കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയില്‍ തൊഴില്‍ നിയമം മാറി... ജോലി മാറ്റം ഇനി എളുപ്പം

Google Oneindia Malayalam News

റിയാദ്: ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. കൊവിഡ് കാലത്ത് സൗദിയിലേക്കുള്ള യാത്ര അല്‍പ്പം പ്രയാസമാണെങ്കിലും ഖത്തര്‍ വഴിയും മാലദ്വീപ് വഴിയും യുഎഇ വഴിയുമെല്ലാം പ്രവാസികള്‍ സൗദിയിലെത്തി ജോലിയിലേര്‍പ്പെടുകയാണ്. അന്താരാഷ്ട്ര വിമാന യാത്രയ്ക്ക് കൂടുതല്‍ ഇളവ് സൗദി ഘട്ടങ്ങളായി നല്‍കുന്നുണ്ട്.

മറ്റൊരു ഭാഗത്ത് സൗദിക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളും സജീവമാണ്. ഇതിനിടെയാണ് പ്രവാസികള്‍ക്ക് ജോലി മാറ്റം എളുപ്പമാക്കുന്ന നിയമം സൗദി അറേബ്യ നടപ്പാക്കിയിരിക്കുന്നത്. പുതിയ തൊഴില്‍ മാറ്റങ്ങള്‍ സംബന്ധിച്ച് സൗദി ഗസറ്റ് വാര്‍ത്ത നല്‍കി. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രിയങ്ക ഗാന്ധി വീണ്ടും; വിട്ടുകൊടുക്കാതെ മോദി... യുപിയില്‍ വാഗ്ദാനപ്പെരുമഴ, വല്ലതും നടക്കുമോപ്രിയങ്ക ഗാന്ധി വീണ്ടും; വിട്ടുകൊടുക്കാതെ മോദി... യുപിയില്‍ വാഗ്ദാനപ്പെരുമഴ, വല്ലതും നടക്കുമോ

1

പ്രവാസികള്‍ സൗദിയിലെത്തിയാല്‍ ഔദ്യോഗിക രേഖകളില്‍ പ്രതിപാദിച്ചിരിക്കുന്ന തൊഴിലുടമയ്ക്ക് കീഴില്‍ 12 മാസം ജോലി ചെയ്യണം. അതിന് ശേഷം മാത്രമേ ജോലി മാറാന്‍ സാധിക്കൂ. അല്ലെങ്കില്‍ തൊഴില്‍ കരാറിന്റെ കാലാവധി അവസാനിക്കണം. ഇങ്ങനെയായിരുന്നു ഇതുവരെയുള്ള തൊഴില്‍ചട്ടം. എന്നാല്‍ ഈ ചട്ടത്തിലാണ് സൗദി ഭരണകൂടം പുതിയ ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

2

പുതിയ തൊഴില്‍ നിയമ ഭേദഗതി പ്രകാരം ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ തൊഴില്‍ മാറാന്‍ പ്രവാസിക്ക് സാധിക്കും. തൊഴിലുമടയുടെ അനുമതിയുണ്ടെങ്കില്‍ കാലാവധി തീരുന്നതിന് മുമ്പ് തന്നെ തൊഴില്‍ മാറ്റം സാധ്യമാകുമെന്നാണ് പുതിയ ഭേദഗതി. മാനവ വിഭവ ശേഷി-വികസന മന്ത്രി അഹമ്മദ് അല്‍ രജ്ഹി പുതിയ ഭേദഗതിക്ക് അംഗീകാരം നല്‍കി.

3

നിതാഖാത്ത് ഉത്തേജന പദ്ധതി പ്രകാരം സൗദി പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുകയാണ് ഭരണകൂടം. ഇതിന്റെ ഭാഗമായി പല പ്രവാസികള്‍ക്കും ജോലി നഷ്ടമാകുകയോ, മികച്ച ജോലികളില്‍ അവസരം കുറയുകയോ ചെയ്യുന്നുണ്ട്. തൊഴില്‍ ചട്ടങ്ങള്‍ പ്രകാരമുള്ള കാലാവധി തികയ്ക്കാന്‍ കാത്തിരിക്കാതെ തന്നെ പ്രവാസികള്‍ക്ക് തൊഴില്‍ മാറ്റം സാധ്യമാകുന്ന ഭേദഗതി കൊണ്ടുവരാനുള്ള ഒരു കാരണവും ഇതുതന്നെയാണെന്ന് വിലയിരുത്തുന്നു.

