കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫീസ് വൈകിയാലും ഇനി സ്കൂളിന് പുറത്താകില്ല?

  • By Meera Balan
Google Oneindia Malayalam News

അബുദാബി: സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയാല്‍ ഇനി മുതല്‍ അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ പുറത്താക്കില്ല.കുട്ടികളെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഫീസ് അടയ്ക്കാന്‍ വൈകുന്നത് മൂലം പലപ്പോഴും കുട്ടികള്‍ സ്‌കൂളിന് പുറത്താക്കപ്പെടുകയും മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുകയും ചെയ്യുന്നുണ്ടെന്ന മനസിലാക്കിയതിനെത്തുടര്‍ന്നാണ് അബുദാബി എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ പുതിയ നിയമം കൊണ്ട് വന്നത്.

കുട്ടികളുടെ സുരക്ഷിതത്വത്തിനും ഭാവിയ്ക്കുമാണ് മുന്‍തൂക്കം കൊടുക്കേണ്ടതെന്നും പറയുന്നു. പീസ് അടച്ചില്ലെങ്കില്‍ ഉടനടി കുട്ടികളെ പുറത്താക്കുന്ന നടപടി ഇനി അബുദാബിയില്‍ ഉണ്ടായിരിയ്ക്കില്ല. ഫീസ് അടയ്ക്കാന്‍ കാതാമസം വരുത്തിയാല്‍ ഇക്കാര്യം മൂന്ന് തവണ കുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തും. എന്നിട്ടും ഫീസ് അടച്ചില്ലെങ്കില്‍ മാത്രമേ അച്ചടക്ക നടപടികളിലേയ്ക്ക് തിരിയുകയുള്ളൂ.

Abu Dhabi

കുട്ടിയുടെ പരീക്ഷാഫലം, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സ്‌കൂളിന് കൈവശം വയ്ക്കാം. എന്നാല്‍ പണം അടച്ചാല്‍ ഉടന്‍ ഇവ തിരിരെ നല്‍കണം. ഫൈനല്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പരീക്ഷയെഴുതുന്നതില്‍ നിന്ന് സ്‌കൂളുകള്‍ വിലക്കാന്‍ പാടിലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

English summary
New set of regulations for private schools in Abu Dhabi released by the education regulatory board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X