കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ വ്രതാരംഭം വ്യാഴാഴ്ച

Google Oneindia Malayalam News

യു.എ.ഇ: ചൊവ്വാഴ്ച മാസപ്പിറവി ദ്രശ്യമാകാത്തതിനാല്‍ ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമളാന്‍ ആരംഭിക്കുമെന്ന് സൗദി ഉന്നത നീതിന്യായ സമിതി അറിയിച്ചു. അതെ സമയം ഒമാനില്‍ കേരളത്തിനു സമാനമായി ബുധനാഴ്ച ശഅബാന്‍ 29 ആയിരിക്കും. യു.എ.ഇ ചന്ദ്ര നിരിക്ഷണ കമ്മിറ്റിയും സൗദിയുടെ പ്രഖ്യാപനം ശരിവച്ചു.

നീതിന്യായ മന്ത്രി ഡോ.സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ ബാദിയുടെ അധ്യക്ഷതയില്‍ കമ്മിറ്റി യോഗം കൂടിയതിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതല്‍ പള്ളികളില്‍ തറാവീഹ് നമസ്‌കാരം ആരംഭിക്കും. മലേഷ്യ, തുര്‍ക്കി, ഇന്‍ഡോനീഷ്യ തുടങ്ങിയ രാജ്യങ്ങളും വ്യാഴാഴ്ചയാണ് റമളാന്‍ ഒന്നായി കണക്കാക്കിയിരിക്കുന്നത്.

ramadan

സൗദിയുടെ ഹിജ്‌റ കലണ്ടര്‍ നോക്കിയാണ് മിക്ക പാശ്ചാത്യ രാജ്യങ്ങളിലും മുസ്ലിങ്ങള്‍ ഇസ്ലാമിക അനുഷ്ഠാന കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുക്കിയിട്ടുള്ള ഇഫ്താര്‍ ടെന്റുകള്‍ വ്യാഴാഴ്ച മുതല്‍ നോമ്പുതുറക്കാരെ കൊണ്ട് നിറയും.

English summary
Thursday will be the first day of Ramadan in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X