കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദി പെന്തക്കോസ്ത് മിഷന്‍ ചീഫ് പാസ്റ്റര്‍ വെസ്‌ലി പീറ്റര്‍ നിത്യതയില്‍ പ്രവേശിച്ചു

Google Oneindia Malayalam News

ഡാലസ്: ദി പെന്തക്കോസ്ത് മിഷന്‍ ഗ്ലോബല്‍ ചീഫ് പാസ്റ്റര്‍ ദൈവവേലക്കാരുടെയും വിശ്വാസികളുടെയും സാന്നിദ്ധ്യത്തില്‍ ലണ്ടനിലുള്ള ബ്രിക്‌സ്ടണ്‍ ഫെയ്ത്ത് ഹോമില്‍ ജൂലൈ 22ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ(അമേരിക്കന്‍ ഈസ്‌റ്റേണ്‍ സമയം) താന്‍ പ്രിയം വച്ച നിത്യതയിലേക്ക് യാത്രയായി.

ന്യൂ ടെസ്റ്റ്‌മെന്റ് മിനിസ്ട്രിയുടെ അമേരിക്കന്‍ ചീഫ് പാസ്റ്റര്‍ മൈക്കിള്‍ തോമസ് "Absent from Body…. Present with God" എന്നാണ് പാസ്റ്റര്‍ വെസ്‌ലിയുടെ വിടവാങ്ങലിനെപ്പറ്റി വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ ദി പെന്തക്കോസ്ത് മിഷനെന്നും അമേരിക്കയില്‍ ന്യൂ ടെസ്റ്റ്‌മെന്റ് മിനിസ്ട്രിയെന്നും ലണ്ടനില്‍ യൂണിവേഴ്‌സല്‍ പെന്തക്കോസ്ത് ചര്‍ച്ചെന്നും അറിയപ്പെടുന്ന ലോകമെമ്പാടും വളര്‍ന്ന സഭയുടെ തുടക്കം ശ്രീലങ്കയില്‍ നിന്നും രാമന്‍കുട്ടി എന്നു പേരുണ്ടായിരുന്ന പാസ്റ്റര്‍ പോളിന് ലഭിച്ച ദൈവിക കൃപയിലൂടെയാണ്.

wesley

2014 മുതല്‍ പാസ്റ്റര്‍ വെസ്‌ലി സഭയുടെ ആഗോള തലവനായി കതൃവേല മഹിമയോടെ ചെയ്തു. 2006 മുതല്‍ ചീഫ് പാസ്റ്റര്‍ വില്‍സണ്‍ ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. ചീഫ് പാസ്റ്റര്‍ ടി.യു തോമസിന്റെ കാലത്ത് സഭയുടെ നേതൃത്വ നിരയില്‍ മൂന്നാമനായി. 1970 കളില്‍ യുവാവായിരിക്കുമ്പോള്‍ ദൈവവേലയ്ക്കായി ജീവിതം സമര്‍പ്പിച്ച പാസ്റ്റര്‍ വെസ്‌ലി വിശുദ്ധ വേദപുസ്തകത്തിലെ ആഴമേറിയ സത്യങ്ങള്‍ സഭയെ പഠിപ്പിക്കുകയും, വിശ്വാസികളെ നയിക്കുകയും അനേകരെ ക്രിസ്തുവിനായി നേടുകയും ചെയ്തു.

അടുത്ത കാലത്ത് ഒഹായോവില്‍ ആഷ്‌ലാന്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് നല്‍കിയ ദൂത് 'ക്രിസ്തുവേശുവിന്റെ വരവിങ്കല്‍ സഭ ആദ്യഫലമായിത്തീരേണം' എന്നുള്ളതായിരുന്നു. കറ, വാട്ടം, മാലിന്യം എന്നിവ ഏശാത്ത ഒരു സഭയെ വാര്‍ത്തെടുക്കാന്‍ രാപകലില്ലാതെ അദ്ധ്വാനിച്ച് വിശ്വാസവീരനായി കടന്നുപോകുമ്പോള്‍ ലക്ഷക്കണക്കിനു വിശ്വാസികളും ദൈവവേലക്കാരും പ്രത്യാശയോടെ ദൈവം തന്റെ ജീവിതത്തില്‍ ചെയ്ത മഹത്വമേറിയ പ്രവര്‍ത്തനങ്ങള്‍ക്കായി ദൈവത്തെ മഹത്വപ്പെടുത്തുന്നു.

ഈ വരുന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന്(ലണ്ടന്‍ സമയം) ലണ്ടനിലെ ബ്രിക്സ്റ്റണ്‍ ഫെയ്ത്ത് ഹോമില്‍ വച്ച് ടേസ്റ്റിമോണിയല്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ശുശ്രൂഷകള്‍ ദി പെന്തക്കോസ്ത് മിഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥിതിചെയ്യുന്ന ചെന്നൈയിലെ ഇരുമ്പലിയൂര്‍ക്ക് കൊണ്ടുപോകുമെങ്കിലും ശവസംസ്‌കാര ചടങ്ങുകളുടെ തിയ്യതിയോ സമയമോ തീരുമാനിക്കപ്പെട്ടിട്ടില്ലെന്ന് സഭാവക്താവ് അറിയിച്ചു.

English summary
the pentecost mission chief pastor wesley peter passed away in london
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X