സൗദി സൈന്യത്തിന് വന്‍ വിജയം; ശത്രുവിന്റെ മര്‍മത്തില്‍ ആഞ്ഞടിച്ചു!! നഗരങ്ങള്‍ തകര്‍ക്കുമെന്ന് വിമതര്‍
റിയാദ്: സൗദിയെ വെല്ലുവിളിച്ച വിമതര്‍ക്ക് സൈന്യം നല്‍കിയത് കടുത്ത പ്രഹരം. സൗദിയിലേക്ക് ഈ വര്‍ഷം മിസൈലുകളുടെ മഴയാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ യമനിലെ ഹൂത്തികള്‍ക്കാണ് സൈന്യം തക്കതായ മറുപടി നല്‍കിയത്. ഹൂത്തികളുടെ രണ്ടാമത്തെ നേതാവ് സാലിഹ് അല്‍ സമദിനെ സൈന്യം വധിച്ചു. ഹൂത്തികള്‍ക്ക് ഒരിക്കലും നികത്താനാകാത്ത വിടവാണ് സമദിന്റെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
യമനിലെ അധികാരം കൈപ്പിടിയിലാക്കാന്‍ ഹൂത്തികളെ സഹായിച്ചതും സൗദിക്കെതിരെ നിരന്തരം ആക്രമണം നടത്തിയതുമെല്ലാം സമദിന്റെ ബുദ്ധിയായിരുന്നു. ഇങ്ങനെ ഒരു നേതാവിനെ സമീപകാലത്തൊന്നും യമനില്‍ കണ്ടിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. യഥാര്‍ഥത്തില്‍ ആരായിരുന്നു സാലിഹ് അല്‍ സമദ്. ഇദ്ദേഹത്തിന്റെ മരണത്തിന് സൗദിയെ നശിപ്പിച്ചായിരിക്കും മറുപടി പറയുക എന്നാണ് ഹൂത്തികളുടെ താക്കീത്...

ആരായിരുന്നു സമദ്
രാഷ്ട്രീയ നേതാവ്, മധ്യസ്ഥന്‍, സൈനിക കമാന്റര്‍ എന്നിവയെല്ലാമായിരുന്നു ഹൂത്തികള്‍ക്ക് സാലിഹ് അല്‍ സമദ്. ഹൂത്തികളുടെ പരമോന്നത രാഷ്ട്രീയ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. യമനിലെ മറ്റു നിരവധി ചെറു സായുധ സംഘങ്ങളുമായി ഹൂത്തികള്‍ക്ക് ഐക്യമുന്നണിയുണ്ടാക്കി കൊടുത്തത് സമദ് നടത്തിയ നീക്കങ്ങളായിരുന്നു.

സൗദിയുടെ അടി ശക്തം
ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്, പ്രാദേശിക ഗോത്ര സംഘങ്ങള്‍ എന്നിവരുമായിട്ടെല്ലാം ഹൂത്തികള്‍ ബന്ധം സ്ഥാപിച്ചത് സമദ് മുഖേനയാണ്. അതുകൊണ്ടുതന്നെയാണ് ഇതുപോലൊരു നേതാവിന്റെ ഹൂത്തികള്‍ക്ക് ഇനി കിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്താന്‍ കാരണം. സൗദി അടിച്ചത് മര്‍മ്മത്തില്‍ തന്നെയാണെന്ന് യമനിലെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവര്‍ പറയുന്നു.

കൊട്ടാരം പിടിച്ചത്
2015 ജനുവരിയില്‍ യമന്‍ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത മുന്നേറ്റത്തിന് ഹൂത്തികള്‍ക്ക് നേതൃത്വം നല്‍കിയത് സമദ് ആയിരുന്നു. കൊട്ടാരത്തിന് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ പ്രസിഡന്റിന് ഗുരുതരമായി പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് പ്രസിഡന്റ് തലസ്ഥാനം വിട്ട് ഏദന്‍ നഗരത്തിലേക്ക് പോയത്.

മിസൈല്‍ ആക്രമണത്തിന് പിന്നില്‍
തുടര്‍ന്ന് ഭരണം ഏറ്റെടുത്ത ഹൂത്തികളെ നേരിടാനാണ് സൗദി സൈന്യം യമനിലെത്തിയത്. പിന്നീട് നടന്നത് ശക്തമായ ആക്രമണങ്ങള്‍. സൗദി സൈന്യത്തെ യമനില്‍ മാത്രമല്ല, സൗദിയില്‍ പോയി നേരിടണമെന്ന തന്ത്രം സമദിന്റേതായിരുന്നു. തുടര്‍ന്നാണ് സൗദിയിലേക്ക് മിസൈലാക്രണങ്ങളുണ്ടായത്.