തെറ്റ് ചെറിയാന്റെ ഭാഗത്തല്ലെന്ന് ഉമ്മന്‍ ചാണ്ടി; 20 വര്‍ഷത്തിന് ശേഷം ഒരേ വേദിയില്‍... ചരിത്ര നിമിഷംതെറ്റ് ചെറിയാന്റെ ഭാഗത്തല്ലെന്ന് ഉമ്മന്‍ ചാണ്ടി; 20 വര്‍ഷത്തിന് ശേഷം ഒരേ വേദിയില്‍... ചരിത്ര നിമിഷം

4

തൊഴില്‍ മാറ്റത്തിന് പ്രവാസികള്‍ക്ക് വഴി എളുപ്പമാക്കുകയാണ് പുതിയ ഭേദഗതിയിലൂടെ ചെയ്യുന്നത്. തൊഴിലുടമ അനുമതി നല്‍കിയാല്‍, സൗദിയിലെത്തി 12 മാസം തികയുന്നതിന് മുമ്പ് തന്നെ ജോലി മാറാം. ഇങ്ങനെ പ്രവാസികള്‍ ജോലി മാറുമ്പോള്‍ വരുന്ന ഒഴിവുകളില്‍ സൗദിക്കാര്‍ക്ക് അവസരം ഒരുങ്ങുമെന്നത് മറ്റൊരു കാര്യം. മാത്രമല്ല, തൊഴില്‍ കരാറിന്റെ കാലാവധി പൂര്‍ത്തിയായാല്‍ ഉടമയുടെ അനുമതിയില്ലാതെ തന്നെ തൊഴില്‍ മാറാമെന്നാണ് മറ്റൊരു ഭേദഗതി.

5

ജോലിയിലേര്‍പ്പെട്ടിട്ട് 12 മാസം തികയുക, തൊഴില്‍ കരാര്‍ തീരുന്നതിന് 90 ദിവസം മുമ്പ് ജോലി മാറുമെന്ന് ഉടമയെ അറിയിക്കുക, ഉടമയും തൊഴിലാളിയും തമ്മില്‍ ധാരണയുണ്ടാക്കുക... ഈ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ തൊഴില്‍ മാറ്റം സാധ്യമാകുമെന്ന് പുതിയ ഭേദഗതിയുടെ വിശദീകരണങ്ങളില്‍ പറയുന്നു. ഇത്രയും മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ നേരത്തെ തയ്യാറാക്കിയ എല്ലാ ധാരണകളും റദ്ദാകുമെന്നും ഭേദഗതിയില്‍ പറയുന്നു.

പ്ലസ് ടുവിന് തളിരിട്ട പ്രണയം!! ഒടുവില്‍ ടൊവിനോ ലിഡിയയുടെ കൈപ്പിടിച്ചു... ഇന്നേക്ക് 7 വര്‍ഷം

6

സൗദി അറേബ്യയിലെ മിക്ക തൊഴില്‍ മേഖലകളിലും സ്വദേശി വല്‍ക്കരണം നടക്കുകയാണ്. കിരീടവകാശി മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന വിഷന്‍-2030 ന്റെ ഭാഗമായുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. സൗദിക്കാര്‍ക്കിടയില്‍ ഏറെ ജനകീയമായ പദ്ധതികളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടപ്പാക്കുന്നത്. തൊഴിലില്ലായ്മ സൗദി യുവജനങ്ങള്‍ക്കിടയില്‍ കുറഞ്ഞുവെന്നാണ് പുതിയ കണക്കുകള്‍.

7

കൊവിഡ് പ്രതിസന്ധി അകലുന്ന സാഹചര്യത്തില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം സൗദിയില്‍ തൊഴിലില്ലായ്മ കുറഞ്ഞുവരികയാണ്. കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മ 15.4 ശതമാനമായിരുന്നു. ഇത് 11.3 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ടെന്ന് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് വ്യക്തമാക്കുന്നു. 2017ന് ശേഷം 20 ലക്ഷം വിദേശികള്‍ സൗദി വിട്ടിട്ടുണ്ട്. വിദേശികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള താരിഫ് ഉയര്‍ത്തിയതും വിദേശികള്‍ സൗദി വിടാന്‍ കാരണമായി.

8

സൗദി പൗരന്‍മാരെയും വിദേശികളെയും ഒരുപോലെ പരിഗണിക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിക്കുന്നതെന്ന് തൊഴില്‍ മന്ത്രി പറയുന്നു. രാജ്യത്തെ സ്വകാര്യ മേഖലിയില്‍ ജോലി ചെയ്യുന്നവരില്‍ ഇപ്പോഴും 77 ശതമാനം വിദേശികളാണ്. അതേസമയം, സൗദി പൗരന്‍മാരെ ജോലിക്കെടുക്കുന്നത് സ്വകാര്യ കമ്പനികള്‍ക്ക് വലിയ ചെലവുണ്ടാക്കുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. മികച്ച യോഗ്യതയുള്ള വിദേശികളെ കുറഞ്ഞ ശമ്പളത്തില്‍ ജോലി വച്ചിരുന്ന കമ്പനികള്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ തദ്ദേശീയരെ ജോലിക്ക് വയ്‌ക്കേണ്ട സാഹചര്യമാണുള്ളതത്രെ.

English summary
Saudi Arabia New Labor Law: Job Change Will Be Very Easy to Expats Workers Now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X