കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മികച്ച ഇസ്ലാമിക വ്യക്തിത്വമായി ഷെയ്ഖ ഫാത്തിമയെ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദുബായ്: യു.എ.ഇ യുടെ മാതാവായി അറിയപ്പെടുന്ന ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്കിനെ ഈ വര്‍ഷത്തെ മികച്ച ഇസ്ലാമിക വ്യക്തിത്ത്വമായി തെരഞ്ഞെടുത്തു. യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പത്‌നിയാണ് ഷെയ്ഖ ഫാത്തിമ. ദുബായ് ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി തലവനും ദുബായ് കള്‍ചറല്‍ ആന്റ് ഹ്യൂമനിറ്റേറിയന്‍ അഫയേഴ്‌സ് ഉപദേഷ്ടാവുമായ ഇബ്രാഹിം മുഹമ്മദ് ബുമില്‍ഹയാണ് അവാര്‍ഡ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

ഇസ്ലാമിനും ഖുര്‍ആനും വേണ്ടി സേവനമര്‍പ്പിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികളേയും സ്ഥാപനങ്ങളേയുമാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡിനായി പരിഗണിക്കുന്നത്. അവാര്‍ഡ് കരസ്ഥമാക്കുന്ന ആദ്യ വനിതയാണ് ഷെയ്ഖ ഫാത്തിമ. രാജ്യത്തിന്നകത്തും പുറത്തും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍ക്കൈയ്യെടുക്കുന്ന വ്യക്തിത്ത്വമാണ് ഷെയ്ഖ ഫാത്തിമ.

sheikhafatima

സമൂഹത്തില്‍ ഇവര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. ഷെയ്ഖ ഫാത്തിമയ്ക്കുള്ള അവാര്‍ഡ് യു.എ.ഇ ലെ മുഴുവന്‍ വനിതകള്‍ക്കുമുള്ള അംഗീകാരമായി കാണുന്നുവെന്നും കമ്മിറ്റി തലവന്‍ ഇബ്രാഹിം മുഹമ്മദ് ബുമില്‍ഹ അഭിപ്രായപ്പെട്ടു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ തീരുമാനം കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും അംഗീകരിക്കുകയായിരുന്നു. റമദാനില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് കൈമാറും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഡെപ്യുട്ടി ചെയര്‍മാന്‍ ഡോ.സഈദ് ഹാരിബ് മറ്റ് അംഗങ്ങളും പങ്കെടുത്തു.

English summary
Shaikha Fatima named Islamic Personality of the Year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X