Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫുജൈറയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

ഫുജൈറ: ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് ഏഷ്യക്കാരുടെ ദേഹത്തേയ്ക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിയ്ക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡില്‍ കുഴിയെടുക്കുകയും പൈപ്പ് ലൈനുകള്‍ സ്ഥാപിയ്ക്കുകയും ചെയ്ത ബംഗ്ലാദേശ് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. അല്‍ റഖേയ്‌ലത്തിലാണ് സംഭവം നടക്കുന്നത്.

Fujaira Map

നവംബര്‍ 13 ബുധനാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുഴിയുടെ ഒരു ഭാഗം തൊഴിലാളികളുടേ ദേഹത്തേയ്ക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 32 വയസ്സുകാരനായ ബംഗ്ലാദേശിയാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന 35 വയസ്സുകാരനായ മറ്റൊരു ബംഗ്ലാദേശ് തൊഴിലാളിയെ രക്ഷിച്ചു. മരിച്ച തൊഴിലാളിയുടെ മൃതദേഹം ഫുജൈറയില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+