കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിരാജാവിന്‍റെ പെണ്‍മക്കള്‍ 13 വര്‍ഷമായി തടവില്‍

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദി രാജാവിനെതിയെ വിവാദ വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ രംഗത്ത്. തങ്ങളെയും സഹോദരിമാരെയും കഴിഞ്ഞ 13 വര്‍ഷമായി തടവില്‍ പാര്‍പ്പിച്ചിരിയ്ക്കുകയാണെന്നാണ് രണ്ട് രാജകുമാരിമാര്‍ അവകാശപ്പെടുന്നത്. ഡെയ്‌ലി മെയില്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. രാജകുമാരിമാരായ സഹര്‍ (42), ജവഹര്‍ (38) എന്നിവരാണ് തങ്ങള്‍ അടിമകളാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.

തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പുറം ലോകവുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത തരത്തിലാണ് പാര്‍പ്പിച്ചരിയ്ക്കുന്നതെന്ന് രാജകുമാരിമാര്‍ പറയുന്നു. ജിദ്ദയിലെ കൊട്ടാരവളപ്പിനുള്ളില്‍ തന്നെയാണ് പ്രത്യേകം മന്ദിരങ്ങളിലായി രാജകുമാരിമാരെ പാര്‍പ്പിച്ചിരിയ്ക്കുന്നതെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Saudi King

ജിദ്ദയിലെ കൊട്ടാരം വളപ്പിനുള്ളില്‍ തന്നെയാണ് തങ്ങളുടെ മറ്റ് രണ്ട് സഹോദരിമാരായ ഹാല (39), മാഹ (41)എന്നിവരെ പാര്‍പ്പിച്ചിരിയ്ക്കുന്നതെന്നും രാജകുമാരിമാര്‍ അവകാശപ്പെടുന്നു. സൗദി രാജാവ് അബ്ദുള്ളയ്‌ക്കെതിരെ രാജാകുമാരിമാരുടെ മാതാവും രാജാവില്‍ നിന്ന് വിവാഹമോചനം നേടുകയും ചെയ്ത അല്‍നൂദ് അല്‍ഫായെസ് യുഎന്നിന്റെ മനുഷ്യാവകാശ ഏജന്‍സിയെ സമീപിച്ചതായി പറയുന്നു.തങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെടാണ് ഇവര്‍ മനുഷ്യാവകാശ ഏജന്‍സിയെ സമീപിച്ചത്.

തങ്ങള്‍ക്ക് ജോലിചെയ്യാനോ മറ്റുള്ള സ്ത്രീകളെപ്പോലെ ജീവിയ്ക്കാനോ ഉള്ള അവകാശമില്ലെന്നും കടുത്ത അനീതിയാണ് തങ്ങളോട് കാട്ടുന്നതെന്നും രാജകുമാരിമാര്‍ അവകാശപ്പെടുന്നു. ഭക്ഷണം കഴിയ്ക്കാന്‍ വേണ്ടി മാത്രമാണ് പുറത്തേയ്ക്ക് പോകുന്നത്. ഇപ്പോള്‍ ഇതിന് പോലും അര്‍ദ്ധസഹോദരന്റെ അനുമതി തേടേണ്ട അവസ്ഥയാണെന്നും രാജകുമാരിമാര്‍. കൊട്ടാരത്തില്‍ ലിംഗഅസമത്വമാണ് നിലനില്‍ക്കുന്നതെന്നും ഇവര്‍ ആരോപിയ്ക്കുന്നു.

ഒറ്റപ്പെട്ട് വീടിനുള്ളില്‍ തങ്ങള്‍ കടുത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നതായും രാജകുമാരിമാര്‍ പറയുന്നു. 2005 ലാണ് സൗദി ഭരണാധികാരിയായി അബ്ദുള്ള രാജാവ് ചുമതലയേല്‍ക്കുന്നത്.

English summary
Saudi princesses say they are ‘held PRISONERS’ by the King for 13 years .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X