കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ, പൊള്ളലേറ്റ കുഞ്ഞമ്പുവിന് കമ്പനിയും കെണിയൊരുക്കി

Google Oneindia Malayalam News

ഷാര്‍ജ : നീലേശ്വരം ബിരിക്കുളം പരപ്പ സ്വദേശിയായ കുഞ്ഞമ്പു എന്ന അമ്പത്തിമൂന്നുകരനാണ് ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ പൊള്ളലേറ്റ വേദനയും കടിച്ചമര്‍ത്തി ദിവസങ്ങള്‍ തള്ളി നീക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ജോലി ചെയ്തിരുന്ന ഗ്യാസ് കമ്പനിയിലുണ്ടായ തീ പിടുത്തത്തിലാണ് കുഞ്ഞമ്പുവിന് പൊള്ളലേറ്റത്. ഗ്യാസ് ലൈനില്‍ അറ്റകുറ്റ പണി നടത്തുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് കുഞ്ഞമ്പു പറയുന്നത്.

Manikkoth Kunjambu from Kanhangad

ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞമ്പുവിനേയും സഹപ്രവര്‍ത്തകരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സഹപ്രവര്‍ത്തകനായ നേപ്പാള്‍ സ്വദേശി മരണപ്പെട്ടു. കമ്പനി കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി സൂപ്പര്‍വൈസറായ തന്റെ മേല്‍ കുറ്റം ചാര്‍ത്തിയിരിക്കുകയാണെന്ന് ഇയാള്‍ പറയുന്നു. 20 വര്‍ഷത്തോളമായി ജോലി ചെയ്ത കമ്പനി തന്നെ ഇത്തരത്തില്‍ കുടുക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് കുഞ്ഞമ്പു കരഞ്ഞ് കൊണ്ടു പറയുന്നു.

'എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല സഹിക്കാന്‍ പറ്റാത്ത വേദനയാണ് ശരീരത്തിനും ഇപ്പോള്‍ മനസ്സിനും' വാക്കുകള്‍ മുറിഞ്ഞു തൊണ്ടയിടറി കുഞ്ഞമ്പുവിന് വാക്കുകള്‍ മുഴുവുപ്പിക്കാന്‍ കഴിഞ്ഞില്ല.

ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മകന്‍ മാത്രമാണ് ഇപ്പോള്‍ ഇയാളുടെ ഏക ആശ്രയം. പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ഇയാള്‍ക്കാവില്ല. കേസ് കോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍. കോടതിയില്‍ കേസ് വിളിക്കുമ്പോള്‍ എത്തിപ്പെടാന്‍ സാധിക്കാത്ത നിലയില്‍ പോലും കമ്പനിയുടെ ഭാഗത്ത് നിന്ന് യാതൊരു പരിഗണനയും തനിക്ക് ലഭിക്കുന്നില്ലെന്ന് ഇയാള്‍ പറയുന്നു. ചികിത്സാ ഇനത്തില്‍ വന്‍ തുക ആശുപത്രിയില്‍ അടക്കണം.

കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാന്‍ കുഞ്ഞമ്പുവിന് എത്രയും പെട്ടന്ന് നാട്ടിലെത്തുകയും വേണം, എന്നാല്‍ കേസിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് ജാമ്യത്തിലാണുള്ളത്, ഇതും ഇയാള്‍ക്ക് തിരിച്ചടിയായി. സുമനസ്സുകളുടെ സഹായമാണ് ഇനി ഏക പോം വഴി. കരുണയുള്ളവരുടെ കാരുണ്യത്തിനായ് വെന്തുരുകിയ ശരീരവും മനസ്സുമായി ഇയാള്‍ കാത്തിരിക്കുകയാണ്. കുഞ്ഞമ്പുവിനെ ബന്ധപ്പെടേണ്ട നമ്പര്‍ 050 3601923.

English summary
Kunjambu, who has been suffering at the Sharjah Kuwaiti Hospital’s surgical ward for the last two months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X