കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി യെമന്‍ യുദ്ധം അവസാനിച്ചു

Google Oneindia Malayalam News

റിയാദ്: നിര്‍ണ്ണായക കൊടുങ്കാറ്റ് എന്ന പേരില്‍ ഗള്‍ഫ് രാജ്യങ്ങള്‍ യമനില്‍ നടത്തിയിരുന്ന ഓപ്പറേഷന്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചതിനാല്‍ അവസാനിച്ചെന്നും ഇനി മുതല്‍ യമനിന്റെ ഭൗതിക സാഹചര്യങ്ങളെ മാറ്റിയെടുക്കുന്നതിനുള്ള 'പ്രതീക്ഷയുടെ പുന:സ്ഥാപനം' എന്ന പേരിലുള്ള പുതിയ ഓപ്പറേഷനായിരിക്കും സഖ്യ സേന നടത്തുകയെന്നും സഖ്യ സേന വാക്താവ് ജനറല്‍ അഹ്മദ് അസീരി പറഞ്ഞു.

ഓരു വെടി നിര്‍ത്തലല്ല ഇതു കൊണ്ടുദ്ദേശിക്കുന്നതെന്നും ഹൂത്തികള്‍ കയ്യേറിയ സ്ഥലങ്ങളില്‍ നിന്നും പിന്മാറുന്നത് വരെ സൈനിക ഇടപെടലുകള്‍ ഉണ്ടാകുമെന്നും യമനിലെ ഹൂത്തികളുടെ ഏതു ചലനങ്ങളെയും നേരിടുമെന്നും അസീരി പറഞ്ഞു.

saudi-yemen

പുതിയ ഓപ്പറേഷനു കീഴില്‍ സാധാരണക്കാരുടെ സംരക്ഷണവും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും പ്രാമുഖ്യം നല്‍കുകയെന്നും ഇത് വ്യോമ നാവിക ശക്തികളുടെ മേല്‍ നോട്ടത്തിലായിരിക്കും നടക്കുക എന്നും അസീരി പ്രസ്താവിച്ചു.

English summary
Saudi Arabia declares end to Yemen air strikes after four weeks of bombing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X