കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ പുതിയ ക്രിക്കറ്റ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു.

Google Oneindia Malayalam News

ഷാര്‍ജ: ക്രിക്കറ്റ് പ്രേമികള്‍ക്കും കുട്ടികള്‍ക്കും മികച്ച അവസരം ഒരുക്കി വാസ് വിക്ടോറിയ ക്രികറ്റ് അക്കാദമി ഷാര്‍ജയില്‍ ഉദ്ഘാടനം ചെയ്തു. ശ്രീ ലങ്കന്‍ പേസ് ബൌളറും അക്കാദമിയുടെ ഹെഡ് കോച്ചുമായ ചമിന്ദ വാസാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഷാര്‍ജയിലെ മദീന ക്രിക്കറ്റ് നെറ്റ്‌സില്‍ വച്ച് നടന്ന ചടങ്ങില്‍ ഹെഡ് കോച് ചമിന്ദ വാസ്, പ്രധാന അഥിതി അബ്ദുള്ള അല്‍ മര്‍സൂകി, അക്കാദമി ചെയര്‍മാന്‍ ഗോപകുമാര്‍ നാരായണന്‍, ഡയറക്ടര്‍ സുനില മുസ്തഫ, സ്‌പോണ്‌സര്‍ അഹമ്മദ് മൊഹമ്മദ് അല്‍ സുവൈദി, രുക്മല്‍ വാസ്, ജയേഷ് സെബസ്റ്റിന്‍, പുക്കാ ജി എം അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു .

cricket

ക്രിക്കറ്റ് ആരാധകരും പുതുതായി അക്കാദമിയില്‍ അഡ്മിഷന് വേണ്ടി എത്തിയ കുട്ടികളും മാതാപിതാക്കളും അടക്കം വാന്‍ ജനപങ്കാളിത്തത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ക്രിക്കറ്റ് ക്വിസ് മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങും ചാമിന്ദവാസ് നിര്‍വഹിച്ചു. 400 ദിര്‍ഹമാണ് പരിശീലന ഫീസ്. 22 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഓരോ ബാച്ചിനും 2 പരിശീലകാരാണ് ഉണ്ടാവുക. അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനമാണ് അക്കാദമിയുടെ ലക്ഷ്യമെന്നും, ഓരോ ടീമിനെയം ഓരോ ക്രികറ്റ് ഇതിഹാസ താരങ്ങള്‍ നയിക്കുമെന്നും ചെയര്‍മാന്‍ ഗോപകുമാര്‍ നാരായണന്‍ പറഞ്ഞു .

അക്കാദമിയുടെ ആദ്യ ക്രിക്കറ്റ് മത്സരത്തില്‍ ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍ നയിക്കുന്ന ടീമുകളായിരിക്കും അണിനിരക്കുന്നതെന്നും, പ്ലേ വിത്ത് ലെജണ്ട് എന്നാണ് മത്സരത്തിനു പേര് നല്‍കിയിരിക്കുന്നതെന്നും ഡയറക്ടര്‍ സുനില മുസ്തഫ പറഞ്ഞു. 17 വയസിനു താഴെയുള്ള കുട്ടികളെയാണ് സെലക്ഷനില്‍ ഉള്‍പ്പെടുത്തുക.

English summary
Sharjah to work with the new Cricket Academy .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X