായിച്ചുവെന്ന് നാജി പറയുന്നു. ഇന്ത്യയില്‍ നിന്ന് ഥാര്‍ ഒമാനിലേക്ക് കൊണ്ടുപോകാന്‍ ചില തടസങ്ങള്‍ നേരിട്ടിരുന്നു. പിന്നീട് ഒമാന്‍ എംബസിയില്‍ എത്തി സംസാരിച്ചാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മെസ്സിയെ കണ്ട്, ഖത്തര്‍ ദേശീയ ദിനാഘോഷം കഴിഞ്ഞാകും ഖത്തര്‍ വിടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+