കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ ഹിന്ദുക്ഷേത്രം നവരാത്രിക്ക് തുറക്കും; 16 ദേവതകള്‍ പ്രതിഷ്ഠ, പ്രവേശനം എല്ലാവര്‍ക്കും

Google Oneindia Malayalam News

ദുബായ്: ജബല്‍ അലിയില്‍ നിര്‍മിക്കുന്ന ഹൈന്ദവ ക്ഷേത്രം ഒക്ടോബര്‍ നാലിന് വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കും. ഒക്ടോബര്‍ 5 ന് പ്രധാന ഹിന്ദു ഉത്സവമായ ദസറ ദിനത്തില്‍ ക്ഷേത്രം ഔദ്യോഗികമായി പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് സിന്ധു ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിന്റെ ട്രസ്റ്റിയായ രാജു ഷ്രോഫ് ഖലീജ് ടൈംസിനോട് സ്ഥിരീകരിച്ചു.

ഇന്ത്യയുടെ തനതു വാസ്തു ശില്‍പ പാരമ്പര്യം പിന്തുടര്‍ന്നാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. 16 മൂര്‍ത്തികള്‍ക്കു പ്രത്യേക കോവിലുകള്‍, സാംസ്‌കാരിക കേന്ദ്രം, വലിയ സ്വീകരണ മുറി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങള്‍ ചേരുന്നതാണ് പുതിയ ക്ഷേത്രം. എമിറേറ്റിന്റെ ജബല്‍ അലിയിലെ ഇടനാഴിയിലാണ് ഹിന്ദു ക്ഷേത്രം.

ദിലീപിന്റെ തിരക്കിട്ട നീക്കത്തിന് പിന്നില്‍ നടിയുടെ ഹര്‍ജി തടയല്‍? പാളിപ്പോയാല്‍ വീണ്ടും സിബിഐ?ദിലീപിന്റെ തിരക്കിട്ട നീക്കത്തിന് പിന്നില്‍ നടിയുടെ ഹര്‍ജി തടയല്‍? പാളിപ്പോയാല്‍ വീണ്ടും സിബിഐ?

1

image credit: Screengrab@ Hindu Temple Youtube

ഈ പ്രദേശത്ത്, ഒരു സിഖ് ഗുരുദ്വാര, ഒരു ഹിന്ദു ക്ഷേത്രം, നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവയും ഉണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് ക്ഷേത്രം തുറക്കുകയെന്ന് ഷ്രോഫ് പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ ആരാധനാലയം മാത്രമേ പൊതുജനങ്ങള്‍ക്കായി തുറക്കൂ. ജനുവരി 14 ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ മകരസംക്രാന്തി ദിനത്തില്‍ വിജ്ഞാന മുറിയും കമ്മ്യൂണിറ്റി റൂമും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

2

image credit: Screengrab@ Hindu Temple Youtube

വിവാഹം, ചോറൂണ് തുടങ്ങിയ പരിപാടികള്‍ക്ക് ഈ സ്ഥലം ഉപയോഗിക്കാം. 1,000 മുതല്‍ 1,200 വരെ പേരെ ഉള്‍ക്കൊള്ളാന്‍ ക്ഷേത്രത്തിന് കഴിയുമെന്ന് ക്ഷേത്ര കമ്മിറ്റി അംഗം അശോക് കുമാര്‍ ഡബ്ല്യു ഓദ്രാനി പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാ സന്ദര്‍ശകരുടേയും സുരക്ഷ ഉറപ്പാക്കാന്‍, ക്ഷേത്ര അധികാരികള്‍ ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള അപ്പോയിന്റ്‌മെന്റ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.

