കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുജന സുരക്ഷയ്ക്കായി അത്യാധുനിക സംവിധാനം ഒരുക്കുമെന്ന് ഷാര്‍ജ പോലീസ്‌

Google Oneindia Malayalam News

ഷാര്‍ജ: ലോകത്തെ ഏറ്റവും മികച്ച സുരക്ഷയുള്ള രാജ്യമാക്കി യു.എ.ഇ യെ മാറ്റുവാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍മ്മ പദ്ധതികളില്‍ മികച്ച പങ്ക് നിര്‍വഹിക്കുവാനുള്ള ഒരുക്കത്തിലാണ് ഷാര്‍ജ പോലീസ്. പൊതു ജനങ്ങള്‍ക്കും, രാജ്യത്തെ നിക്ഷേപകര്‍ക്കും മികച്ച രീതിയിലുള്ള സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെ ഷാര്‍ജ പൊലീസിലെ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച സാമ്പത്തീക സുസ്ഥിരതാ സമ്മേളനത്തില്‍ ഇതുസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

യു.എ.ഇ യുടെ വികസനത്തിന്റെ നെടുംതൂണായ നിക്ഷേപകര്‍ അവരുടെ ജീവനും സ്വത്തിനും മികച്ച സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയാണ് അവരെ യു.എ.ഇ ലേക്ക് നയിച്ചതെന്നും, എല്ലാ മേഖലയിലേക്കും സുരക്ഷ ഉറപ്പാക്കുന്നതിലൂടെ മാത്രമെ രാജ്യത്തിന്റെ വികസനം സാധ്യമാവുകയുള്ളൂവെന്നും ഷാര്‍ജ പൊലീസ് ഡെപ്യുട്ടി കമാന്‍ഡര്‍ ജനറല്‍ കേണല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിര്‍ പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലായിരുന്നു സമ്മേളനം.

sharjah-police1

എമിറേറ്റില്‍ ഒരുക്കിയിട്ടുള്ള പ്രധാന സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള വീഡിയോ അവതരണവും സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. താമസ കേന്ദ്രങ്ങളിലെ പ്രധാന റോഡുകളും ഇന്‍ഡസ്ട്രിയല്‍ മേഖലകളിലും പുതുതായി സുരക്ഷാ കാമറകള്‍ സ്ഥാപിക്കും ഇത്തരത്തിലുള്ള കാമറകള്‍ സുരക്ഷാ വകുപ്പിന്റെ പ്രധാന കേന്ദ്രത്തില്‍ നിന്നും ആവശ്യാനുസരണം നിയന്ത്രിക്കാന്‍ പറ്റുന്ന തരത്തിലുമാണ് ഒരുക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനകം യുഎഇയെ ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നാക്കി മാറ്റാനുള്ള പദ്ധതികളാണ് മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുള്ളത്.

ഇതില്‍ പൊതു സമൂഹത്തിന്റെ സഹകരണം അത്യാവശ്യമാണെന്നും പോലീസ് വ്യക്തമാക്കി. സുരക്ഷയെ പോലെ തന്നെ പ്രാധാന്യമുള്ളതാണ് സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗവും. മികച്ചതും സുരക്ഷാ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങളെ മാത്രം സുരക്ഷയുമായി ബന്ധപ്പെട്ട ജോലികള്‍ ഏല്‍പ്പിക്കാവൂ എന്നും പോലീസ് വ്യക്തമാക്കുന്നു.

sharjah-police2

സുരക്ഷാ കേമറകള്‍ സ്ഥാപിക്കുന്നതിലൂടെ കുറ്റ ക്രത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ പെട്ടന്ന് കണ്ടെത്താന്‍ പോലീസിന് സഹായകരമാകും. എന്നാല്‍ ഇത്തരം ജോലികള്‍ പോലീസിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രം ഏല്‍പിക്കുക. കാരണം സുരക്ഷാ സംവിധാനം ഒരുക്കിത്തരുന്നവര്‍ തന്നെ ചിലപ്പോള്‍ സുരക്ഷയ്ക്ക് ഭീഷണിയായേക്കാം.

sharjah-police3

നിക്ഷേപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഏത് സമയവും സുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പോലീസിനെ സമീപിക്കാം. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ മുഖേനയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ പോലീസിനെ വിവരം അറിയിക്കുവാനുള്ള സംവിധാനം നിലവിലുണ്ട്. കുറ്റ ക്രത്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനെ അറിയിക്കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

sharjah-police4

2021 ആകുമ്പോഴേയ്ക്കും യുഎഇ ലോകത്തെ മികച്ച സുരക്ഷിത രാജ്യമായിത്തീരുമെന്നാണ് പ്രതീക്ഷ. നിക്ഷേപകര്‍ക്ക് മതിയായ സുരക്ഷയും പ്രോത്സാഹനവും നല്‍കുക വഴി വികസനം ഉറപ്പുവരുത്താനാകുമെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ ഉവൈസ് പറഞ്ഞു. ടാക്‌സികളിലും മറ്റു പൊതു ഗതാഗത രംഗത്തും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടോ? രാത്രി വൈകിയും ഒറ്റയ്ക്ക് നടന്നുപോകുമ്പോള്‍ അരക്ഷിതത്വം തോന്നുന്നുണ്ടോ? തുടങ്ങിയ ചോദ്യാവലിയിലൂടെ പോലീസ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്നും അഭിപ്രായം സ്വരൂപിച്ചു. വിവിധ വകുപ്പുകളുടെ തലവന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Sharjah Police drive to make UAE the most safest country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X