കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ ദുബായില്‍ ആരംഭിച്ചു

Google Oneindia Malayalam News

ദുബായ്: സുമാന്‍സ എക്‌സിബിഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ഏറ്റവും വലിയ റിയല്‍റ്റി പ്രദര്‍ശനമായ ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ ദുബായില്‍ ആരംഭിച്ചു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ സാബീല്‍ ഹാള്‍ അഞ്ചില്‍ ആരംഭിച്ച പ്രദര്‍ശനം ബോളിവുഡ് നടനും ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ അംബാസഡറുമായ അര്‍ബാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു.

500 പദ്ധതികളിലായി ഏതാണ്ട് 40,000ത്തിലധികം പ്രോപ്പര്‍ട്ടികളാണ് പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 150 ഓളം റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍മാര്‍ മേളയില്‍ പങ്കെടുക്കുന്നുമുണ്ട്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഉപഭോക്താക്കള്‍ക്കായി നിരവധി ആനുകൂല്യങ്ങളും കമ്പനികള്‍ വാഗ്ധാനം ചെയ്യുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം. 15,000ത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. പ്രവേശനവും നോവോടെലിനടുത്ത് ബഹുനില പാര്‍ക്കിങും സൗജന്യമാണ്.

മേള ജൂണ്‍ നാലിന് ശനിയാഴ്ച സമാപിക്കും. പ്രദര്‍ശന ഹാളില്‍ എത്തുന്ന കുട്ടികള്‍ക്ക് കൗതുകം ഉണര്‍ത്തുന്ന ഒട്ടനവധി വിനോദങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ ഇവിടെ ഏല്‍പിച്ച് ഇന്ത്യയിലെ സ്വപ്ന ഭവനങ്ങള്‍ യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള അവസരമാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. പ്രദര്‍ശനത്തില്‍ ക്രെഡായി ചെന്നൈയുടെയും ക്രെഡായി മഹാരാഷ്ട്രയുടെയും പ്രത്യേക പവലിയനുമുണ്ട്.

bollywoodiconarbaazkhan

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ശ്രദ്ധേയരാണ് ഇരു ഡവലപ്പേര്‍സും. സന്ദര്‍ശകരില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ആറു ഭാഗ്യശാലികള്‍ക്ക് ഇന്ത്യയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സിന്റെ സൗജന്യ വിമാന ടിക്കറ്റ് ലഭിക്കും. ഒരു ഭാഗ്യശാലിക്ക് 100 ഗ്രാമിന്റെ ഗോള്‍ഡ് ബാറും നല്‍കും. പ്രദര്‍ശനത്തിന്റെ അവസാന ദിവസമാണ് വിജയികളെ പ്രഖ്യാപിക്കുക.

പ്രോപ്പര്‍ട്ടി വിപണിയില്‍ നിക്ഷേപം നടത്താന്‍ അനുയോജ്യമായ സമയമാണിതെന്നും 10 വര്‍ഷത്തിനുള്ളില്‍ 102 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടാവുകയെന്നും സുമാന്‍സ എക്‌സിബിഷന്‍സ് ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ കോര്‍പറേറ്റ് സെയില്‍സ് ആന്‍ഡ് ബ്രാന്‍ഡ് എന്‍ഗേജ്‌മെന്റ് ജനറല്‍ മാനേജര്‍ ആര്‍ ശ്രീവിദ്യ പറഞ്ഞു. മാത്രമല്ല, റിയല്‍ എസ്‌റ്റേറ്റ് ബില്‍ നിലവില്‍ വരുന്നതോടെ നിക്ഷേപകര്‍ക്ക് അവരുടെ മൂലധനത്തിന്റെ സുരക്ഷ ദൃഢമാക്കാനും ഇത് അവരെ കൂടുതല്‍ നല്ല തീരുമാനങ്ങളെടുക്കാനും സഹായിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. പ്രധാനമായും എന്‍ ആര്‍ ഐകളെ ലക്ഷ്യം വെച്ചുകൊണ്ട് പ്രസ്റ്റീജ് ഗ്രൂപ്പ് പ്രത്യേക സെഗ്‌മെന്റ് ഒരുക്കിയിട്ടുണ്ടെന്ന് പ്രസ്റ്റീജ് ഗ്രൂപ്പ് ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സ്വരൂപ് അനീഷ് പറഞ്ഞു.

prestigegroupstandatindianpropertyshow18thedition

രാജ്യത്തിന്റെ വികസനത്തില്‍ എന്‍ ആര്‍ ഐകള്‍ മുഖ്യപങ്കാണ് വഹിക്കുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശവരുമാനം കൊണ്ടെത്തിക്കുന്നതും ഇവരാണ്. റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ വളര്‍ച്ചക്കായി 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തെ റെറ ബില്ലിലൂടെ സര്‍ക്കാര്‍ പിന്തുണക്കുന്നുണ്ടെന്ന് ക്രെഡായി ചെന്നൈ പ്രസിഡന്റ് സുരേഷ് കൃഷ്ണന്‍ പറഞ്ഞു. കൂടുതല്‍ ഊര്‍ജസ്വലമായും കാര്യക്ഷമമായുമായാണ് കേന്ദ്രമന്ത്രിസഭ റിയല്‍ എസ്‌റ്റേറ്റ് ബില്‍ കൊണ്ടുവരുന്നതെന്ന് ജെ എല്‍ എല്‍ ഇന്ത്യ റസിഡന്‍ഷ്യല്‍ സര്‍വീസ് സി ഇ ഒ അശ്വീന്ദര്‍ രാജ് സിംഗും വ്യക്തമാക്കി.

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുള്ള ഡവലപ്പേര്‍സും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രസ്റ്റീജ് ഗ്രൂപ്പ്, ബി ബി സി എല്‍, ഇഷ ഹോംസ്, അശ്വിനി ഫൗണ്ടേഷന്‍സ്, ഡി ആര്‍ എ ഗ്രൂപ്പ്, സൗത്ത് ഇന്ത്യ ഷെല്‍ട്ടേര്‍സ് (എസ് ഐ എസ്), ന്യൂറി പ്രോപ്പര്‍ട്ടീസ്, ലോധ ഗ്രൂപ്പ്, കനാകിയ, കല്‍പാതരു, വദ്‌വ ഗ്രൂപ്പ്, എല്‍ ആന്‍ഡ് ടി, ഓസോണ്‍ ഗ്രൂപ്പ്, മന്ത്രി ഡവലപ്പേര്‍സ്, ശോഭ ഡവലപ്പേര്‍സ്, ജിയോള്‍ ഗംഗ, രചന ലൈഫ് സ്‌റ്റൈല്‍, സാരതി ഗ്രൂപ്പ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, സണ്‍ടെക് ഇന്ത്യ, ബോംബേ റിയാല്‍റ്റി, റാഡിയസ് ഡവലപ്പേര്‍സ്, അദാനി എസ്‌റ്റേറ്റ്, ഗോയല്‍ കോര്‍പറേഷന്‍, അന്‍സല്‍ ഹൗസിംഗ് തുടങ്ങി നിരവധി ഡവലപ്പേര്‍സാണ് പങ്കെടുക്കുന്നത്.

English summary
The biggest Indian property expo to attract 15000 visitors started at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X