റിയാദിനെ വിറപ്പിച്ച സമദ്
ആഴ്ചകള്‍ക്ക് മുമ്പ് റിയാദിലെ കൊട്ടാരത്തിന് നേരെ ആക്രമണം നടത്തിയതും സമദിന്റെ ബുദ്ധിയായിരുന്നു. കൂടാതെ ജിസാനിലെ അരാംകോയുടെ കേന്ദ്രത്തിന് നേരെയും അതിര്‍ത്തി മേഖലകളിലുമെല്ലാം മിസൈല്‍ ആക്രമണം പതിവായിരുന്നു. സൗദിയില്‍ ഭയം സൃഷ്ടിച്ച് യമനില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിക്കുക എന്നതായിരുന്നു സമദിന്റെ തന്ത്രം.

പകരക്കാരന്‍ മഷാത്ത്
അതിനിടെയാണ് ഹുദൈദ തുറമുഖ മേഖലകളില്‍ സൗദി സൈന്യം നടത്തിയ ആക്രമണത്തില്‍ സമദ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പകരക്കാരനായി മഹ്ദി അല്‍ മഷാത്തിനെയാണ് നിയമിച്ചിട്ടുള്ളത്. പരുക്കന്‍ സ്വഭാവക്കാരാനായ മഷാത്തിന് സമദിന്റെ മികവ് ഒരിക്കലുമുണ്ടാകില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഗോത്രങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുമോ
ഹൂത്തികളുടെ നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തിയുടെ പ്രത്യേക പ്രതിനിധിയാണ് മഷാത്ത്. ഗോത്ര മേഖലയിലെ നേതാക്കളെ നിയന്ത്രിക്കാന്‍ ഇദ്ദേഹത്തിന് സാധിക്കില്ലെന്നാണ് യമനി നിരീക്ഷകനായ ബര്‍ആ ഷിബാന്‍ പറയുന്നത്. മഷാത്ത് തീവ്ര നിലപാടുള്ള വ്യക്തിയും എടുത്തുചാട്ടക്കാരനുമാണെന്ന് ഷിബാന്‍ പറയുന്നു.

ഏറ്റവും പ്രമുഖന്‍
സൗദി ആക്രമണത്തില്‍ ഇതുവരെ യമനില്‍ കൊല്ലപ്പെട്ട നേതാക്കളില്‍ ഏറ്റവും പ്രമുഖനാണ് സാലിഹ് അല്‍ സമദ്. ഇദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹൂത്തികള്‍ പ്രസ്താവന നടത്തിയിരുന്നു. ഇപ്പോള്‍ സൗദിയും ഇക്കാര്യം സമ്മതിച്ചു. ഹുദൈദയിലെ ആക്രമണത്തിലാണ് സമദിനെ കൊലപ്പെടുത്താന്‍ സാധിച്ചതെന്ന് സൗദി സൈന്യം അറിയിച്ചു.

ഓരോ നഗരങ്ങളും ആക്രമിക്കും
സമദിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു സൗദി സഖ്യസേന. സമദിന്റെ മരണത്തിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കി. സൗദിയുടെ ഓരോ നഗരങ്ങളും തങ്ങള്‍ ആക്രമിച്ച് നശിപ്പിക്കുമെന്നും ഹൂത്തികള്‍ അറിയിച്ചു. ഹുദൈദയില്‍ സമദ് സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് സൗദിയുടെ ആക്രമണമുണ്ടായത്.

ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയ വഴികള്‍
മുന്‍ പ്രസിഡന്റ് അലി അബ്ദുല്ലാ സാലിഹിനെതിരെ തുടങ്ങിയ ജനകീയ വിപ്ലവമാണ് യമനില്‍ ആഭ്യന്തര യുദ്ധത്തില്‍ കലാശിച്ചത്. സാലിഹ് സൗദിയില്‍ അഭയം തേടുകയായിരുന്നു. പിന്നീട് തിരിച്ചുവന്ന് ജിപിസി എന്ന ഗ്രൂപ്പുണ്ടാക്കി ആക്രമണം തുടങ്ങി. ഈ സംഘവുമായി പിന്നീട് ഹൂത്തികള്‍ ബന്ധം സ്ഥാപിക്കാന്‍ കാരണം സമദ് നടത്തിയ ചര്‍ച്ചകളായിരുന്നു.

സൗദിക്ക് കാര്യങ്ങള്‍ എളുപ്പമാകും
അലി അബ്ദുല്ലാ സാലിഹ് കഴിഞ്ഞ ഡിസംബറില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ സമദും കൊല്ലപ്പെട്ടു. ഇനി യമനിലെ സായുധസംഘങ്ങളെ നയിക്കാന്‍ ശക്തനായ നേതാവില്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ സൗദി സൈന്യത്തിന് യമനിലെ കാര്യങ്ങള്‍ കുറച്ചുകൂടെ എളുപ്പമാകുകയും ചെയ്യും. യമനിലെ വിമതര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications