ദുബായിലെ ഈ റെസ്റ്റോറൻറിൽ തീൻ മേശയിൽ ഇരുന്ന് ബാർബിക്യു ഒരുക്കാം

  • Posted By:
Subscribe to Oneindia Malayalam

ദുബായ് : ബാർബി ക്യു ഇഷ്ടപ്പെടുന്നവർക്കായി ലൈവ് ബാർബിക്യു ഒരുക്കി ദുബായിൽ പുതിയ റെസ്റ്റോറൻറ് ആരംഭിച്ചു. ഗ്രിൽ മാസ്റ്റേഴ്സ്–ലൈവുമായി ബാർബി ക്യു നേഷനാണ് ബർഷയിൽ ബർഷ ലുലു ഹൈപ്പർമാര്‍ക്കറ്റിനടുത്തെ എച്ച് ക്യു ഫിറ്റ്നസ്സിന് സമീപത്തായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്നത് ദിലീപിന്റെ വിധി? നടിക്ക് കിട്ടിയ നീതി സരിതയ്ക്ക് കൊടുക്കുമോ പിണറായി

ഇന്ത്യയിലെ പ്രമുഖ ബാർബി ക്യു റെസ്റ്റോറൻറ് ശൃംഖലയയായ ബാർബി ക്യൂ നേഷനിൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന വിധം ബാർബി ക്യു തത്സമയം ഉണ്ടാക്കി നൽകുമെന്ന് ഓപ്പറേഷൻ തലവൻ റിതം മുഖർജി പറഞ്ഞു. സ്വാദേറിയ തുജ്–കശ്മിരി ബാർബിക്യു, തബക് മാസ്, സീഖ് കബാബ് തുടങ്ങിയവയാണ് പ്രത്യേകത.

barbecue

ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കാം! സരിത നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കമ്മീഷനും

ഒരോ തീൻമേശയിലും ബാർബിക്യു ചൂടാറാതെ നിൽക്കുവാനുള്ള സംവിധാനം ഒരുക്കിയും ഭക്ഷണത്തിനു ശേഷം തനത് കാശ്മീർ ഗഹ് വയും ഭക്ഷണ പ്രിയക്കാർക്കായ് ഇവർ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഗുഷ്തബ റിസ്ത, റൊഗാനിഷ്, സഫ്രോൺ ഖാവ എന്നിവയും ലഭ്യമാണ്. ഒരേ സമയം 185 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാമെന്നതും ബാർബിക്യു നേഷൻറ് പ്രത്യേതകയാണ്.

English summary
restaurant in Dubai offers live barbecue on table
Please Wait while comments are loading...