കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീഡ് വേ കാര്‍ഗോയുടെ പുതിയ ശാഖ ജിദ്ദയിൽ ആരംഭിക്കും

  • By Meera Balan
Google Oneindia Malayalam News

ജിദ്ദ: 'സ്പീഡ് വേ കാര്‍ഗോ' നാലാമത്തെ ശാഖ സൗദിയില്‍ തുറക്കുന്നു. ഇന്ത്യാ ഗവർണ്മെന്റിന്റെ ''കസ്റ്റംസ് ആന്റ് സെൻ-ട്രൽ എക്സൈസ്'' നൽകുന്ന 'ഗിഫ്റ്റ് ആന്റ് പാർസൽ കൊറിയർ സര്‍വീസ് ' നടത്താൻ അനുമതിയുള്ള ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് സ്പീഡ് വേ കാർഗോ.

സൗദിയിലെ മറ്റ് ശാഖകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് വീണ്ടും തങ്ങളുടെ സ്ഥാപനം രാജ്യത്ത് തുറക്കാന്‍ സ്പീഡ് വേ കാര്‍ഗോയെ പ്രേരിപ്പിയ്ക്കുന്നത്. സൗദിയിലെ തങ്ങളുടെ നാലാമത്തെ ശാഖ ഈ മാസം 19ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ അംഗീകാരമുള്ളതിനാല്‍ തന്നെ പ്രവാസികള്‍ക്കും ഏറെ പ്രയോജനകരമാണ് സ്പീഡ് വേ കാര്‍ഗോ. മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ പ്രവാസികള്‍ സാധനങ്ങള്‍ നാട്ടിലേയ്ക്ക് അയക്കുന്നതിന് സ്ഥാപനത്തെ ആശ്രയിക്കാറുണ്ട്.

Speedway Cargo

കേരളത്തിൽ തങ്ങളുടെ സ്വന്തം വാഹനങ്ങളിലാണു സാധനങ്ങള്‍ ഉപഭോക്താക്കൾക്ക് എത്തിച്ച് കൊടുക്കുന്നതെന്നും വെബ് ട്രാക്കിങ്ങ് , കസ്റ്റമര്‍ ഫീഡ് ബാക്ക്, ഡെലിവറി നോട്ടിഫിക്കേഷന്‍, കാള്‍ സെന്റര്‍ എന്നീ സേവനങ്ങള്‍ തങ്ങളുടെ പ്രത്യേകതയാണെന്നും സ്ഥാപ്ന പ്രതിനിധികള്‍ അറിയിച്ചു.നാസർ പൂപ്പയിൽ, മുസ്തഫ തോരപ്പ, ഷർബാസ് അഹ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Speedway Cargo will open their fourth branch in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X