സൗദി യുവാക്കള്‍ പാകിസ്താനില്‍ നിന്ന് പെണ്ണ് കെട്ടരുതെന്ന്
റിയാദ്: സൗദി യുവാക്കള്‍ വിദേശ വനിതകളെ വിവാഹം കഴിയ്ക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബംഗ്ളാദേശ്, പാകിസ്താന്‍, മ്യാന്‍മാര്‍, ചാഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിയ്ക്കുന്നതില്‍ നിന്ന് സൗദി യുവാക്കളെ അധികൃതര്‍ വിലക്കി.
വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചതിനാലാണ് വിവാഹ ബന്ധങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് സൂചന. മാത്രമല്ല വിദേശ വനിതയെ വിവാഹം കഴിയ്ക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോമും അതില്‍ ഇവര്‍ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവരല്ലെന്നും വ്യക്തമാക്കണം.

നാല് രാജ്യങ്ങളില്‍ നിന്നുള്ള വിവാഹ ബന്ധങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് മക്ക പൊലീസ് ചീഫ് ജനറല്‍ അസാഫ്-അല്‍-ഖുറാഷി സ്ഥിരീകരിച്ചു. ചുകുക്കത്തില്‍ വിദേശികളെ വിവാഹം കഴിയ്ക്കുന്നത് സൗദിയില്‍ ഇനി ദുഷ്‌കരമാകും എന്ന് ഉറപ്പ്.
25 വയസു കഴിഞ്ഞ യുവാവിന് മാത്രമേ വിദേശ വനിതയെ വിവാഹം കഴിയ്ക്കാന്‍ അപേക്ഷ നല്‍കാന്‍ കഴിയൂ. ഇനി വിവാഹ മോചനം നടത്തിയ ആളാണെങ്കില്‍ ആറ് മാസത്തിന് ശേഷമേ വിദേശ വനിതയെ വിവാഹം കഴിയ്ക്കാന്‍ കഴിയൂ.












Click it and Unblock the Notifications