കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ്; റഹ്മത്തുല്ല സഖാഫിയുടെ പ്രഭാഷണം വ്യാഴാഴ്ച

Google Oneindia Malayalam News

ദുബായ്: 19ാമത് ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായി മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണ വേദിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ റഹ്മത്തുല്ല സഖാഫി എളമരം 02.07.2015 വ്യാഴാഴ്ച രാത്രി 10:15ന് മുഹൈസിന ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ റമദാന്‍ കാരുണ്യത്തിന്റെ മാസം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ദുബായ് സുന്നി മര്‍കസിന്റെ ആഭിമുഖ്യത്തിലാണ് പ്രഭാഷണം ഒരുക്കുന്നത്.പ്രഭാഷണം ശ്രവിക്കാനെത്തുന്നവര്‍ക്കായി ഓഡിറ്റോറിയത്തിനകത്തും പുറത്തും ഇരിപ്പിടങ്ങളും ബിഗ്‌സ്‌ക്രീനുകളും ശീതീകരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും ഭരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാഹന സംബന്ധമായ വിവരങ്ങള്‍ 0505015024, 0558739100 എന്നീ നമ്പറുകളില്‍ ലഭിക്കും. ഐസിഎഫ്, ആര്‍എസ്‌സി ഘടകങ്ങളുടെ നേതൃത്വത്തില്‍ വിവിധ മേഖലയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ഇത് ഒമ്പതാം തവണയാണ് ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടിയില്‍ സുന്നിമര്‍കസ് പ്രതിനിധി പ്രഭാഷണം നടത്തുന്നത്. ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍, വിവിധ മന്ത്രാലയ പ്രതിനിധികള്‍, സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ മുശാവറയിലെ പണ്ഡിതര്‍, സാമൂഹിക സാംസ്‌കാരിക വാണിജ്യരംഗത്തെ പ്രമുഖര്‍, പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും.മനുഷ്യര്‍ക്കിടയില്‍ സാമൂഹ്യബന്ധത്തിന്റെ കണ്ണികള്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് പരസ്പരമുള്ള സഹിഷ്ണുതയും കാരുണ്യവും. ഇവ രണ്ടും നഷ്ടമാകുന്ന സമൂഹത്തിലാണ് അസ്വസ്ഥതകളും ജാതീയ ചേരിതിരിവും പ്രകടമാവുന്നതും അശാന്തി സൃഷ്ടിക്കപ്പെടുന്നതും.

rahmathullah

ആധുനിക സമൂഹത്തില്‍ മനുഷ്യരില്‍ നല്ലൊരു വിഭാഗം മനുഷ്യര്‍ എന്ന വിശാല കാഴ്ചപ്പാടില്‍ നിന്ന് മാറി തന്റെ മതം എന്ന അന്ധമായ പക്ഷപാതിത്വത്തിലേക്ക് ചുരുങ്ങിപ്പോകുന്നു. അതിന്റെ ദുരന്തങ്ങളാണ് നമുക്കു ചുറ്റും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കൂട്ടക്കുരുതികളിലും അത്യുഗ്ര സ്‌ഫോടനങ്ങളിലുമധികവും. മനുഷ്യനെ മനുഷ്യനായി കാണുന്ന സഹിഷ്ണുതയും കരുണയും തിരിച്ചു പിടിക്കല്‍ മാത്രമാണ് ഇതിനു പരിഹാരം. കരുണാ വര്‍ഷത്തിന്റെ മാസമായ വിശുദ്ധ റമസാനില്‍ ജനങ്ങളില്‍ പരമാവധി ഈ സന്ദേശം പ്രചരിപ്പിക്കുകയെന്നതാണ് മര്‍കസിന്റെ ഈ വര്‍ഷത്തെ പ്രഭാഷണം ലക്ഷ്യമാക്കുന്നത്. ഭൂമിയിലുള്ളവര്‍ക്ക് നിങ്ങള്‍ കരുണ ചെയ്യുക, അല്ലാഹു നിങ്ങള്‍ക്ക് കരുണ ചെയ്യുമെന്ന പ്രവാചകന്‍ (സ)യുടെ അരുളാണ് പ്രഭാഷണത്തിന്റെ കാതല്‍.

ദുബായ് ഇസ്‌ലാമിക് അഫയേര്‍സ് ആന്റ് ചാരിറ്റബ്ള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ (ഔഖാഫ്) അംഗീകാരത്തോടെ മൂന്ന് പതിറ്റാണ്ടോളമായി ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന മത, സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനമാണ് ദുബൈ മര്‍കസ്. അബൂഹൈലിലെ വിശാലമായ കെട്ടിട സമുച്ചയത്തിലാണ് മര്‍കസ് ആസ്ഥാനം. ഇസ്‌ലാമിക് െ്രെപമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി മദ്രസ, വയോജന ക്ലാസ്സുകള്‍, അന്യ ഭാഷാ പഠന കോഴ്‌സുകള്‍, ഖുര്‍ആന്‍ പഠനം, ഇസ്‌ലാമിക് ലൈബ്രറി എന്നിവക്ക് പുറമെ മലയാളികള്‍ക്കിടയില്‍ ഹജ്ജ്, ഉംറ സര്‍വീസ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ധാര്‍മികബോധവത്കരണം, വിദ്യാഭ്യാസ തൊഴില്‍മാര്‍ഗ നിര്‍ദേശങ്ങള്‍, ആരോഗ്യ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു. വിശുദ്ധ റമസാനില്‍ എല്ലാദിവസവും പ്രത്യേകം തയ്യാറാക്കിയ ടെന്റില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഇഫ്താര്‍, നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ എന്നിവ പ്രത്യേകമായി ഏറ്റെടുത്ത് നടത്തുന്നുണ്ട്. ദുബായിലെ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രത്യേക അനുമതിയോടെ റമസാന്‍/വെള്ളിയാഴ്ച പ്രഭാഷണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ (പ്രസിഡന്റ് ദുബായ് മര്‍കസ്), സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ നജീം ഹനീഫ തിരുവനന്തപുരം, ദുബായ് ഐ സി എഫ് സെക്രട്ടറി സുലൈമാന്‍ കന്മനം, ദുബൈ ഐ സി എഫ് സെക്രട്ടറി അശ്‌റഫ് പാലക്കോട്, മീഡിയ കോഓര്‍ഡിനേറ്റര്‍ സലീം ആര്‍ ഇ സി എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് : 042973999, 0561880705.

English summary
Rahmathullah Saqafi's oration at Dubai international Quran Award on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X