കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടമുണ്ടായാല്‍ പോലിസിനെ നിങ്ങള്‍ വിളിക്കേണ്ട; വാഹനം സ്വയം വിളിച്ചോളും

അപകടമുണ്ടായാല്‍ പോലിസിനെ നിങ്ങള്‍ വിളിക്കേണ്ട; വാഹനം സ്വയം വിളിച്ചോളും

  • By Desk
Google Oneindia Malayalam News

ദുബായ്: അപകടമുണ്ടായാല്‍ വിവരം പോലിസിനെ സ്വയം അറിയിക്കുന്ന പുതിയ സംവിധാനം യുഎഇയില്‍ വരുന്നു. 2019ഓടെ ഇതിനാവശ്യമായ സംവിധാനങ്ങളോടു കൂടിയ വാഹനങ്ങള്‍ യുഎഇ മാര്‍ക്കറ്റിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. യാത്രയ്ക്കിടെ അപകടങ്ങളുണ്ടായാല്‍ വിവരം ബന്ധപ്പെട്ട കമാന്റ് സെന്ററിലേക്ക് ഇലക്ട്രോണിക് രീതിയില്‍ സ്വമേധയാ അയക്കുന്ന സംവിധാനമാണ് വാഹനങ്ങളില്‍ വരാന്‍ പോകുന്നതെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അബുദബി, ദുബായ് പോലിസുമായി സഹകരിച്ചാണ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി ഈ സംവിധാനം നടപ്പാക്കുന്നത്.

പെരുമ്പാവൂരിൽ സ്കൂൾ ബസ്സ് നിയന്തണം വിട്ട് മറിഞ്ഞു.. അപകടത്തിൽ ഒരു അധ്യാപിക മരിച്ചു
ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ എമര്‍ജന്‍സി സെന്ററുകള്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കിക്കഴിഞ്ഞതായി ആര്‍ടിഎ അറിയിച്ചു. വാഹനങ്ങള്‍ അയക്കുന്ന ഇലക്ടോണിക് സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള കേന്ദ്രങ്ങളാണിവ.

 വയനാട്ടില്‍ വന്‍ സ്വര്‍ണ വേട്ട; പിടിച്ചെടുത്തത് കോഴിക്കോട്ടേക്ക് കൊണ്ടു വന്ന സ്വര്‍ണം വയനാട്ടില്‍ വന്‍ സ്വര്‍ണ വേട്ട; പിടിച്ചെടുത്തത് കോഴിക്കോട്ടേക്ക് കൊണ്ടു വന്ന സ്വര്‍ണം

dubai

വാഹനാപകടങ്ങളുണ്ടാവുന്ന പക്ഷം അതേസമയത്തു തന്നെ വിവരം ബന്ധപ്പെട്ട ഏജന്‍സിക്ക് ലഭിക്കാനും പെട്ടെന്നു തന്നെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനും സഹായിക്കുന്നതാണ് ഇ-കോള്‍ സംവിധാനമെന്ന് അബുദാബി പോലിസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈത്തി പറഞ്ഞു. ട്രാഫിക് അപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ഓട്ടോമാറ്റിക് ഇലക്ട്രോണിക് എമര്‍ജന്‍സി കോള്‍ സംവിധാനം മിഡിലീസ്റ്റില്‍ ഇതാദ്യമായാണ് വരുന്നത്. അപകടം നടന്ന സ്ഥലത്തിന്റെ ചുറ്റുവട്ടത്തുള്ള കമാന്റ് സെന്ററികളിലേക്കാണ് വാഹനങ്ങളില്‍ നിന്നുള്ള ഇ-കോളുകള്‍ പോവുക. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഡ്രൈവറുമായി ഇതിലൂടെ സംസാരിക്കാനും ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ആരായാനുമുള്ള സംവിധാനവും ഇ-കോള്‍ സിസ്റ്റത്തിലുണ്ട്.

അപകടത്തിന്റെയും പരിക്കിന്റെയും സ്വഭാവമനുസരിച്ച് ആവശ്യമായ സംവിധാനങ്ങളൊരുക്കാനും മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ആംബുലന്‍സും അപകടം നടന്ന സ്ഥലത്തേക്ക് കാലതാമസമില്ലാതെ എത്തിക്കാനും ഇതിലൂടെ സാധിക്കും. രാത്രികാലങ്ങളില്‍ ഗുരുതരമായ അപകടങ്ങളുണ്ടാകുന്ന പക്ഷം അപകടത്തില്‍പ്പെട്ടവര്‍ക്ക് പോലിസിനെ വിളിക്കാനോ മറ്റേതെങ്കിലും രീതിയില്‍ സഹായം ലഭ്യമാക്കാനോ സാധിക്കാത്ത സാഹചര്യങ്ങളില്‍ ഇ-കോള്‍ സംവിധാനം നിര്‍ണായക സഹായമായി മാറുമെന്ന് പോലിസ് അഭിപ്രായപ്പെട്ടു. പെട്ടെന്നു തന്നെ അപകടവിവരം തൊട്ടടുത്ത എമര്‍ജന്‍സി സെന്ററില്‍ എത്തുന്നതിനാല്‍ വളരെ വേഗത്തില്‍ തന്നെ സഹായമെത്തിക്കാനും പല ഘട്ടങ്ങളിലും ജീവന്‍തന്നെ രക്ഷിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
All new vehicles entering the UAE market from 2019 will be equipped with a smart feature for automatic communication in the event of accidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X