കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി:ക്രൂര പീഡനം,ഒടുവില്‍ മൂന്ന് ലക്ഷത്തിന് വിറ്റു,ഇന്ത്യക്കാരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിയ്ക്കും

Google Oneindia Malayalam News

റിയാദ്: ഇന്ത്യന്‍ യുവതിയെ ഏജന്റുമാര്‍ കബളിപ്പിച്ച് മൂന്ന് ലക്ഷത്തിന് വിറ്റു. സൗദിയിലെ യുവതിയുടെ സംരക്ഷകനില്‍ നിന്ന് യുവതി മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 39 കാരിയായ സല്‍മ ബീഗത്തെയാണ് വീട്ടുജോലിക്കാരിയുടെ വിസയില്‍ സൗദിയിലെത്തി ശേഷം ഏജന്റുമാരായ അക്രം, ഷാഫി എന്നിവര്‍ ചേര്‍ന്ന് മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റത്. 2017 ജനുവരിയിലായിരുന്നു ഹൈദരാബാദിലെ ബാബാനഗര്‍ സി ബ്ലോക്ക് സ്വദേശിനിയായ സല്‍മ സൗദിയിലേയ്ക്ക് പോയത്.

എന്നാല്‍ സംഭവം ചൂണ്ടിക്കാണിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഏജന്റുമാര്‍ വാഗ്ദാനം പാലിച്ചില്ലെന്നും സല്‍മയുടെ മകള്‍ സമീന ആരോപിക്കുന്നു. സല്‍മയെ വിവാഹം കഴിയ്ക്കാന്‍ സ്‌പോണ്‍സര്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും സമ്മതം നല്‍കാത്തതിനാല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും മകള്‍ പറയുന്നു.

ഏജന്റുമാര്‍ കബളിപ്പിച്ചു

ഏജന്റുമാര്‍ കബളിപ്പിച്ചു

സല്‍മയെ ഏജന്റുമാര്‍ കബളിപ്പിച്ചതായി അക്രം, ഷാഫി എന്നിവര്‍ ചേര്‍ന്ന് കബളിപ്പിച്ചുവെന്നും ഉമ്മ സൗദിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മകള്‍ പറയുന്നു. സല്‍മയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങിവരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ സ്‌പോണ്‍സര്‍ അതിന് അനുവദിക്കില്ലെന്നും മകള്‍ ആരോപിയ്ക്കുന്നു. അക്രമിനെ കണ്ട് സല്‍മയെ തിരിച്ചെത്തിയ്ക്കാന്‍ അപേക്ഷിച്ചുവെന്നും അയാള്‍ ഒന്നും ചെയ്യാന്‍ തയ്യാറായില്ലെന്നും സല്‍മയുടെ മകള്‍ സമീന ആരോപിക്കുന്നു.

മൂന്ന് ലക്ഷത്തിന് വിറ്റു

മൂന്ന് ലക്ഷത്തിന് വിറ്റു

തന്റെ ഉമ്മയെ ഇരുവരും ചേര്‍ന്ന് സ്‌പോണ്‍സര്‍ക്ക് മൂന്ന് ലക്ഷത്തിന് വിറ്റതായി അറിയാന്‍ കഴിഞ്ഞെന്നും മകള്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌പോണ്‍സറെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ക്രൂരമായി പീഡനത്തിന് ഇരയാക്കിയെന്നും അവരെ തിരികെ നാട്ടിലേയ്ക്ക് അയക്കില്ലെന്നും വിവരം മകള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉമ്മ തനിക്ക് ഇക്കാര്യം അറിയിച്ചുകൊണ്ട് ഫോണില്‍ മെസേജ് അയച്ചുവെന്നും മകള്‍ പറയുന്നു.

വാക്ക് പാലിച്ചില്ല

വാക്ക് പാലിച്ചില്ല

2017 ഫെബ്രുവരി 20ന് ഉമ്മയെ തിരികെയെത്തിക്കാമെന്ന് അക്രം ഉറപ്പുനല്‍കിയിരുന്നുവെന്നും എന്നാല്‍ ഇയാള്‍ വാക്ക് പാലിച്ചില്ലെന്നും സമീന ചൂണ്ടിക്കാണിക്കുന്നു.

സര്‍ക്കാരിനോട് സഹായം

സര്‍ക്കാരിനോട് സഹായം

ഇന്ത്യാ ഗവണ്‍മെന്റിനോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് സല്‍മ വോയ്‌സ് മെസേജ് അയച്ചുവെന്നും സമീന പറയുന്നു. ഉമ്മയെ തിരികെയെത്തിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും താന്‍ നടത്തുമെന്നും ഉമ്മയെ തിരികെയെത്തിയ്ക്കാന്‍ തെലങ്കാന കേന്ദ്ര സര്‍ക്കാരുകളോട് അപേക്ഷിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് സൗദി അറേബ്യയിലേയ്ക്ക് പോകാന്‍ ഉമ്മയെ പ്രേരിപ്പിച്ചതെന്നും മകള്‍ ചൂണ്ടിക്കാണിക്കുന്നു.

പോലീസ് നടപടിയില്ല

പോലീസ് നടപടിയില്ല

സംഭവം ചൂണ്ടിക്കാണിച്ച് കഞ്ചന്‍ബാഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അക്രം, ഷാഫി എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും സല്‍മയുടെ മകള്‍ സമീന ആരോപിയ്ക്കുന്നു.

English summary
One more Hyderabadi woman was deceived by agents. She is facing mental and physical harassment at the hands of her kafil in Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X