കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ ബാങ്കുകളിലെ പ്രവാസികളുടെ നിക്ഷേപം: പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് രമേഷ് ചെന്നിത്തല

നിലവില്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരു പണവും പിന്‍വലിക്കാനോ മാറ്റിയെടുക്കാനോ പറ്റാത്ത അവസ്ഥയാണ് ഉള്ളത്.

Google Oneindia Malayalam News

ദുബായ്: കേരളത്തിലെ സര്‍വിസ് സഹകരണ ബാങ്കുകളില്‍ നിക്ഷേപ്പിച്ച പ്രവാസികളുടെ പണം പിന്‍വലിക്കാന്‍ പറ്റുന്ന തരത്തിലുള്ള പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ദുബായില്‍ മലബാര്‍ പ്രവാസി കൂട്ടായ്മ നല്‍കിയ നിവേദനത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ധേഹം.

നിലവില്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരു പണവും പിന്‍വലിക്കാനോ മാറ്റിയെടുക്കാനോ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. ഈ മാസം 14 തിയതി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും ആര്‍.ബി ഐ ഉദ്യോഗസ്ഥരുമായി നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നം അവരുടെ ശ്രദ്ധയിപ്പെടുത്തുമെന്ന് അദ്ധേഹം പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും അധികം സഹകരണ ബാങ്കുകള്‍ ഉള്ള സംസ്ഥാനം കേരളമാണ്. ഇതില്‍ കോടി കണക്കിന് രൂപയുടെ നിക്ഷേപം മാത്രം പ്രവാസികളുടെതായിട്ടുണ്ട്.

ramesh-chennithala

കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലെ മിക്കവരുടെയും പണ ഇടപാടുകളും ഇത്തരം ബാങ്കുകളിലാണ്. അത് കൊണ്ട് തന്നെ ഇവരുടെ ഒരു പണവും അവിടെ നിന്ന് പിന്‍വലിക്കാനോ മാറ്റിയെടുക്കാനോ ഇപ്പോള്‍ കഴിയുന്നില്ല. ഇതു വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നാട്ടില്‍ സ്യഷ്ടിച്ചിരിക്കുന്നത്. പല വീടുകളും ഇന്ന് പട്ടിണിയുടെ വക്കില്ലാണ്. ചികിത്സ ചിലവുകള്‍, കല്യാണങ്ങള്‍, മറ്റു പ്രധാന ആവിശ്യങ്ങള്‍ക്കെല്ലാം പണം കണ്ടത്താന്‍ ജനം ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

പ്രവാസികളുടെ കയ്യിലുള്ള അസാധുവാക്കപ്പെട്ട ഇന്ത്യന്‍ കറന്‍സികള്‍ ഗള്‍ഫിലെ എക്‌സ്‌ചേഞ്ച്കള്‍ വഴി മാറ്റിയെടുക്കാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്രത്തോട് ആവിശ്യപ്പെടുമെന്ന് മലബാര്‍ പ്രവാസി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ധേഹം പറഞ്ഞു. ഇപ്പോഴും പല പ്രവാസികളുടെ കൈയ്യിലും ലക്ഷകണക്കിന് ഇന്ത്യന്‍ രൂപയുടെ കറന്‍സികളുണ്ട് എന്ന് മുഖ്യ രക്ഷാധികാരി എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് പ്രതിപക്ഷ നേതാവിനെ ഓര്‍മ്മപ്പെടുത്തി.

പ്രവാസികള്‍ക്ക് അത് മാറ്റിയെടുക്കാനുള്ള സാവകാശം വേണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. എ കെ ഫൈസല്‍, രാജന്‍ കെളാവിപ്പാലം, മഹാദോവന്‍ ഇന്‍കാസ്, എന്‍ പി രാമചന്ദ്രന്‍ ഇന്‍കാസ്, നെല്ലറ ഷംസുദീന്‍, എ എ കെ മുസ്തഫ, അബ്ദുസലാം തലാല്‍, മോഹന്‍ വെങ്കിട്, ബഷീര്‍ മേപ്പയ്യുര്‍, യുനസ് തണല്‍, ബി നാസര്‍, ടി പി ബഷീര്‍, സി വി ഇസ്മായില്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ പി സി സി ജനറല്‍സെക്രട്ടറി എന്‍ സുബ്രഹ്മണ്യനും പ്രതിപക്ഷ നേതാവിന് ഒപ്പമുണ്ടായിരുന്നു.

English summary
Ramesh Chennithala about the investments in Cooperative bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X