തുടയും കാട്ടി നടക്കുന്ന പെണ്‍കുട്ടികളെ പീഡിപ്പിക്കല്‍ ദേശീയ കടമയെന്ന്!

  • Posted By:
Subscribe to Oneindia Malayalam

കെയ്‌റോ: മുറിയന്‍ ജീന്‍സുമിട്ട് തുടയുടെ ഭാഗങ്ങള്‍ പുറത്തുകാട്ടി നടക്കുന്ന സ്ത്രീകളെ ബലാല്‍സഗം ചെയ്യേണ്ടത് ഓരോരുത്തരുടെയും ദേശീയ കടമയാണെന്ന് ഈജിപ്തിലെ മുതിര്‍ന്ന അഭിഭാഷകന്‍.ലൈംഗികത്തൊഴിലുമായി ബന്ധപ്പെട്ട് രാജ്യത്ത് വരാനിരിക്കുന്ന നിയമത്തിന്റെ കരടിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലാണ് തികച്ചും സ്ത്രീവിരുദ്ധമായ നിലപാട് നബീല്‍ അല്‍ വഹ്ശ് എന്ന അഭിഭാഷകന്‍ സ്വീകരിച്ചത്. ഇത്തരം സ്ത്രീകളെ ശല്യം ചെയ്യുന്നത് ദേശസ്‌നേഹപരമായ പ്രവൃത്തിയും ബലാല്‍സംഗം ചെയ്യുന്നത് ദേശീയ ഉത്തരവാദിത്തവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരമാമര്‍ശം.

ഗെയ്ൽ സമരക്കാർക്കെതിരായ പോലീസ് അക്രമം: തിരുവമ്പാടിയിൽ യുഡിഎഫ് ഹർത്താൽ

തുടകളുടെ പകുതിയും കാണിച്ച് ഒരു പെണ്‍കുട്ടി തെരുവിലൂടെ നടക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാനാവുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ നഗരമാണ് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോ എന്ന് സര്‍വേ ഫലം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അഭിഭാഷകന്റെ വിവാദ പരമാര്‍ശം.സ്ത്രീകള്‍ സ്വന്തത്തെ ബഹുമാനിക്കണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ അവരെ ബഹുമാനിക്കൂ. ധാര്‍മികത സംരക്ഷിക്കലാണ് രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷണത്തെക്കാള്‍ പ്രധാനമെന്നും ഇയാള്‍ പറയുകയുണ്ടായി.

girls

അതേസമയം, അഭിഭാകനെതിരേയും പ്രമുഖ ചാനലായ അല്‍ അസീമയ്‌ക്കെതിരേയും ഈജിപ്തില്‍ പ്രതിഷേധം ശക്തമാണ്. അഭിഭാഷകനും ചാനലിനുമെതിരേ നിയമനിടപടിക്കൊരുങ്ങുകയാണ് ഈജിപ്തിലെ ദേശീയ വിമിന്‍ കൗണ്‍സില്‍. സ്ത്രീകളുടെ വസ്ത്രധാരണവും സ്ത്രീപീഡനവുമായി യാതൊരു ബന്ധവുമില്ലെന്ന് കൗണ്‍സില്‍ അധ്യക്ഷ മായ മുര്‍സി പറഞ്ഞു. എന്നാല്‍ പ്രതിഷേധം ശക്തമായിട്ടും വഹ്ശിന് യാതൊരു കുലുക്കവുമില്ല. പിറക് വശത്ത് കീറിയ ജീന്‍സിട്ട് നടക്കുന്നത് ബലാല്‍സംഗത്തിനുള്ള ക്ഷണമാണെന്നാണ് തന്റെ നിലപാട് ആവര്‍ത്തിച്ച് ഇയാള്‍ പ്രാദേശിക വെബ്‌സൈറ്റിനോട് പറഞ്ഞത്. ടിവി ചര്‍ച്ചയില്‍ തന്റെ വാദത്തെ എതിര്‍ത്ത് സംസാരിച്ച മുസ്ലിം പുരോഹിതനെ ഇയാള്‍ ഷൂ ഊരി അടിച്ചതും വിവാദമായിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
An Egyptian lawyer has sparked outrage after claiming that raping and sexually harassing women in revealing clothing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്