3

image credit: Screengrab@ Hindu Temple Youtube

https://hindutempledubai.com/ എന്നതില്‍ സന്ദര്‍ശകര്‍ക്ക് ക്യുആര്‍ കോഡ് കണ്ടെത്താനാകും. രാവിലെ 6 മുതല്‍ രാത്രി 9 വരെയാണ് ക്ഷേത്രത്തിന്റെ സമയം. ഉദ്ഘാടനത്തിന് ശേഷം ദീപാവലി, നവരാത്രി തുടങ്ങിയ ഉത്സവങ്ങള്‍ക്കായി ക്ഷേത്രം ആഘോഷങ്ങള്‍ സംഘടിപ്പിക്കും. ക്ഷേത്രത്തില്‍ അടുക്കളയും ഡ്രൈ ആന്‍ഡ് കോള്‍ഡ് സ്റ്റോറേജ് സൗകര്യവുമുണ്ട്.

4

image credit: Screengrab@ Hindu Temple Youtube

കമ്മ്യൂണിറ്റി ഹാളിലും വിജ്ഞാന മുറിയിലും നിരവധി എല്‍സിഡി സ്‌ക്രീനുകള്‍ സ്ഥാപിക്കും. മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ക്കും കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഈ ഇടങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം കൂറ്റന്‍ വാതിലുകളും മണികളും ആനകളും പുഷ്പ രൂപങ്ങളും കൊണ്ട് അലങ്കരിച്ച ഉയരമുള്ള കോണ്‍ക്രീറ്റ് തൂണുകളും ക്ഷേത്രത്തെ അലങ്കരിക്കുന്നു.

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചുമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

5

image credit: Screengrab@ Hindu Temple Youtube

അഷ്ടഭുജാകൃതിയിലുള്ള പ്രാര്‍ത്ഥനാ ഹാളിനുള്ളിലെ പാറ്റേണ്‍ പോഡിയങ്ങള്‍ ഇന്ത്യയിലുടനീളമുള്ള 16 ദേവതകളെ ഉള്‍ക്കൊള്ളുന്നതാണ്. സെന്‍ട്രല്‍ പോഡിയത്തിലെ പ്രധാന ദേവത ശിവന്‍ ആയിരിക്കും. ഇതിനൊപ്പം മറ്റ് ദേവതകളായ ഗണേശന്‍, കൃഷ്ണന്‍, മഹാലക്ഷ്മി, ദക്ഷിണേന്ത്യന്‍ ദേവതകളായ ഗുരുവായൂരപ്പന്‍, അയ്യപ്പന്‍ എന്നിവരെയും പ്രാര്‍ത്ഥനാ ഹാളിനുള്ളില്‍ പ്രതിഷ്ഠിക്കും.

6

image credit: Screengrab@ Hindu Temple Youtube

വ്യത്യസ്ത സമുദായങ്ങളെ പ്രതിനിധീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, അതിനാല്‍ ക്ഷേത്രത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ദേവന്മാരും കിഴക്ക് നിന്നുള്ള ദേവതകളും ഉണ്ടാകും. എല്ലാ മത പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള ആളുകളെയും സ്വാഗതം ചെയ്യുന്നു. ഓദ്രാനി കൂട്ടിച്ചേര്‍ത്തു. സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിന്റെ ഒരു വിഭാഗവും ക്ഷേത്രത്തിലുണ്ടാകും.

7

കുറഞ്ഞത് എട്ട് പൂജാരിമാരെങ്കിലും ക്ഷേത്രത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. ശൈഖ് മുഹമ്മദ് സമ്മാനിച്ച ഭൂമിയിലാണ് ക്ഷേത്രം പണിയുന്നത്. 2019 ഏപ്രിലില്‍ ക്ഷേത്രത്തിന്റെ തറക്കല്ലിടുകയും ഡിസംബറില്‍ പണി ആരംഭിക്കുകയും ചെയ്തു.

ഇതാ ശരിക്കുള്ള 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍'; കാലമെത്ര കഴിഞ്ഞാലും സംവൃതയുടെ ആ ലുക്ക് എങ്ങും പോകില്ല, കിടിലന്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
9 ജില്ലകൾക്ക് മുന്നറിയിപ്പ്. കാലാവസ്ഥാ റിപ്പോട്ട് ഇങ്ങനെ | *Weather

English summary
The Hindu temple to be built at Jebel Ali in Dubai will be opened for worshipers on October 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X