ഇന്നസെൻറിൻറെ ചിരിക്കു പിന്നിൽ എന്താണ്???

  • Posted By:
Subscribe to Oneindia Malayalam

ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്നസെന്റിന്റെ ചിരിക്കു പിന്നിൽ എന്ന പ്രോഗ്രാം ശ്രദ്ദേയമായി. മാതൃഭൂമി ക്ലബ്ബ് എഫ് എം അവതാരകരായ പവിത്ര,രഞ്ജിനി രഞ്ജൻ, നീന എന്നിവർ പരിപാടിയെ നിയന്ത്രിച്ചു. ഇന്നസെന്റിന്റെ "കാലന്റെ ഡൽഹി യാത്ര അന്തിക്കാട് വഴി" , "ഇരിങ്ങാലക്കുടയ്ക്കു ചുറ്റും" എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഷാർജ ഗവണ്മെന്റ് publishing city consultent മുഹമ്മദ് നൂർ , ഷാർജ ബുക്ക് അതോറിറ്റി external affairs എക്സിക്യൂട്ടീവ് ശ്രീ മോഹന്കുമാറിന് നൽകി പ്രകാശനം ചെയ്തു.

മാതൃഭൂമിയുടെ "കിത്താബ്" എന്ന ബുക്കിന്റ് കവർ ഫോട്ടോ ഇന്നസെന്റ് നിർവഹിക്കുകയും ചെയ്തു. ചോദ്യകർത്താകളും പ്രേക്ഷകരും ചോദിക്കുന്ന സീരിയസ് ചോദ്യങ്ങൾക്കും അദ്ദേഹം തമാശ രീതിയിൽ ആണ് ഉത്തരം നൽകിയത്.

inn3

എം.പി .എന്ന നിലയിൽ മൂന്നു കോടി മുടക്കി മാമ്മോഗ്രാം ചെയ്യാനുള്ള സംവിധാനം ചാലക്കുടി ,കൊടുങ്ങല്ലൂർ,പെരുന്പാവൂർ തുടങ്ങിയ അഞ്ചു സ്ഥലങ്ങളിലെ സർക്കാർ ആശുപത്രികളിൽ അദ്ദേഹം സ്ഥാപിച്ചത് എടുത്തുപറയത്തക്ക നേട്ടമാണ് ഓരോ പുസ്തകങ്ങളും ഉടലെടുക്കാൻ കാരണം ജീവിതം ഓരോരുത്തരുടെയും ജീവിതത്തിൽ വരുത്തുന്ന കാഴ്ചപ്പാടാണ് ആണ് എന്നും അദ്ദേഹം വ്യക്തമാക്കി.

inn2

ഓം പുരി ആണ് തനിക്ക് എഴുത്തുകാരനിലേക്കുള പ്രചോദനം നൽകിയത്. തമിഴ് ജനതെയെക്കാൾ പ്രബുദ്ധരാണ് മലയാളികൾ എന്നും,അവർക്കറിയാം ഉചിതമായ സമയത്തു ഉചിതമായ രീതിയിൽ പ്രതികരിക്കാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

inn

നസീർ,മധു ജയൻ തുടങ്ങിയ കലാകാരൻ മാരെയൊക്കെ കലയുടെ അടിസ്ഥാനത്തിൽ സ്നേഹിച്ച നമ്മൾ ഇപ്പോൾ മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് കലാകാരന്മാരെ സ്നേഹിക്കുന്നത് എന്ന അഭിപ്രായം തികച്ചും തെറ്റാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു ഓലയാൽ മേഞ്ഞ എന്ന ഗാനം പാടിയാണ് ഇന്നസെന്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചത് ഇതു പ്രവാസി മലയാളികൾക്ക് എന്നും മറക്കാൻ പറ്റാത്ത നവ്യ അനുഭൂതി ആയി മാറി.

English summary
Sharja; ''Innocentinte chirikku pinnil'' program

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്