കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതങ്ങള്‍ വേട്ടയാടിയ വേലായുധന്‍ നാട്ടിലേക്ക് മടങ്ങി

Google Oneindia Malayalam News

ഷാര്‍ജ: ആരോഗ്യം വഷളായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച മലപ്പുറം പെരുമ്പടപ്പ് സ്വദേശി വേലായുധനാണ് തന്റെ സേവനം പതിനേഴ് വര്‍ഷത്തോളം ഉപയോഗിച്ച കമ്പനിയുടെ നിയമ കുരുക്കില്‍പ്പെട്ട് ബുദ്ധിമുട്ടിലായത്. മലയാളി ഉടമസ്തയിലുള്ള ഷാര്‍ജയിലെ ഒരു സ്റ്റീല്‍ കമ്പനിയിലായിരുന്നു വേലായുധന് ജോലി. തുചഛമായ ശമ്പളത്തിലാണ് വേലായുധന്‍ വര്‍ഷങ്ങളോളം കമ്പനിയില്‍ ജോലി ചെയ്തിരുന്നത്.

താമസ സൗകര്യമൊ മറ്റു ആനുകൂല്യങ്ങളൊ കമ്പനി നല്‍കിയിരുന്നുമില്ല. അതിനിടയിലാണ് ഇയാള്‍ക്ക് വ്യക്ക സംബന്ധമായ അസുഖം പിടിപെടുന്നത്. വൃക്കരോഗിയായ വേലായുധന്‍ രണ്ട് പെണ്‍മക്കളുടെ ഭാവി ഒര്‍ത്ത് ജോലിയില്‍ പിടിച്ച് നിന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വീസറദ്ദാക്കി നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം കമ്പനിയെ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. വീസ റദ്ദാക്കുന്നതിനൊ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനൊ തൊഴിലുടമ തയ്യാറായില്ല. തുടര്‍ന്നാണ് നിയമ സഹായത്തിനായി അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിനെ സമീപിക്കുന്നത്.

velayudhan

നിസ്സാഹായവസ്ഥ മനസ്സിലായ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ വീസ റദ്ദാക്കുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും വേണ്ട സൗജന്യ സഹായങ്ങള്‍ അഡ്വ: കെ എസ് അരുണ്‍, അഡ്വ: രശ്മി ആര്‍ മുരളി നിയമ പ്രതിനിധികളായ വിനോദ് കുമാര്‍, ഷുഹൈബ് മദലന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കികൊടുക്കുകയായിരുന്നു. തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ തൊഴിലുടമ നിഷേധ സമീപനമാണ് സ്വീകരിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് കേസ് അപ്പീല്‍ കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴും ആനുകൂല്യങ്ങള്‍ ഒന്നും ഇയാള്‍ക്ക് കൊടുക്കാനില്ലെന്ന സമീപനത്തില്‍ തൊഴില്‍ ഉടമ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ അഭിഭാഷക സംഘത്തിന്റെ വാദം അംഗീകരിച്ച കോടതി കീഴ് കോടതി വിധിയില്‍ മാറ്റം വരുത്തി കൊണ്ട് ഇരുപത്തിരണ്ടായിരത്തി തൊള്ളായിരം യുഎഇ ദിര്‍ഹം ( നാല് ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. കേസ് കൊടുത്ത വൈരാഗ്യത്തില്‍ കോടതി വിധിക്ക് ശേഷവും തൊഴില്‍ കരാറും വീസയും റദ്ദാക്കാന്‍ തൊഴിലുടമ വൈകിക്കുകയായിരുന്നു.

മലപ്പുറം സ്വദേശിയായ വേലായുധന് തിരുവനന്തപുരത്തേക്ക് മാത്രമെ ടിക്കറ്റ് നല്‍കു എന്ന് പറഞ്ഞ തൊഴിലുടമയെ കോടതി ശാസിക്കുകയും മടങ്ങി പോകുവാന്‍ വേണ്ട രേഖകള്‍ എത്രയും വേഗത്തില്‍ ശരിയാക്കി നല്‍കാനും കോടതി ഉത്തരവിട്ടു. തനിക്കു വേണ്ടി പ്രവര്‍ത്തിച്ച മുഴുവനാളുകള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന് നന്ദി പറഞ്ഞ വേലായുധന്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.

English summary
Sharjah: After lot of struggles, Velayudhan return to his native
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X