കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് സ്‌കൂളുകളില്‍ ഒന്നാം സെമസ്റ്റര്‍ അപേക്ഷ ആരംഭിച്ചു

  • By Sruthi K M
Google Oneindia Malayalam News

ദുബായ്: ദുബായ് സ്‌കൂളുകളില്‍ ഒന്നാം സെമസ്റ്റര്‍ അപേക്ഷ ആരംഭിച്ചു. ബ്രിട്ടീഷ്, അമേരിക്കന്‍ കോഴ്‌സുകള്‍ തീരുന്നതിനു മുന്‍പാണ് അടുത്ത ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചത്. ദുബായിലെ ഒട്ടുമിക്ക സ്‌കൂളുകളുടെയും പ്രവേശനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ദുബായിലെ സ്‌കൂള്‍ വേനല്‍ അവധിക്കാലം അവസാനിക്കുന്നതിനു മുന്‍പ് അപേക്ഷ സ്വീകരിക്കുന്നത് അവസാനിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതത് സ്‌കൂളില്‍ പഠിക്കുന്നവരുടെ സഹോദരങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. അവര്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിനു പ്രത്യേക പരിഗണന ലിഭിക്കുന്നതാണ്. എന്നാല്‍ അങ്ങനെയുള്ള കുട്ടികള്‍ ഇല്ലെങ്കില്‍ പുറത്തു നിന്നുള്ളവരെ പരിഗണിക്കുന്നതാണ്. ഇതിനോടകം തന്നെ ഒരുപാടു രക്ഷിതാക്കള്‍ അവരുടെ കുട്ടികള്‍ക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

students

അപേക്ഷിക്കുമ്പോള്‍ നല്‍കുന്ന പണം തിരിച്ചു ലഭിക്കുക ഇല്ല. മാത്രവും അല്ല ഈ പണം നിശ്ചിത കാലത്തേയ്ക്ക് മാത്രം ആണ്. കാലാവധി കഴിഞ്ഞാല്‍ വീണ്ടും പണം നല്‍കേണ്ടി വരും. അതേസമയം, ആ സമയം സീറ്റു ലഭിക്കുമെന്ന് ഉറപ്പും ഇല്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

ഒരു ജര്‍മ്മന്‍ മാതാവ് പറയുന്നത് അപേക്ഷ നല്‍കിയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും തന്റെ കുട്ടിക്ക് സീറ്റ് ലഭിച്ചിട്ടില്ല എന്നാണ്. ഇപ്പോള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും ഒരു ബ്രിട്ടീഷ് സ്‌കൂളിലേയ്ക്ക് മാറാന്‍ വേണ്ടി മൂന്നു വര്‍ഷം മുന്‍പ് അപേക്ഷിച്ചിട്ടും ഇതുവരെയും സീറ്റ് ലഭിച്ചിട്ടില്ല. അതേസമയം, തന്റെ സുഹൃത്തിന്റെ കുട്ടിക്ക് പെട്ടെന്ന് സീറ്റ് ലഭിച്ചു. കാരണം, അവരുടെ ഒരു കുട്ടി ആ സ്‌കൂളില്‍ പഠിക്കുന്നുണ്ട് എന്നാണ് ജര്‍മ്മന്‍ സ്ത്രീ പറയുന്നത്.

കെഎച്ച്ഡിഎ കണക്കു അനുസരിച്ച് ദുബായില്‍ 158 പ്രൈവറ്റ് സ്‌കൂളുകള്‍ ആണ് ഉള്ളത്. ഇതില്‍ 11 സ്‌കൂളുകള്‍ അടുത്തിടെ ആരംഭിച്ചതാണ്. ഇതില്‍ 243,700 കുട്ടികള്‍ 2014-15 വര്‍ഷത്തില്‍ പ്രവേശനം നേടി.

English summary
scramble starts for Dubai school admission for next year session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X