സ്വദേശിയെ കൊന്നാല്‍ വധശിക്ഷ തന്നെ? സൗദിയില്‍ മൂന്ന് പേരെ തലവെട്ടി കൊന്നു
റിയാദ്: സ്വദേശിയെ മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ശ്രീലങ്കക്കാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കി. തലവെട്ടി കൊല്ലുകയായിരുന്നു. ലങ്കന്‍ പത്രമായ മാവ്ബീമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 2007 ല്‍ സ്ലദേശിയായ അറബിയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ.
യെമനി ഒമര്‍ യെഷ്‌ലാം (60) എന്ന സൗദി അറേബ്യന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് ശ്രീലങ്കക്കാരയെും തലവെട്ടി കൊന്നത്. 2007ലാണ് കേസിനാസ്പദമായ സംഭവ നടക്കുന്നത്. അറബിയുടെ വീട്ടില്‍ ആയുധങ്ങളുമായി അതിക്രമിച്ച് കയറിയ സംഘം പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന ശേഷം അറബിയെ കൊലപ്പടുത്തുകയായിരുന്നു.

ഗായാന്ത ഉദിത, നാനായക്കാര, തുഷാര ദിനേഷ് പെരേര എന്ന ക്രിസ്റ്റി വേദനായകം എന്നിവരാണ് കേസില്‍ പിടിയിലാവുകയും പിന്നീട് വധശിക്ഷയ്ക്ക് വിധേയരാവുകയും ചെയ്തത്. സൗദി പരമോന്നത കോടതിയിലെ അഞ്ചംഗ ബെഞ്ചാണ് പ്രതികളില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് പത്തും നാലും രണ്ടും വര്‍ഷം തടവിന് ശിക്ഷിച്ചത്.
ദിയ പണം നല്‍കാമെന്ന് ബന്ധുക്കള്‍ സമ്മതിച്ചിട്ടും കോടതി തയ്യാറായില്ല. തുടര്‍ന്നാണ് പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷയ്ക്ക് മുന്‍പ് ബന്ധുക്കള്‍ക്കും എംബസി ഉദ്യോഗസ്ഥര്‍ക്കും പ്രതികളെ സന്ദര്‍ശിയ്ക്കാനുള്ള അവസരം ഒരുക്കിയിരുന്നു












Click it and Unblock the Notifications