വിദേശികളെ വര്‍ക്ക് പെര്‍മിറ്റില്‍ പറഞ്ഞതല്ലാത്ത ജോലിക്ക് നിര്‍ത്തിയാല്‍ 10000 സൗദി റിയാല്‍ പിഴ

  • Posted By: Desk
Subscribe to Oneindia Malayalam

റിയാദ്: തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കൂടുതല്‍ നിയമങ്ങള്‍ക്ക് സൗദി തൊഴില്‍ മന്ത്രാലയം രൂപം നല്‍കി. തൊഴിലാളികള്‍ക്ക് അര്‍ഹമായ അവധി അനുവദിക്കാതിരിക്കുന്നത് ഗുരുതരമായ തെറ്റായാണ് നിയമം കാണുന്നത്. അവധി ആനുകൂല്യം നിഷേധിക്കുന്ന തൊഴിലുടമയില്‍ നിന്ന് 10,000 റിയാല്‍ പിഴ ഈടാക്കുമെന്ന് നിയമം അനുശാസിക്കുന്നു. തൊഴില്‍ കമ്പോളത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നിലവിലെ തൊഴില്‍ നിയമത്തില്‍ വരുത്തിയ ചെറിയ ഭേദഗതികള്‍ക്ക് തൊഴില്‍-സാമൂഹിക വികസന വകുപ്പ് മന്ത്രി അലി അല്‍ ഗഫീസ് അംഗീകാരം നല്‍കിയതായി സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കി.

അഞ്ചു ശതമാനം വാറ്റ്: സൗദിയിലെ ബഖാലകളും ബൂഫിയകളും അടച്ചുപൂട്ടലിന്റെ വക്കില്‍

വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയതല്ലാത്ത മറ്റു ജോലികളില്‍ അവരെ നിയോഗിച്ചാല്‍ മുതലാളിയില്‍ നിന്ന് 10,000 റിയാല്‍ പിഴയീടാക്കണമെന്നും നിയമം അനുശാസിക്കുന്നു. തൊഴില്‍ നിയമത്തിലെ ഭേദഗതി ചെയ്ത 38ാം ഖണ്ഡികയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഒരു സ്ഥാപനം ലേബര്‍ ഓഫീസില്‍ ആവശ്യമായ ഫയല്‍ തുറന്നില്ലെങ്കിലും ഓഫീസിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും 10,000 റിയാല്‍ തന്നെ നല്‍കേണ്ടിവരും. തൊഴിലാളിയുടെ അനുവാദമില്ലാതെ അവരുടെ പാസ്‌പോര്‍ട്ട്, ഇഖാമ (റെസിഡന്‍സി പെര്‍മിറ്റ്), ഇന്‍ഷൂറന്‍സ് കാര്‍ഡ് തുടങ്ങിയവ തടഞ്ഞുവച്ചാല്‍ 2000 റിയാല്‍ ഫൈന്‍ ഈടാക്കാനാണ് ഉത്തരവ്.

ministryoflabour

ഇതിനു പുറമെ, കരാറില്‍ പറഞ്ഞതു പ്രകാരമുള്ള ശമ്പളം തൊഴിലാളികള്‍ക്ക് നല്‍കണം. ഇതുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ഓരോ മാസവും ലേബര്‍ ഓഫീസില്‍ സമര്‍പ്പിക്കുകയും വേണം. രജിസ്റ്റര്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ 10,000 റിയാല്‍ പിഴ ഒടുക്കേണ്ടിവരും. ഓരോ സ്ഥാപനത്തിലെയും തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കേണ്ട ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കിലുമുണ്ട് പിഴ. ഹോട്ടലുകള്‍, കഫ്റ്റീരിയകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയ സംഥലങ്ങളില്‍ ജോലിചെയ്യുന്നതവരുടെ കാര്യത്തില്‍ പ്രത്യേകിച്ചു. ഇതില്‍ വീഴ്ച വരുത്തുന്നതവര്‍ക്ക് 15,000 റിയാലാണ് പിഴ. പിഴ അടക്കാന്‍ കാരണമായ വീഴ്ചകള്‍ ആവര്‍ത്തിക്കുന്നവര്‍ രണ്ടാം തവണ അതിന്റെ ഇരട്ടി തുക അടക്കേണ്ടി വരുമെന്നും പുതിയ ഭേദഗതി അനുശാലിക്കുന്നുണ്ട്.

English summary
sr10000 fine for violating employees leave rule

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്