കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദീനപള്ളി ആക്രമിക്കാന്‍ ശ്രമിച്ച ചാവേറുകള്‍ കൊല്ലപ്പെട്ടു;കൊല്ലപ്പെട്ടത് അസീറിലും ആക്രമണംനടത്തിയവര്‍

സുരക്ഷവകുപ്പ് അന്വേഷിക്കുന്ന ത്വാഇഅ് സാലിം യസ്ലിം അസൈഅരി, സുഹൃത്ത് തലാല്‍ അസ്സാഇദി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര വക്താവ് മന്‍സൂര്‍ അല്‍തുര്‍കി അറിയിച്ചു.

  • By വേണിക
Google Oneindia Malayalam News

റിയാദ്: മദീന പള്ളിക്ക് സമീപം നോമ്പുതുറ സമയത്ത് രാജ്യത്തെ നടുക്കിയ ചാവേര്‍ ആക്രമണത്തിലെ മുഖ്യ പ്രതികള്‍ സുരാക്ഷാ വിഭാഗവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ജുലൈയിലായിരുന്നു ചാവേറാക്രമണമുണ്ടായത്. ഈ കേസില്‍ സുരക്ഷവകുപ്പ് അന്വേഷിക്കുന്ന ത്വാഇഅ് സാലിം യസ്ലിം അസൈഅരി, സുഹൃത്ത് തലാല്‍ അസ്സാഇദി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര വക്താവ് മന്‍സൂര്‍ അല്‍തുര്‍കി അറിയിച്ചു.

ശനിയാഴ്ചയാണ് അക്രമികള്‍ കൊല്ലപ്പെട്ടത്. 2015 ആഗസ്റ്റ് ആറിന് സൗദിയുടെ വടക്കന്‍ മേഖലയിലെ അസീര്‍ പ്രവിശ്യയില്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ ചാവേര്‍ ആക്രമണം നടത്തിയവരുമായും പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. അസീര്‍ ആക്രമണത്തില്‍ 11 സൈനികരും നാല് ബംഗ്‌ളാദേശ് ജോലിക്കാരും കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 ബോംബുകളും ബെല്‍റ്റുകളും നിര്‍മ്മിച്ചു

ബോംബുകളും ബെല്‍റ്റുകളും നിര്‍മ്മിച്ചു

മദീനപ്പള്ളി സ്‌ഫോടനത്തിനുപയോഗിച്ച ബോംബും ബെല്‍റ്റുകളും നിര്‍മ്മിച്ചത് ത്വാഇഅ് ആണെന്നാണ് കരുതുന്നത്.

സൈനീക പരിശീലന കേന്ദ്രത്തിലും ആക്രമണം

സൈനീക പരിശീലന കേന്ദ്രത്തിലും ആക്രമണം

2015 ആഗസ്റ്റ് ആറിന് സൗദിയുടെ വടക്കന്‍ മേഖലയിലെ അസീര്‍ പ്രവിശ്യയില്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ ചാവേര്‍ ആക്രമണം നടത്തിയവരുമായും പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു.

 സുരക്ഷ ഉദ്യോഗസ്ഥര്‍ വളഞ്ഞു

സുരക്ഷ ഉദ്യോഗസ്ഥര്‍ വളഞ്ഞു

റിയാദ് നഗരത്തിന്റെ നഗരിയുടെ കിഴക്കു ഭാഗത്തുള്ള അല്‍യാസ്മിന്‍ വില്‌ളേജിലെ ഒരു വീട്ടില്‍ ഇവരുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലം വളയുകയായിരുന്നു.

 സുരക്ഷ സേന

സുരക്ഷ സേന

സുരക്ഷ സേന ഒഴിത്താവളം വളഞ്ഞെന്ന് മനസ്സിലാക്കിയ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സേനയുടെ പ്രത്യാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.

 താമസ സ്ഥലം

താമസ സ്ഥലം

തീവ്രവാദികളുടം താമസസ്ഥലത്തുനിന്ന് ഗ്രനേഡുകളും യന്ത്രത്തോക്കുകളും ബെല്‍റ്റ് ബോംബ് നിര്‍മാണ സാമഗ്രികളും പിടികൂടിയിട്ടുണ്ട്.

പരിക്കില്ല

പരിക്കില്ല

ഏറ്റുമുട്ടലില്‍ സുരക്ഷവിഭാഗത്തിന് പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്ന്് ആഭ്യന്തര വകുപ്പ് അറിയിച്ചു.

English summary
One of the two extremists killed in Saturday’s attack in Riyadh has been identified as Tayea Salem Yaslam al-Sayari, who has been wanted to plotting the attack on the Prophet’s Mosque last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X