കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി സ്ഥാപന ഉടമയ്ക്ക് 22 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധി

Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയിലെ സൂരിയാ സ്റ്റേഷനറി ഉടമ പാലക്കാട് സ്വദേശിനി നസീമ ഇസ്മയിലിനാണ് ഷാര്‍ജ കോടതിയില്‍ ഫയല്‍ ചെയ്ത സിവില്‍ കേസില്‍ ഒരുലക്ഷത്തി പതിനേഴായിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി നാല് ദിര്‍ഹം (ഏതാണ്ട് ഇരുപത്തി രണ്ട് ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കാന്‍ കോടതി വിധിച്ചത്. നസീമ ഷാര്‍ജയിലെ ഒരു സ്വകാര്യ സ്‌കൂളിനെതിരയാണ് കേസ് ഫയല്‍ ചെയ്തത്.

സ്റ്റേഷനറി സാധനങ്ങള്‍ നല്‍കിയ വകയില്‍ പണം ലഭിക്കാനുണ്ടന്ന് കാണിച്ച് അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ നിയപ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന ഷാര്‍ജ സിവില്‍ കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. എന്നാല്‍ സ്ഥാപനം സ്‌കൂളിനു നല്‍കിയ ഉല്‍പന്നങ്ങള്‍ നിലവാരമില്ലാത്തതായിരുന്നു വെന്ന് സ്‌കൂളിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചുവെങ്കിലും കോടതി സ്‌കൂളിന്റെ വാദം തള്ളുകയായിരുന്നു. സാധനങ്ങള്‍ നല്‍കിയ വകയില്‍ മുമ്പ് നല്‍കിയ പണത്തിന്റെ റെസീറ്റുകളും മറ്റും ഇവര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

law-court

നിലവാരമില്ലാത്ത സാധനങ്ങള്‍ക്ക് എങ്ങിനെ മുമ്പ് പണം നല്‍കി എന്ന് കോടതി അഭിഭാഷകനോട് ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് കോടതി നസീമയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകളും വാദവും അംഗീകരിച്ച് സ്ഥാപനത്തിന് കൊടുക്കുവാനുള്ള തുകയും കോടതിചെലവുകളും നല്‍കാന്‍ വിധിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്ഥാപനം നിര്‍ത്തി നാട്ടിലേക്ക് പോയ നസീമ കേസിന്റെ തുടര്‍നടപടികള്‍ക്കായി നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ ഏല്‍പ്പിക്കുകയായിരുന്നു.

English summary
Sharjah court granted 22lakhs rupees for malayali entrepreneur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X