ദുബായ്: ഭക്ഷ്യസുരക്ഷ ഇനി രഹസ്യപോലീസ് നോക്കും
ദുബായ്: ദുബായിലെ ഭക്ഷണപഥാര്‍ത്ഥങ്ങളുടെ സുരക്ഷ ഇനി രഹസ്യപോലീസ് നോക്കും. റമദാന്‍ മാസത്തിന്റെ ആരംഭത്തോടനുബന്ധിച്ചാണ് ദുബായിലെ ഹോട്ടലുകളില്‍ ലഭിക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി രഹസ്യപോലീസുകാരെ നിയമിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടേതാണ് തീരുമാനം.
റമദാന്‍ കാലത്ത് ഭക്ഷണത്തിനായി പ്രധാനമായും ആശ്രയിക്കുന്ന പരമ്പരാഗത ഹോട്ടലുകളെ കേന്ദ്രീകരിച്ചും ഭക്ഷ്യ പരിശോധന നടക്കും. ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ പാചകം ചെയ്യുന്നത്, ഭക്ഷ്യപഥാര്‍ത്ഥങ്ങള്‍ എത്തിക്കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവ ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഭക്ഷ്യ പരിശോധനാ വിഭാഗം തലവന്‍ സുല്‍ത്താന്‍ അലി അല്‍ താഹിര്‍ പറഞ്ഞു. നിയമലംഘനങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ദുബായി നിവാസികളുമായി സഹകരിച്ച് രഹസ്യ പോലീസിനെ നിയമിക്കും. ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവരാണ് ഭക്ഷണം പാകം ചെയ്യുന്നതിലുമ വിളമ്പുന്നതിലും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്തുക.

റമദാന്‍ മാസത്തില്‍ ഭക്ഷ്യവിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇഫ്താര്‍ സമയത്തിന് മുമ്പായി ഭക്ഷ്യവിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ളതാണ് ഈ നിര്‍ദ്ദേശം. ഇഫ്താറിന് ശേഷം 5 ഡിഗ്രി സെല്‍ഷ്യസിനും 65 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ശേഖരിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വില്‍പ്പയ്ക്ക് വയ്ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഭക്ഷ്യവിഷബാധ തടയുന്നതിന് വേണ്ടിയാണിത്. ഏതെങ്കിലും തരത്തില്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മുനിസിപ്പാലിറ്റിയും ഭക്ഷ്യസുരക്ഷാ വകുപ്പും മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications