കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധുനിക സംവിധാനങ്ങളോടെ ആര്‍.ടി.എ യുടെ സ്‌കൂള്‍ ബസ്സുകള്‍ നിരത്തിലിറങ്ങുന്നു

Google Oneindia Malayalam News

ദുബായ്: കുട്ടികള്‍ സ്‌കൂളില്‍ എത്തിച്ചേര്‍ന്നാല്‍ ഉടന്‍ രക്ഷിതാക്കളുടെ മൊബൈലില്‍ സന്ദേശം, വൈഫൈ ഇന്റര്‍നെറ്റ്, ആധുനിക സുരക്ഷാ കേമറകള്‍ തുടങ്ങി ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളുമായി ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുതിയ സ്‌കൂള്‍ ബസ്സുകള്‍ പുറത്തിറക്കുന്നു. ആര്‍.ടി.എ ക്ക് കീഴിലുള്ള ദുബൈ ടാക്‌സി കോര്‍പ്പറേഷനാണ് പുതിയ സ്‌കൂള്‍ ബസ്സുകളുടെ മേല്‍നോട്ട ചുമതല.

അടുത്ത അധ്യായന വര്‍ഷം ബസ്സുകള്‍ നിരത്തിലറക്കാനാണ് അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 50 ബസ്സുകളില്‍ തുടങ്ങി 2024 ആകുമ്പോഴേക്കും ഏതാണ്ട് 600 ഓളം ബസ്സുകള്‍ സര്‍വീസിനിറക്കാനാണ് ആര്‍.ടി.എ ലക്ഷ്യമിടുന്നത്. 2,53000 വിദ്യാര്‍ത്ഥികളാണ് ദുബായിലെ വിവിധ സ്‌കൂളുകളിലായി പഠിക്കുന്നത് ഇതില്‍ ഏതാണ്ട് 60 ശതമാനം മാത്രമാണ് സ്‌കൂള്‍ ബസ്സുകളെ ആശ്രയിക്കുന്നത്. ബാക്കിയുള്ളവര്‍ സ്വകാര്യ വാഹനത്തിലും മറ്റും സ്‌കൂളില്‍ എത്തിച്ചേരുന്നു.

rtabus

കൂടുതല്‍ സുഗമവും, സുരക്ഷയും ലഭിക്കുന്ന പുതിയ ബസ്സുകളുടെ കടന്നു വരവ് കൂടുതല്‍ രക്ഷിതാക്കളെ സ്‌കൂള്‍ ബസ്സ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് ആര്‍.ടി.എ യുടെ വിലയിരുത്തല്‍. കുട്ടികളുടെ സുരക്ഷയും റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും പുതിയ സംവിധാനം ഗുണം ചെയ്യും. ഇത്തരത്തില്‍ തയ്യാറാക്കിയ ബസ്സുകള്‍ കഴിഞ്ഞ ദിവസം ആര്‍.ടി.എ ചെയര്‍മാന്‍ മത്താര്‍ അല്‍ താഹിറിന്റെ നേത്രത്തിലുള്ള സംഘം പരിശോധിച്ചു. ബസ്സുകളെ ഓപ്പറേഷന്‍ കണ്‍ട്രള്‍ റൂമുമായി ബന്ധപ്പെടുത്തിയാണ് സര്‍വീസ് നടത്തുന്നത്.

English summary
Rti introduces school buses in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X